-
വൃക്കയുടെ രക്ഷയ്ക്ക് കോള ഒഴിവാക്കാം
വൃക്കയുടെ രക്ഷയ്ക്ക് കോള ഒഴിവാക്കാം
കോള ഇനത്തില്*പ്പെട്ട ലഘുപാനീയങ്ങള്* അമിതമായി ഉപയോഗിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങള്*. ദിവസേന രണ്ടിലേറെ തവണ കോള കുടിക്കുന്നവര്*ക്ക് വൃക്കരോഗം ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണത്രെ. കോളകള്*ക്ക് രുചി പകരാനും അവ കേടാകാതിരിക്കാനുമായി ചേര്*ക്കുന്ന ഫോസ്*ഫോറിക് ആസിഡാണ് വൃക്കരോഗങ്ങള്*ക്ക് കാരണമാകുന്നത്.
ഫോസ്*ഫേറ്റുകള്* അടങ്ങിയ ഭക്ഷണപാനീയങ്ങള്* കൂടുതലായി കഴിച്ചാല്* വൃക്കരോഗങ്ങളും വൃക്കയില്* കല്ലും ഉണ്ടാകാന്* സാധ്യത കൂടുമെന്ന് നോര്*ത്ത് കാരലീനയില്* നടത്തിയ പഠനങ്ങളാണ് വ്യക്തമാക്കിയത്.
വൃക്കരോഗ സാധ്യതയുള്ളവര്* കോള പോലുള്ള പാനീയങ്ങളും ഫോസ്*ഫേറ്റ് കൂടുതലായി അടങ്ങിയ ആഹാരമായ ഇറച്ചിയും ഒഴിവാക്കുന്നതാണ് നല്ലതെന്ന് 'എപ്പിഡമിയോളജി' എന്ന ജേണലില്* പ്രസിദ്ധീകരിച്ച റിപ്പോര്*ട്ട് പറയുന്നു. വൃക്കരോഗങ്ങള്* തടയാനുള്ള പോംവഴികളിലൊന്ന് ധാരാളം ജലം കുടിക്കുകയെന്നതാണ്. ദിവസേന രണ്ടര ലിറ്ററെങ്കിലും വെള്ളം കുടിക്കുന്നവര്*ക്ക് വൃക്കയില്* കല്ല് ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 40 ശതമാനം വരെ കുറവാണെന്ന് ഗവേഷകര്* പറയുന്നു.
Last edited by gean; 12-03-2010 at 07:18 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks