മലയാളസിനിമയില്* വില്ലന്* കഥാപാത്രങ്ങളിലൂടെ കരുത്ത് തെളിയിച്ച് ശ്രദ്ധേയനായ നടന്* സുബൈര്* അന്തരിച്ചു. കൊച്ചിയില്* ഹൃദയാഘാതത്തെ തുടര്*ന്ന് ബുധനാഴ്ച രാത്രി 08.50ഓടെയാണ് മരിച്ചത്. 48 വയസ്സായിരുന്നു. കൊച്ചിയിലെ മെഡിക്കല്* ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.


കുടുംബത്തോടൊപ്പം കാറില്* യാത്ര ചെയ്യവേ വഴിക്കുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്* സിറ്റി ഹോസ്പിറ്റലില്* എത്തിച്ച സുബൈറിന് അവിടെ പ്രാഥമിക ചികിത്സ നല്*കി. തുടര്*ന്ന് സ്വയം ഡ്രൈവ്*ചെയ്ത് മെഡിക്കല്* ട്രസ്റ്റ് ആശുപത്രിയിലെത്തിയെങ്കിലും പത്തുമിനിട്ടിനകം മരിക്കുകയായിരുന്നു. കണ്ണൂര്* ചൊക്ലി കൊസാലന്*റവിട പരേതനായ സുലൈമാന്*േറയും അയിഷയുടേയും മകനാണ് സുബൈര്*.

ഭാര്യ: ദില്*ഷാദ്. മകന്* അമനെ കൂടാതെ പത്തുദിവസം പ്രായമുള്ള പെണ്*കുഞ്ഞുമുണ്ട്. സഹോദരങ്ങളായ റഷീദ്, അസ്*ലം എന്നിവര്* ഗള്*ഫിലാണ്. വേറൊരു സഹോദരിയായ സുഹ്*റ നാട്ടില്* തന്നെയാണ്.
മൃതദേഹം ബുധനാഴ്ച രാത്രി പത്തരയോടെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച ചൊക്ലിയില്* പൊതുദര്*ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പെരിങ്ങത്തൂര്* പള്ളിയിലാണ് ഖബറടക്കം. സിനിമയില്* തിരക്കേറിയതിനുശേഷം കൊച്ചിയില്* സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു സുബൈര്*.