-
പ്രകാശ്* രാജിനെതിരെ പ്രഭുദേവയുടെ ഭാര്യ!

ഇനി ദുഃഖിച്ചിട്ടും പരിഭവം പറഞ്ഞിട്ടും കാര്യമില്ല എന്നു തോന്നുന്ന ചില സന്ദര്*ഭങ്ങള്* ഏവരുടെയും ജീവിതത്തിലുണ്ടാകുമല്ലോ. അങ്ങനെ ഒരു അവസ്ഥയിലാണ്* പ്രഭുദേവയുടെ ഭാര്യ റംലത്ത്* ഇപ്പോള്*. പ്രഭുദേവയും നയന്*താരയും തമ്മിലുള്ള ബന്ധത്തില്* ഇനി താന്* വിചാരിച്ചാല്* വലിയ ഉലച്ചിലൊന്നും വരുത്താനാകില്ലെന്ന്* റംലത്തിന്* മനസിലായിരിക്കുന്നു. 'റംലത്ത്* എന്റെ ഭാര്യയല്ല' എന്ന്* പ്രഭുദേവ പരസ്യമായി പ്രഖ്യാപിക്കുന്ന നില വരെയെത്തിയിരിക്കുന്ന സാഹചര്യത്തില്* ഇനി പറഞ്ഞിട്ടെന്തു കാര്യം?
പക്ഷേ, മറ്റു ചിലരോടുള്ള കോപം റംലത്തിന്* അടക്കാനാവുന്നില്ല. പ്രകാശ്* രാജ് ഉള്**പ്പെടെയുള്ള ചിലരുടെ നടപടികളെപ്പറ്റി റംലത്ത്* തുറന്നടിക്കുകയാണ്*. പ്രകാശ്* രാജിന്റെ പേരു പറയുന്നില്ലെങ്കിലും റംലത്തിന്റെ കോപം അദ്ദേഹത്തോടാണെന്ന് വ്യക്തം. പ്രഭു - നയന്*സ്* ബന്ധത്തെ അനുകൂലിച്ച്* മാധ്യമങ്ങള്*ക്ക്* അഭിമുഖം നല്*കിയത്* പ്രകാശ്* രാജാണല്ലോ.
"ചിലര്* എന്റെ കുടുംബം തകര്*ക്കാന്* നടക്കുകയാണ്*. അതിനാണ്* അവര്* പ്രഭുവിനെയും നയന്*താരയെയും പിന്തുണയ്ക്കുന്നത്*. സ്വകാര്യ ലാഭത്തിന് വേണ്ടിയാണ്* ആ ബന്ധത്തിന്* അവര്* സപ്പോര്*ട്ടു നല്*കുന്നത്*. അവരെയാണ്* ഞാന്* ഏറ്റവുമധികം വെറുക്കുന്നത്*" - റംലത്ത്* പറയുന്നു.
"പ്രഭുദേവയും നയന്*താരയും ഇടയ്ക്ക്* പിണങ്ങുമ്പോള്* വീണ്ടും ആ ബന്ധം വിളക്കിച്ചേര്*ക്കുകയാണ്* ചില ഇടനിലക്കാര്*. ആ ബന്ധം എങ്ങനെയും സാക്ഷാത്കരിക്കാനായി ആ ബന്ധത്തെ പുകഴ്ത്തി പലരും മാധ്യമങ്ങള്*ക്ക്* അഭിമുഖം നല്*കുന്നു. പ്രഭുവിന്റെയും നയന്*താരയുടെയും വിവാഹം നടത്താന്* എന്തു സഹായവും നല്*കുമെന്നാണ്* ചിലര്* പ്രഖ്യാപിച്ചിരിക്കുന്നത്*. എന്റെ കുടുംബത്തെ ഇവര്* ദുരിതത്തിലാഴ്ത്തുകയാണ്*" - റംലത്ത്* വെളിപ്പെടുത്തുന്നു.
പ്രഭുദേവയും നയന്*താരയും വളരെ നല്ല ജോഡിയാണെന്നും താന്* അവരെ സപ്പോര്*ട്ടു ചെയ്യുന്നു എന്നും പ്രകാശ്* രാജ്* അഭിമുഖത്തിലൂടെ പ്രസ്താവിച്ചിരുന്നു. ഇതോടെ പ്രകാശിനെതിരെയും തമിഴ്* നാട്ടില്* വിവിധ സംഘടനകള്* പ്രക്ഷോഭ പരിപാടികള്* സംഘടിപ്പിച്ചിരുന്നു.
Last edited by sherlyk; 11-22-2010 at 10:04 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks