-
ഡീഗോ മറഡോണ പുറത്ത്
ഫുട്ബോള്‍* ഇതിഹാസ താരം ഡീഗോ മറഡോണയെ അര്*ജന്‍*റീനയുടെ പരിശീലക സ്ഥാനത്തു പുറത്താക്കി. അര്*ജന്‍*റീന ഫുട്ബോള്‍* അസോസിയേഷനാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മറഡോണയുടെ കരാര്‍* പുതുക്കേണ്ടെന്നു അസോസിയേഷന്* എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
പരിശീലക സ്ഥാനത്ത് തുടരാന്‍* മറഡോണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അസോസിയേഷന്റെ എല്ലാ നിര്*ദ്ദേശങ്ങളും അംഗീകരിക്കാന്‍* മറഡോണ തയ്യാറായില്ല. ഇതേത്തുടര്*ന്നാണ് പുറത്താക്കിയത്. ലോകകപ്പിലെ ദയനീയ പരാജയത്തിനു ശേഷവും മറഡോണ തന്നെ ടീമിന്*റെ പരിശീലകനായി തുടരുമെന്നായിരുന്നു റിപ്പോര്*ട്ട്.
അസിസ്റ്റന്*റ് കോച്ചും മുന്‍* ഡിഫന്*ഡറുമായ ഒസ്കര്* റൂഗിനെച്ചൊല്ലിയുള്ള തര്*ക്കമാണു പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് കരുതുന്നത്. അടുത്ത ലോകകപ്പു വരെ മറഡോണയ്ക്കു പരിശീലകനായി തുടരണമെങ്കില്‍* ടീമിലെ മറ്റു ജീവനക്കാരെ മാറ്റണമെന്ന നിലപാടിലായിരുന്നു അസോസിയേഷന്*റേത്. എന്നാല്‍*, ഇതിനു വഴങ്ങാന്‍* മറഡോണ തയ്യാറായില്ല.
അസോസിയേഷന്* പ്രസിഡന്*റ് ജൂലിയോ ഗ്രൊന്*ഡൊനയുമായി മറഡോണ അടുത്തിടെ ചര്*ച്ച നടത്തിയിരുന്നു. എന്നാല്‍*, വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയാറായില്ലെന്നാണ് റിപ്പോര്*ട്ട്. ഇതേത്തുടര്*ന്ന് 20 മാസം നീണ്ടു നിന്ന മറഡോണയുടെ കരാര്‍* പുതുക്കേണ്ടെന്നു തീരുമാനിച്ചതായി ഫുട്ബോള്‍* അസോസിയേഷന്* വക്താവ് ഏണസ്റ്റോ ചെര്*ഗിസ് ബിയാലോ അറിയിക്കുകയായിരുന്നു. ആല്*ബിസെലെസ്റ്റോ ആകും അര്*ജന്റീനയുടെ ഇടക്കാല പരിശീലകന്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks