-
നടുവേദന
നടുവേദന
യൗവനാരംഭം മുതല്* വാര്*ധക്യം വരെ ഏതു പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന സര്*വസാധാരണമായ ദുരിതമാണ് നടുവേദന. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ പല കാരണങ്ങള്* കൊണ്ടും ഉണ്ടാവുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകില്* കൂടുതല്* കാലം നിലനില്*ക്കുകയും ചെയ്യുന്നു. കഠിനമായ ജോലി, ആരോഗ്യം, പരിഷ്*കാരം (ഫാഷന്*) എന്നിവയുമായി ബന്ധപ്പെട്ട പ്രശ്*നങ്ങള്* തുടങ്ങിയവയാണ് സ്ത്രീകള്*ക്ക് നടുവേദനയ്ക്ക് കാരണമാവുന്നത്.
പുരുഷന്മാര്*ക്ക് പരിക്കുകളും. പ്രായപൂര്*ത്തിയായവരില്* 80 ശതമാനത്തോളം പേരും ഒരിക്കലല്ലെങ്കില്* മറ്റൊരവസരത്തില്* നടുവേദനയുടെ ബുദ്ധിമുട്ടുകള്* അനുഭവിച്ചിട്ടുണ്ടാവുമെന്ന് പഠനങ്ങള്* പറയുന്നു. ശരീരം പെട്ടെന്ന് വളയുന്ന വിധത്തിലും മുന്നോട്ട് ആയല്*, പുറകോട്ട് വലിയല്* എന്നിവ വേണ്ടിവരുന്ന വിധത്തിലുമുള്ള ജോലികളില്* ഏര്*പ്പെടുന്നവര്*, ദീര്*ഘനേരം ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്*, കനമുള്ള വസ്തുക്കള്* ഉയര്*ത്തല്*, വലിക്കല്*, ശരീരം വളയ്ക്കല്* എന്നിവ ജോലിയുടെ ഭാഗമായ സ്ത്രീകളിലുമാണ് നടുവേദന പെട്ടെന്ന് പിടിപെടുന്നത്.
ഗര്*ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം, മാസമുറ സമയം, ആര്*ത്തവം നിലയ്ക്കുന്ന സമയം എന്നിവയും സ്ത്രീകള്*ക്ക് നടുവേദന ഉണ്ടാക്കുന്ന സമയങ്ങളാണ്. ചിലരില്* ഹൈഹീല്*ഡ് ചെരിപ്പും ഇറുക്കം കൂടിയ വസ്ത്രങ്ങളും നടുവേദനയ്ക്ക് കാരണമാവാറുണ്ട്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks