-
ഭാമ ഈസ്* ബോള്*ഡ്*
ഭാമ ഈസ്* ബോള്*ഡ്*

ഭാമ ഒത്തിരി മാറിയിരിക്കുന്നു. 'നിവേദ്യ'ത്തില്* ലോഹിതദാസ്* പരിചയപ്പെടുത്തിയ കുസൃതിക്കുട്ടിയല്ലിപ്പോള്*. കൂടുതല്* ഉത്തരവാദിത്തവും തിരക്കും... സിനിമയുടെ പുതിയ വഴിത്തിരിവുകളില്* ജീവിതത്തെത്തന്നെ അ ല്*പ്പം ഗൗരവത്തോടെ കണ്ടുതുടങ്ങിയിരിക്കുന്നു ഭാമ. ഗുരുനാഥന്റെ അനുഗ്രഹം മൂര്*ദ്ധാവില്* ഏറ്റുവാങ്ങിയ സ്*മരണകളുമായി ഭാമ മുന്നേറുകയാണ്*; കതിരിന്റെ നൈര്*മല്യമുള്ള ഗ്രാമവിശുദ്ധിയുടെ പ്രതിഛായയുമായി...നിറങ്ങളുള്ള പൂക്കള്*ക്കിടയിലെ വര്*ണശലഭത്തെപ്പോലെ അഭിനയത്തിന്* പുറമേ, സംഗീതത്തിലും വ്യക്*തിമുദ്രപതിപ്പിക്കുകയാണീ സുന്ദരി. തന്റെ ജീവിതത്തെപ്പറ്റി ഭാമ കന്യകയോട്*..
സിനിമയില്* വന്നതിനുശേഷം ആത്മവിശ്വാസം കൂടിയോ?
തീര്*ച്ചയായും. വളരെ നാണംകുണുങ്ങിയായിരുന്നു ഞാന്*. ആരോടും അധികം സംസാരിക്കാറില്ല. കോട്ടയമായിരുന്നു എന്റെ ലോകം. വീട്*, സ്*കൂള്* അതിനപ്പുറം ഒന്നും ഉണ്ടായിരുന്നില്ല. സിനിമയില്* വന്നതിനുശേഷം പുതിയ ആളുകളെ പരിചയപ്പെടാനും ആശയവിനിമയം മെച്ചപ്പെടുത്താനും കഴിഞ്ഞു. മറ്റ്* ഭാഷകളിലേക്ക്* പോയപ്പോള്* കുറച്ചുകൂടി ആത്മവിശ്വാസമായി. ഇപ്പോള്* ഞാന്* വളരെ ബോള്*ഡാണ്*. അനുഭവങ്ങള്* കൂടുമ്പോള്* നമ്മള്* താനെ ബോള്*ഡാകും. കോട്ടയത്തെ ചെറിയ സര്*ക്കിള്* വലുതായി ഒപ്പം അറിവും. അറിവ്* സമ്പാദിക്കണമെന്ന്* ആഗ്രഹം തോന്നിത്തുടങ്ങിയത്* ഇങ്ങനെയാണ്*. ഒരിക്കല്* ലോഹിസാറും അദ്ദേഹത്തിന്റെ സുഹൃത്ത്* രാഷ്*ട്രീയപ്രവര്*ത്തകനും കൂടി ടി.വി. കണ്ടുകൊണ്ടിരിക്കുന്നതിനിടയില്* സംസാരിക്കുന്നത്* കേട്ടു. രാഷ്*ട്രീയ കാര്യങ്ങളും അല്ലാത്തവയെയും കുറിച്ച്* എത്ര ആഴത്തിലാണ്* അവര്* സംസാരിച്ചത്*. ശരിക്കും അന്നുമുതലാണ്* അറിവ്* സമ്പാദിക്കുന്നതിനെക്കുറിച്ച്* ചിന്തിച്ച്* തുടങ്ങിയത്*. പെണ്*കുട്ടികള്* മാത്രമുള്ള കുടുംബത്തില്*നിന്ന്* വന്നതുകൊണ്ടാവാം ഞാനൊരു ഉള്*വലിഞ്ഞ പ്രകൃതക്കാരിയായിപ്പോയത്*. ഇപ്പോള്* ജീവിതത്തോടും തൊഴിലിനോടുമൊക്കെ ഉത്തരവാദിത്തം കൂടി.
കിട്ടുന്ന പണമൊക്കെ എങ്ങനെ വിനിയോഗിക്കുന്നു?
കൊച്ചിയില്* ഒരു ഫ്*ളാറ്റ്* സ്വന്തമാക്കാന്* കഴിഞ്ഞു. കുറച്ച്* സ്*ഥലവും. സമ്പാദ്യം വേണം. പെണ്*കുട്ടികളുടെ സുരക്ഷക്ക്* സമ്പാദ്യം ആവശ്യമാണ്*. പരിചയമുള്ള ഒരുപാട്* പെണ്*കുട്ടികള്* സമ്പാദ്യം അടിച്ചുപൊളിച്ച്* കളയുന്നത്* കണ്ടിട്ടുണ്ട്*. എനിക്കതിനോട്* യോജിപ്പില്ല. പണം സമ്പാദിച്ചാല്* മാത്രം പോര. ബുദ്ധിപരമായി വിനിയോഗിക്കണം. എനിക്ക്* ഒരു നല്ല ഓഡിറ്ററുണ്ട്*, പിന്നെ ചേച്ചിയും, എന്റെ ഒരു സഹോദരനും ഞാനും ചേര്*ന്നാണ്* എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്*.
നിറം പിടിച്ച ഈ ലോകത്തുനിന്ന്* വ്യത്യസ്*തമായാണ്* ഞാന്* ചിന്തിക്കുന്നത്*. വളരെ പക്വതയോടെ ചിന്തിക്കാനും, തീരുമാനമെടുക്കാനും ശ്രദ്ധിക്കുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks