-
ദില്‍*ഷന്റെ മികവില്‍* ലങ്കക്ക് കിരീടം
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍*ണമെന്റില്* ലങ്കക്ക് കിരീടം. സിംബാബ്*വെയെ ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്ക തോല്*പ്പിച്ചത്. സെഞ്ച്വറിയുമായി ടീമിനെ നയിച്ച നായകന്* തിലകരത്*നെ ദില്‍*ഷന്റെ മികവിലാണ് ലങ്ക വിജയം നേടിയത്.
102 പന്തില്‍* 14 ഫോറടക്കം ദില്‍*ഷന്* പുറത്താവാതെ 108 റണ്‍*സെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സിംബാബ്*വെ 49 ഓവറില്‍* 199 റണ്‍*സിന് പുറത്തായി. എന്നാല്‍*, ലങ്ക 15.2 ഓവര്‍* ബാക്കിയിരിക്കെ ഒരു വിക്കറ്റു മാത്രം നഷ്ടത്തില്‍* വിജയം നേടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍* ദില്‍*ഷനും ഉപുല്‍*തരംഗയും (72) 160 റണ്‍*സിന്റെ കൂട്ടുകെട്ടുയര്*ത്തിയപ്പോള്‍* കളി ഏകപക്ഷീയമായി മാറുകയായിരുന്നു. ദിനേഷ് ചണ്ടിമല്‍* 16 റണ്‍*സുമായി പുറത്താകാതെ നിന്നു.
കഴിഞ്ഞ മത്സരങ്ങളില്‍* മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച സിംബാബ്*വെ ബാറ്റിംഗ് നിര ഫൈനലില്‍* തകരുന്നതാണ് കണ്ടത്. 71 റണ്‍*സെടുത്ത തതേന്ദ തായ്ബുവും 37 റണ്‍*സെടുത്ത ഗ്രെഗ് ലാംബും മാത്രമാണ് തിളങ്ങിയത്. ദില്‍*ഹാര ഫെര്*ണാണ്ടോ മൂന്നു വിക്കറ്റ് നേടി. ദില്‍*ഷനാണ് മാന്‍* ഓഫ് ദ മാച്ച്. സിംബാബ്*വെ ഓപണര്‍* ബ്രെന്*ഡണ്‍* ടെയ്*ലര്‍* ടൂര്‍*ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks