ഹൃദയത്തെ ഓര്*ക്കാന്* ഒരു ദിനം



ഹൃദ്രോഗ ബാധ സാംക്രമിക രോഗമെന്നോണം ലോകമാകെ പടര്*ന്നുപിടിക്കുകയാണ്. 2015 ആകുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറുമെന്ന് സമീപകാലത്തെ പഠനങ്ങള്* മുന്നറിയിപ്പു നല്*കുന്നു. ഹൃദയത്തെപ്പറ്റി ഓര്*മ്മിപ്പിക്കാനായി വേള്*ഡ് ഹാര്*ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സപ്തംബര്* മാസത്തിലെ അവസാനത്തെ ഞായറാഴ്ച ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്.

തൊഴില്* സ്ഥലത്തെ ആരോഗ്യപ്രദമായ അന്തരീക്ഷം- എന്നതാണ് ഇത്തവണത്തെ ലോക ഹൃദയദിനസന്ദേശം. ജോലിക്കിടയില്* ഹൃദയാരോഗ്യം ഉറപ്പുവരുത്താന്* എല്ലാവരും സ്വയംകരുതലെടുക്കണമെന്നാണ് ഇതിലൂടെ ഊന്നല്* നല്*കുന്നത്.

അശാസ്ത്രീയമായ ഭക്ഷണ രീതി വിലക്കുന്നതിലൂടെയും വ്യായാമത്തിനുള്ള അവസരങ്ങള്* ഒരുക്കുന്നതിലൂടെയും പുകവലിയും മറ്റു ദുശ്ശീലങ്ങളും കര്*ക്കശമായി നിയന്ത്രിക്കുന്നതിലൂടെയും വീട്ടിലും പൊതുസ്ഥാപനങ്ങളിലും ഹൃദയാരോഗ്യത്തിന് അനുകൂലമായ സാഹചര്യം ഒരുക്കണം.