മതാന്ധമീലോകമൊരു ഹോമകുണ്ഡം
മുഴു നാളീകേരം മന്നിലീ മര്*ത്യ ജന്മം
കണ്ടാലയിത്തം തൊട്ടാലയിത്തം
പണ്ടെന്റെ നാടിതിന്* പശ്ചാത്തലം
പേരില്* തെളിയേണമെന്റെ ജാതി
പോരു തുടങ്ങേണം ജാതി നോക്കി
പാരില്* മനുജനിന്നെത്ര ജാതിയതു
പരതാതിരുന്നാല്* പിന്നെന്തു ജാതി
നാരായ മുനയാല്* നാവില്* കുറിക്കുന്നൊ
രാദ്യാക്ഷരം ഹരിശ്രീയാകയാലെ
വേണ്ടെന്റെ മക്കളെ നിങ്ങള്* പഠിക്കേണ്ട
ഹരിയും ശ്രീയും നിന്നില്* വന്നു കൂടും
ചോറിങ്ങു തിന്നിട്ടു കൂറങ്ങു കാട്ടും
താടിയും തൊപ്പിയും പേരിനായ് വെയ് ക്കും
നാവില്* വഴങ്ങാത്ത പേരിടും പിന്നതി
തീവ്രവാദത്തിന്നു കോപ്പു കൂട്ടും
വൈദികനെ നമ്മള്* വിറകാക്കി മാറ്റും
ദൈവ മണവാട്ടികള്*തന്* മാനം കെടുത്തും
വൈഭവം വേണമീനാട്ടില്* വാഴാന്*
ദൈവ ഭയമുള്ളോര്* മാനുഷര്* പെരുകുവോളം
പള്ളി പൊളിച്ചിട്ടമ്പലം കെട്ടി
പടിപൂജ ചെയ് തു പാലഭിഷേകവും
ദീപങ്ങളൊക്കെയും കെട്ടടങ്ങി
ദേവ വിഗ്രഹം കാറ്റില്* പറന്നു പോയി
കാരണമെന്തെന്നറിഞ്ഞിട്ടുമറിയാത്തോര്*
കാരണോന്മാരായ് ചമഞ്ഞിടുന്നോരവര്*
ജാതി ചോദിക്കയും പറകയും വേണ്ടെന്നൊ
രാചാര്യ വചനവും വിസ്മരിക്കുന്നുവൊ!!
മത സൗഹാര്*ദ്ദം ഘോരഘോരം മന്ത്രി
മതി മറന്നങ്ങു വിളിച്ചുകൂവും
മണ്ട ശിരോമണീ കയ്യടിക്കും പിന്നെ
മണ്ടത്തരം കേട്ടു കോരിത്തരിക്കും

ഉത് ഘാടകനായ് വന്ന മന്ത്രി തന്റെ
ഉദ്യമം വിട്ടങ്ങു പിന്*തിരിഞ്ഞു
നിലവിളക്കില്* തിരി തെളിച്ചുവെന്നാല്*
വ്രണപ്പെടുംപൊല്* തന്റെ മതവികാരം
കാലത്തിന്* ഘടികാരം പിന്നാക്കമോടും
കാര്യങ്ങളെല്ലാമെ നേര്* വഴിക്കായിടും
കവിമനമെന്നുമതിന്നായ് കൊതിക്കും
കടല്* തേടിയോടും പുഴയെന്നപോലെ
തീരത്തിന്* പാപം കഴുകി മായ്ക്കും
തിരമാല തിങ്ങും മഹാസമുദ്രമെ
കരയിലീ മര്*ത്യ മാനസം തന്നിലെ
കല്*മഷം കഴുകിയൊഴുക്കുമൊ നീ?

രചന:അജി ചിറ്റാര്*