നടി ലക്ഷ്മിയുടെ മകള്*, സിനിമയിലേക്കുള്ള ഐശ്വര്യയുടെ മേല്*വിലാസം ഇതായിരുന്നു. പതിനേഴാം വയസില്* ഐശ്വര്യ ക്യാമറക്ക് മുന്നിലെത്തി. തുടര്*ന്ന് തമിഴിലും, തെലുങ്കിലും, മലയാളത്തിലുമായി നിരവധി ഹിറ്റ് ചിത്രങ്ങള്*. മോഹന്*ലാലിന്റെ നായികയായെത്തിയ ബട്ടര്*ഫ്*ളൈസും നരസിംഹവും മലയാളികളുടെ മനസ്സിലും ഐശ്വര്യയ്ക്ക് ഇടം നല്*കി.



പക്ഷേ വ്യക്തിജീവിതത്തില്* എന്നും വിവാദങ്ങളായിരുന്നു ഐശ്വര്യയുടെ കൂട്ട്. ചെറു പ്രായത്തില്* അമ്മയുടെ എതിര്*പ്പ് മറികടന്ന് ഇഷ്ടപുരുഷനെ വിവാഹം കഴിച്ചു. ഭര്*ത്താവ് തന്*വീര്* അഹമ്മദിനുവേണ്ടി അവര്* മതം മാറാനും തയ്യാറായി. പക്ഷേ മൂന്ന് വര്*ഷമേ ദാമ്പത്യം നീണ്ടുള്ളൂ. കൊച്ചു കുഞ്ഞായ അനൈനയുമൊത്ത് ഐശ്വര്യ തനിച്ചു താമസം തുടങ്ങി. പിന്നെ കുഞ്ഞിനെ വളര്*ത്താനായി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. തിരിച്ചുവരവിലും പ്രേക്ഷകര്* അവരെ കൈവിട്ടില്ല. ഓരോ തിരിച്ചടികള്* വരുമ്പോഴും ഐശ്വര്യ മനസ്സില്* പറയും ഇതിനുമുന്നില്* ഞാന്* തലകുനിക്കില്ല. 'ആണൊരുത്തന്*' വന്നാല്* ഇനിയും കല്ല്യാണത്തിന് തയ്യാറാണെന്ന് ഐശ്വര്യ തുറന്നുപറയുന്നു.

പത്തൊമ്പത് വര്*ഷം മുമ്പാണല്ലോ ഐശ്വര്യ ആദ്യമായി ഒരു മലയാള സിനിമയില്* അഭിനയിച്ചത്, ഒളിയമ്പുകളില്*. എങ്ങനെയാണ് ആ സിനിമയിലേക്ക് എത്തിയത്?

ഹോം ബാനറിന്റെ സിനിമ കഴിഞ്ഞുനില്*ക്കുമ്പോഴാണ് ഹരിഹരന്*സാര്* വിളിക്കുന്നത്. പേരുകേട്ട ഡയറക്ടര്*. നല്ല കഥ. അങ്ങനെയാണ് ഒളിയമ്പുകളില്* അഭിനയിച്ചത്. മമ്മുക്കയുടെ അനിയത്തിയുടെ റോളായിരുന്നു.

അമ്മൂമ്മയും (രുക്മിണി) അമ്മയും (ലക്ഷ്മി) ഇന്ത്യയിലെ അറിയപ്പെടുന്ന നടിമാര്*. ഇവരെക്കണ്ട് വളര്*ന്ന ഐശ്വര്യക്ക് ചെറുപ്പം മുതലേ അഭിനയമോഹമുണ്ടായിരുന്നോ?

കുട്ടിക്കാലത്ത് എനിക്ക് സിനിമാമോഹമൊന്നുമുണ്ടായിരുന്നില്ല. അമ്മയ്ക്ക് ഞാന്* സിനിമയില്* വരുന്നത് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പഠനത്തിലായിരുന്നു എന്റെ ശ്രദ്ധ. ഉപരിപഠനത്തിന് അമേരിക്കയില്* പോവണമെന്ന മോഹവുമായി നടന്ന കാലമായിരുന്നു അത്.
അപ്പോഴാണ് അമ്മയൊരു കന്നട സിനിമ നിര്*മിക്കുന്നത്. രണ്ടാനച്ഛന്* രവിചന്ദറാണ് ഡയറക്ടര്*. അതിലെ നായികയ്ക്കുവേണ്ടി വീട്ടില്* സ്*ക്രീന്* ടെസ്റ്റ് നടത്തുന്നു. 15-17 വയസ്സുള്ള നായികയാവാന്* 60 കുട്ടികളോളം എത്തിയിട്ടുണ്ട്. പക്ഷേ, ഒരാളും ശരിയാവുന്നില്ല.

ഒരാള്*ക്ക് ഡയലോഗ് നന്നാവും. പക്ഷേ, അഭിനയം ശരിയാവില്ല. മറ്റൊരാള്*ക്ക് അഭിനയം നന്നായാല്* മുഖം കാണാനേ കൊള്ളില്ല. ഇത് കണ്ടുകണ്ട് മടുത്തപ്പോള്* ഞാന്* അമ്മയോട് ചോദിച്ചു 'ഇവരൊക്കെ എന്നതാ ചെയ്യുന്നതെന്ന്'. ഇതു കേട്ടപ്പോള്* അമ്മ കളിയാക്കി ചോദിച്ചു, 'ഓ നിന്നെക്കൊണ്ട് ഇത്രപോലും പറ്റില്ലല്ലോയെന്ന്'. അതുകേട്ടപ്പോള്* എനിക്കുവാശിയായി. മുഴുവന്* ഡയലോഗും പറഞ്ഞ് ഞാനഭിനയിച്ചു. അതു കഴിഞ്ഞപ്പോള്* രവിചന്ദര്* പറഞ്ഞു. 'മോളേ നീയാണീ സിനിമയിലെ നായിക.'

പിന്നീട് സിനിമയില്* തുടരാന്* അമ്മ നിര്*ബന്ധിച്ചോ?

ഒറ്റ സിനിമയോടെ അഭിനയം നിര്*ത്തുമെന്നായിരുന്നു അമ്മ കരുതിയത്. പക്ഷേ, ആ സിനിമ വിജയിച്ചതോടെ ഹോം ബാനറിന്റെ അടുത്ത നാല് സിനിമകളിലും ഞാന്* തന്നെ അഭിനയിച്ചു. ഓരോന്ന് കഴിയുമ്പോഴും അമ്മ ഓര്*മിപ്പിക്കും. 'പഠനമാണ് നിന്റെ മേഖല. അതു വിട്ടുള്ള കളിയൊന്നും വേണ്ടെന്ന്.' പക്ഷേ, എനിക്കിത് ഉപേക്ഷിക്കാനേ തോന്നിയില്ല. നമ്മുടെ മുഖം ഒരുതവണ ക്യാമറയില്* പതിഞ്ഞാല്* പിന്നെ വിട്ടുപോരാനേ തോന്നില്ല.

മലയാളത്തില്* കൂടുതല്* സിനിമകള്* ചെയ്തത് മോഹന്*ലാലിന്റെ കൂടെയായിരുന്നല്ലോ?

ഒപ്പം അഭിനയിക്കുന്നവരില്* എനിക്കേറ്റവും അടുപ്പമുള്ളൊരാളും ലാലേട്ടനാണ്. വലിയ അഭിനേതാവ് എന്നപോലെ വലിയമനുഷ്യനാണ് അദ്ദേഹം. ഞങ്ങള്* ഒരുമിച്ച് 'നരസിംഹം' ചെയ്യുന്ന സമയം. ഒരു കോമ്പിനേഷന്* സീനെടുക്കുകയാണ്. അപ്പോള്* ലാലേട്ടന്* ക്യാമറ ഓഫ് ചെയ്ത് പെട്ടെന്നിറങ്ങിപ്പോയി. ഒരു ലൈറ്റ് ബോയിയുടെ അടുത്തേക്കാണ് അദ്ദേഹം ചെന്നത്. അവന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു. ലാലേട്ടന്* ചോദിക്കുന്നത് കേട്ടു. 'എന്താ മോനേ തലവേദനയാണോ. ഗുളിക വേണോ. നമുക്ക് ആസ്​പത്രിയില്* പോകാം' എന്നൊക്കെ. ഞാന്* അത്ഭുതപ്പെട്ടുപോയി. യൂണിറ്റില്* ഒരാളും പരിഗണിക്കാത്ത ആളുകളാണ് ലൈറ്റ് ബോയിമാര്*. അവരുടെ ചെറിയകാര്യങ്ങള്* പോലും ലാലേട്ടനെപ്പോലുള്ള സൂപ്പര്*സ്റ്റാര്* ശ്രദ്ധിക്കുന്നു. മറ്റുള്ളവരെ സംരക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന കാര്യത്തില്* ലാലേട്ടനെ കണ്ടുപഠിക്കണം.

ഞങ്ങള്* രണ്ടുപേരും ഒരേ രാശിക്കാരാണ്. അതുകൊണ്ടാവും ഞങ്ങള്* ഒരുമിക്കുമ്പോള്* അഭിനയത്തിന്റെ രസതന്ത്രം മികച്ചതാവുന്നത്. 'മോസ്റ്റ് ബ്രില്ല്യന്റ് ആക്ടര്* ഇന്* ഇന്ത്യ' ലാലിനെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. ഞാനദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്.

മലയാളനടിമാരുമായൊന്നും സൗഹൃദമില്ലേ?

കാവ്യയെ എനിക്കിഷ്ടമാണ്. എന്റെ മോളുടെയും അവളുടെയും ജന്മദിവസം ഒന്നാണ്. സപ്തംബര്* 19.
എന്നെയവള്* വിവാഹത്തിന് വിളിച്ചിരുന്നു പക്ഷേ, 12 വര്*ഷമായിട്ട് ഒറ്റക്കല്യാണത്തിനും പോകാത്ത ആളാണ് ഞാന്*. എന്റെ വിവാഹബന്ധം വേര്*പിരിഞ്ഞപ്പോഴെടുത്ത തീരുമാനമാണത്. വിധവയെപ്പോലുള്ള ഞാന്* പോയിട്ട് വധുവിനെ ദീര്*ഘസുമംഗലിയാവാന്* എങ്ങനെ ആശിര്*വദിക്കും. പിന്നെ വിവാഹച്ചടങ്ങിന് പരിചയമുള്ളവരൊക്കെ വരും. അവരൊക്കെ ഭര്*ത്താവുമായി സന്തോഷമായിട്ട് വരുമ്പോള്* ഞാന്* മാത്രം ഒറ്റയ്ക്ക്. അപ്പോള്* എനിക്ക് സങ്കടം വരും.

ഇപ്പോള്* കാവ്യയും എന്നെപ്പോലെ ഒറ്റയ്ക്കായെന്ന് കേട്ടപ്പോള്* ഒരുപാട് സങ്കടം തോന്നി. ഞാനവള്*ക്കുവേണ്ടി പ്രാര്*ത്ഥിക്കാറുണ്ട്. പ്രശ്*നങ്ങളെല്ലാം അതിജീവിക്കാന്* ഈശ്വരന്* കാവ്യക്ക് ശക്തിനല്*കട്ടെ.