അഭിപ്രായം രേഖപ്പെടുത്തൂ ... ഇത് സംഭവിച്ചത് നമ്മുടെ രാജ്യത്തു ആയിരുന്നു എങ്കില്* എന്താകുമായിരുന്നു സ്ഥിതി.........???????

കോപ്പിയാപ്പോ: ലോകം ഉറ്റുനോക്കിയ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് വിജയകരമായ പരിസമാപ്തി. ചിലിയിലെ സാന്*ജോസ് ഖനിയില്* കുടുങ്ങിയ 33 പേരെയും പുറത്തെത്തിച്ചു. ലൂയിസ് ഉര്*സ എന്ന തൊഴിലാളിയാണ് ഏറ്റവും ഒടുവിലായി പുറംലോകം കണ്ടത്. ഇതോടെ 22 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്*ത്തനം പൂര്*ണമായി. എല്ലാവരേയും പുറത്തെത്തിക്കാന്* രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് തുടക്കത്തില്* കരുതപ്പെട്ടിരുന്നത്. എന്നാല്* പ്രതീക്ഷിച്ചതിലും വേഗത്തില്* രക്ഷാദൗത്യം പുരോഗമിച്ചതോടെ 22 മണിക്കൂര്* കൊണ്ട് തന്നെ എല്ലാം ശുഭകരമായി പൂര്*ത്തിയാക്കാനായി. ഇത്ര നീണ്ട കാലം ഒരിടത്ത് പ്രത്യേകിച്ച് ഒരു ഖനിയില്* കുടുങ്ങിപ്പോകുകയും ഒടുവില്* ജീവനോടെ രക്ഷപെടുന്ന സംഭവവും ഇതാദ്യം. അതും 33 മനുഷ്യജീവനുകള്*

പറഞ്ഞതിലും നേരത്തെയാണ് രക്ഷാപ്രവര്*ത്തനം മുന്നേറിയത്. പ്രതീക്ഷിച്ചതിലും സുഗമമായി, സൂക്ഷ്മതയോടെ. ബുധനാഴ്ച രാവിലെ ഏഴേ മുക്കാലിനു തന്നെ സാങ്കേതിക വിദഗ്ധന്* മാനുവല്* ഗൊണ്*സാലേസ് ഫീനിക്*സ് എന്ന ചെറുപേടകത്തിലൂടെ താഴെയിറങ്ങിയിരുന്നു. കൂട്ടത്തിലേറ്റവും ആരോഗ്യമുള്ള ഫ്*ളോറന്*സിയോയ്ക്കായിരുന്നു പുറത്തെത്താനുള്ള ആദ്യ ഊഴം. അദ്ദേഹത്തെ നിര്*ബന്ധിക്കേണ്ടി വന്നില്ല. ആ മുപ്പത്തൊന്നുകാരന്* അതിനു തയ്യാറായി നില്*ക്കുകയായിരുന്നെന്ന് ജനം വീഡിയോയില്* കണ്ടു. രക്ഷാ തുരങ്കം താണ്ടി പതിനാറു മിനിറ്റുകൊണ്ട് ഫ്*ളോറന്*ഷ്യോ മുകളിലെത്തി. ഏഴു വയസ്സുള്ളമകന്* ബൈറന്റെ ആശ്ലേഷം സ്വീകരിച്ചുകൊണ്ട് പുറത്തിറങ്ങി. പിന്നാലെ പ്രസിഡന്*റിന്റെ ഗാഢാലിംഗനം. ഭാര്യയ്ക്കും കുടുംബാംഗങ്ങള്*ക്കും കൂട്ടുകാര്*ക്കുമൊപ്പം അല്പ സമയം. പിന്നെ ഹെലികോപ്റ്ററില്* ആസ്​പത്രിയിലേക്ക്.

'ഇതു ദിവ്യാത്ഭുതം തന്നെ', ഉരുക്കു പേടകത്തിന്റെ കവാടം തുറന്നു പുറത്തിറങ്ങിയ ഫ്*ളോറന്*ഷ്യോ അവാലോസിനെ നോക്കി ചിലിയുടെ പ്രസിഡന്*റ് സെബാസ്റ്റ്യന്* പിനേറ പറഞ്ഞു. ശ്വാസമടക്കിപ്പിടിച്ച് ടെലിവിഷന്* സ്*ക്രീനുകളില്* ഈ ദൃശ്യം തത്സമയം കണ്ടുനിന്ന ലോകം ശരിവെച്ചു, ദിവ്യാത്ഭുതത്തില്* കുറഞ്ഞ ഒന്നുമല്ല ഇത്. അപ്പോള്* ലാറ്റിനമേരിക്കന്* രാജ്യങ്ങളിലുടനീളം ആഹ്ലാദത്തിന്റെ പള്ളിമണികള്* മുഴങ്ങുന്നുണ്ടായിരുന്നു.

ഖനിക്കുള്ളിലുള്ള തൊഴിലാളികളും പുറംലോകവുമായുള്ള ആശയവിനിമയത്തിനു നേതൃത്വം നല്*കിയ മരിയോ സെപല്*ഡേവയുടേതായിരുന്നു അടുത്ത ഊഴം. ആരോഗ്യത്തിനൊരു കുഴപ്പവുമില്ലെന്നു തെളിയിക്കാനെന്നോണം പേടകത്തില്* നിന്നു ചാടിയിറങ്ങിയ മരിയോയുടെ ആലിംഗനത്തിന്റെ ശക്തികൊണ്ട് ഭാര്യ താഴെ വീണുപോയി. 'ദൈവത്തിനും ചെകുത്താനുമൊപ്പമായിരുന്നു ഞങ്ങള്*. ഒടുവില്* ദൈവം കൈപിടിച്ചു കയറ്റി', മരിയോ പറഞ്ഞു.

അറ്റക്കാമ മരുഭൂമിക്കു താഴെ മണ്ണിനടിയില്* 2,041 അടി ആഴത്തില്* മരണത്തെ ചെറുത്തു തോല്പിച്ച് പത്താഴ്ച പിടിച്ചു നിന്ന് കുടുസ്സു പേടകത്തില്* മുകളിലെത്തിയപ്പോള്* 33 തൊഴിലാളികളുടെയും മുഖത്ത് ആത്മവിശ്വാസത്തിന്റെ പ്രസരിപ്പുണ്ടായിരുന്നു. മെലിഞ്ഞുണങ്ങിയ പേക്കോലങ്ങളെ പ്രതീക്ഷിച്ചവര്* ആദ്യമൊന്നു ഞെട്ടി; മുടിവെട്ടി, മുഖം മിനുക്കി സുന്ദരന്മാരായാണ് എല്ലാവരും വന്നത്. പരസഹായം കൂടാതെയാണവര്* നടന്നത്.

ഇത് സംഭവിച്ചത് നമ്മുടെ രാജ്യത്തു ആയിരുന്നു എങ്കില്* എന്താകുമായിരുന്നു സ്ഥിതി.........???????