-
നിക്കോള്* ഫാരിയ മിസ് എര്*ത്ത്
പാന്റലൂണ്*സ് ഫെമിന മിസ് ഇന്ത്യ എര്*ത്ത് നിക്കോള്* ഫാരിയ ഈ വര്*ഷത്തെ മിസ് എര്*ത്ത് കിരീടം സ്വന്തമാക്കി. വിയറ്റ്നാമില്* വച്ച് നടന്ന സൌന്ദര്യ മത്സരത്തില്* 83 മത്സരാര്*ത്ഥികളെ പിന്തള്ളിയാണ് നിക്കോള്* 2010 ലെ സൌന്ദര്യ റാണിപ്പട്ടം സ്വന്തം പേരിലാക്കിയത്.
ബാംഗ്ലൂര്* സ്വദേശിനിയായ നിക്കോള്* (20) ഏപ്രില്* 30 ന് ആയിരുന്നു മിസ് ഇന്ത്യ എര്*ത്ത് കിരീടം നേടിയത്. മൌണ്ട് കാര്*മല്* കോളജിലെ പൂര്*വ വിദ്യാര്*ത്ഥിനിയാണ് ഇപ്പോഴത്തെ മിസ് എര്*ത്ത്. ചോദ്യ റൌണ്ടില്* ദിവസത്തില്* ഏറ്റവും ഇഷ്ടമുള്ള മണിക്കൂര്* ഏതെന്ന ചോദ്യത്തിന് നിക്കോള്* നല്*കിയ മറുപടിയാണ് മത്സരത്തില്* മുന്**തൂക്കം നേടിക്കൊടുത്തത്. സൂര്യോദയമാണ് തനിക്ക് ഇഷ്ടമെന്നും ചെറുപ്പക്കാരിയായ താന്* ഓരോ സൂര്യോദയവും വാഗ്ദാനം ചെയ്യുന്നത് എന്താണെന്ന് കാത്തിരിക്കുകയാണ് എന്നുമാണ് മറുപടി നല്*കിയത്.
വിയറ്റ്നാമിലെ ന ട്രാംഗില്* നടന്ന മിസ് എര്*ത്ത് ഫൈനല്* മത്സരത്തില്* രണ്ടാം സ്ഥാനത്ത് എത്തിയ ഇക്വഡോര്* സുന്ദരി ജെന്നിഫര്* സ്റ്റെഫാനി പസ്മിനൊ ആണ് മിസ് എയര്*. മിസ് തായ്*ലന്റ് വാട്സൊപോര്*ണ്* വാറ്റാന*കൂണ്* ആണ് മിസ് വാട്ടര്* കിരീടം സ്വന്തമാക്കിയത്. മിസ് പ്യൂറിട്ടോ റിക്കോ യിഡി ബോസ്ക്വസ് ആണ് മിസ് ഫയര്*.
പരിസ്ഥിതി സംരക്ഷണത്തില്* വളരെയധികം താല്പര്യം പുലര്*ത്തുന്ന നിക്കോള്* അടുത്ത ആഴ്ച ബാംഗ്ലൂരില്* മടങ്ങിയെത്തുമ്പോള്* തന്നെ പുതിയൊരു ബോധവല്*ക്കരണ പ്രവര്*ത്തനം ആരംഭിക്കും. സൈക്കിള്* റിക്ഷകള്* നിരത്തിലേക്ക് മടക്കി കൊണ്ടുവരാനും ഫോസില്* ഇന്ധനം കത്തിച്ചുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുമുള്ള ബോധവല്*ക്കരണത്തിനാണ് നിക്കോള്* പദ്ധതിയിടുന്നത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks