മലയാളികളെ പുകഴ്ത്തുകയും തമിഴരെ പുച്ഛിക്കുകയും ചെയ്ത നടന്* ആര്യയെ അറസ്റ്റുചെയ്യണമെന്ന് തമിഴ്നാട് ഹൈക്കോടതി വക്കീലന്മാരുടെ സംഘടന ആവശ്യപ്പെട്ടു. ആര്യയ്ക്കെതിരെ പ്ലക്കാര്*ഡുകളേന്തി അവര്* ചെന്നൈ ഹൈക്കോടതിക്ക് മുമ്പില്* പ്രതിഷേധറാലിയും നടത്തി. കേരളത്തില്* നടന്ന ഒരു അവാര്*ഡ് ദാനച്ചടങ്ങിനിടെ, തമിഴര്*ക്ക് വലിയ ആസ്വാദനനിലവാരമൊന്നും ഇല്ലെന്നും എന്നാല്* മലയാളികളാവട്ടെ ആസ്വാദനനിലവാരത്തില്* ഏറെ മുന്നിലാണെന്നും ആര്യ ആര്യ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. വലിയ മലയാളി സദസിനെ കണ്ടതോടെ, തന്നെ വളര്*ത്തി വലുതാക്കിയ തമിഴിന്*റെ നെഞ്ചില്* ആര്യ ചവിട്ടിയെന്നാണ് വിമര്*ശനം.

“ഒരു മലയാളി എന്നതില്* എനിക്ക് എറെ അഭിമാനം ഉണ്ട്. പൊതുവെ, ആസ്വാദനനിലവാരത്തില്* ഏറെ മുന്നിലാണ് മലയാളികള്*. മലയാളികള്*ക്ക് വേണ്ടത് ക്ലാസിക് സിനിമകളും മികച്ച അഭിനയവുമാണ്. എന്നാല്* തമിഴരുടെ ആസ്വാദനനിലവാരം അങ്ങിനെയല്ല. ശരാശരി അഭിനയത്തിനും ലക്ഷങ്ങളും കോടികളുമാണ് തമിഴില്* ലഭിക്കുക. മലയാളത്തില്* തിളങ്ങണമെങ്കില്* പ്രതിഭ വേണം” എന്നിങ്ങനെ കത്തിക്കയറിയ ആര്യയിപ്പോള്* പുലിവാല് പിടിച്ചിരിക്കുകയാണ്.

‘തമിഴ് സിനിമയില്* പരീക്ഷണങ്ങള്* നടക്കുന്നുണ്ട്, അവിടെനിന്ന് മലയാളം സിനിമയ്ക്ക് ഊര്*ജ്ജം ലഭിക്കും’ എന്ന് മലയാളത്തിലെ മികച്ച സം*വിധായകരിലൊരാളായ രഞ്ജിത്ത് അടക്കം അഭിപ്രായപ്പെടുമ്പോള്* ആര്യ നടത്തിയ പ്രസ്താവന സദസിനെ കയ്യിലെടുക്കാന്* വേണ്ടിയുള്ളതായിരുന്നു എന്നും ആരോപണമുണ്ട്.

തമിഴ് സിനിമയെയും തമിഴരെയും ആര്യ അപമാനിച്ചിരിക്കുകയാണെന്ന് ഫെഫ്സി പ്രസിഡന്*റ് വിസി ഗുഹാനാഥന്* ഈയടുത്ത ദിവസം പറഞ്ഞിരുന്നു. എന്നാല്*, തമിഴ് താരസംഘടനയായ നടികര്* സംഘം ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴര്*ക്ക് എതിരാണ് ആര്യയെന്ന് വരുത്തിത്തീര്*ക്കാന്* ചിലര്* ശ്രമിക്കുന്നുവെന്നും സത്യത്തില്* തമിഴ് നിര്*മാതാക്കളോടും സം*വിധായകരോടും സാങ്കേതിക വിദഗ്*ദരോടും ഏറെ സൌഹൃദപരമായി പെരുമാറുന്ന വ്യക്തിയാണ് ആര്യയെന്നും നടികര്* സംഘം ഇറക്കിയ പത്രക്കുറിപ്പില്* പറയുന്നു.

കാസര്**ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരാണ് ജംഷദ് എന്ന് യഥാര്*ത്ഥ പേരുള്ള ആര്യയുടെ നാട്. ‘അറിന്തും അറിയാമലും’ (അറിഞ്ഞും അറിയാതെയും) എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ഈ മുപ്പതുകാരന്* ഇപ്പോള്* തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണ്. അടുത്തിടെ ആര്യ അഭിനയിച്ച എല്ലാ ചിത്രങ്ങളും വന്* ഹിറ്റുകളായിരുന്നു. നയന്**താര നായികയായി അഭിനയിച്ച ‘ബോസ് എങ്കിറ ഭാസ്കരന്*’ എന്ന സിനിമയുടെ നിര്*മാതാവും കൂടിയാണ് ആര്യ. ഇപ്പോള്* ‘ചിക്ക് പുക്ക്’, ‘അവന്* ഇവന്*’ എന്നീ സിനിമകളില്* അഭിനയിച്ച് വരുന്നു.

കുറച്ച് മാസങ്ങള്*ക്ക് മുമ്പ്, ‘വൃത്തികെട്ട തമിഴത്തി’ എന്ന് ഒരു ടിവി ഷോയ്ക്കിടെ ജയറാം പറഞ്ഞതില്* ഷുഭിതരായ തമിഴ് സംഘടനകള്* നടന്* ജയറാമിന്*റെ വീട് ആക്രമിച്ചത് ഓര്*മിക്കുമല്ലോ. അങ്ങിനെയുള്ള അക്രമസംഭവങ്ങള്* ആര്യയുടെ കാര്യത്തില്* ഉണ്ടാകാതിരിക്കാന്* അധികൃതര്* നടപടികള്* എടുത്തിട്ടുണ്ട് എന്നറിയുന്നു.

Keywords : malayalam film news, cinema news,Tamil film news, Hindi film news,actor's family stories, etc.