ഈ നടപ്പാതയിലെ സായാഹ്നങ്ങള്*
പൂമരച്ചില്ലകളുടേതാണ്*.
കാമുകിയുടെ ശിരസ്സില്* നിന്നെന്നോണം
കൊഴിഞ്ഞു വീണ പൂക്കള്*
സുഗന്ധം വമിക്കുന്ന മരണത്തിലൂടെ
നമ്മുടെ ഓരോ ചുവടിനും
ശുഭയാത്ര നേരുന്നു.
കാറ്റിനോ,
ജീവിതത്തിന്റെ രൂക്ഷഗന്ധം.
അത്* നിര്*ദ്ദാക്ഷിണ്യം
മരണത്തെ
മറവിയിലേക്ക്* തൂത്തെറിയുന്നു.
നടപ്പാത.
നിശ്ചലമായ ഒരു പുഴ.
അതിന്റെ പ്രതലത്തില്*
*പേരറിയാത്ത രണ്ട്* തവിട്ടു പൂക്കള്*.
നമ്മള്*.
ചലിക്കുന്നത്* പുഴയല്ല,
പൂക്കള്* മാത്രം.
ഒഴുക്കില്ലാത്ത ജലത്തിലൂടെയുള്ള
വിചിത്രമായ ഈ ഒഴുക്ക്*
നമ്മളെ നമ്മളിലേക്ക്* മാത്രം ചുരുക്കുന്നു.
നമ്മുടെ കാഴ്ച
അതിന്റെ പരിധിയെ ചുരുക്കിച്ചുരുക്കി
ഈ നടപ്പാതയെ
അനന്തമാക്കി മാറ്റുന്നു.




Reply With Quote

Bookmarks