- 
	
	
		
		
		
		
			
 എനിക്കിഷ്ടം എന്‍*റെ സിനിമകള്‍* മാത്രം: ആമിരŔ
		
		
				
				
		
			
				
					
തന്*റെ സിനിമകള്‍*  മാത്രമാണ് താന്‍* ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നതെന്ന് ബോളിവുഡ്  ചക്രവര്*ത്തി ആമിര്‍* ഖാന്*. തന്*റെ സിനിമകളുടെ ആഗോള സ്വഭാവമാണ് അതിനു  കാരണമെന്നും ആമിര്‍* വ്യക്തമാക്കുന്നു.
“ത്രീ  ഇഡിയറ്റ്സ്, ലഗാന്‍*, താരേ സമീന്‍* പര്* തുടങ്ങിയ സിനിമകള്‍*ക്കെല്ലാം ഒരു  ആഗോള മുഖമുണ്ട്. ലോകത്ത് എവിടെയും അത് സംഭവിക്കാം. അതുകൊണ്ട് ഞാന്‍* എന്‍*റെ  സിനിമകള്‍* മാത്രമാണ് ഇഷ്ടപ്പെടുന്നത്. മറ്റുള്ളവര്‍* യൂണിവേഴ്സല്‍*  സബ്ജക്ടുകള്‍* സിനിമയാക്കാന്‍* മടിക്കുകയാണ്” - ആമിര്‍* പറയുന്നു.
ഇപ്പോള്‍*  എല്ലാവരും നഗരങ്ങള്‍*ക്കു വേണ്ടിയാണ് സിനിമകള്‍* നിര്*മ്മിക്കുന്നതെന്നും  മള്*ട്ടിപ്ലക്സുകള്*ക്കു വേണ്ടിയല്ലാതെ സിനിമയെടുക്കുന്ന സംവിധായകന്* രാജ്  കുമാര്‍* ഹിറാനി മാത്രമാണെന്നും ആമിര്‍* പറഞ്ഞു. ഇന്ത്യയും ഭാരതവും തമ്മില്‍*  വ്യക്തമായ ഒരു വേര്*തിരിവ് ഉള്ളതുപോലെ. ഗ്രാമങ്ങളെ ആസ്പദമാക്കിയുള്ള കഥകള്‍*  ഇപ്പോള്‍* സംവിധായകര്‍* കൂടുതലായി സിനിമയാക്കുന്നില്ലെന്നും ആമിര്‍*  ചൂണ്ടിക്കാട്ടി.
ആമിര്‍*  നിര്*മ്മിച്ച പുതിയ സിനിമ ‘പീപ്*ലി ലൈവ്’ കര്*ഷക ആത്മഹത്യയാണ്  പ്രമേയമാക്കിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്സിനു ശേഷം ആമിര്‍* അഭിനയിക്കുന്ന  ചിത്രം സംവിധാനം ചെയ്യുന്നത് ആമിറിന്*റെ ഭാര്യ കിരണ്‍* റാവുവാണ്. ‘ധോബി  ഖാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍* ആമിറിനെ കൂടാതെ മൂന്നു  നായകന്**മാര്‍* കൂടിയുണ്ട്.
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks