-
ഉത്തരം എടുത്തടിച്ചപോലെ !
അവളുടെ അല്ലെങ്കില്‍* അവന്*റെ “ മറുപടി എടുത്തടിച്ചപോലെയാ ” എന്ന് ആരുടെയെങ്കിലും പ്രതികരണ ശൈലിയെ കുറിച്ച് നിങ്ങള്‍* വിമര്*ശിച്ചിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരോഗ്യപരമായി പറഞ്ഞാല്‍* ഉടനെയുള്ള മറുപടി ആരോഗ്യത്തിന്*റെ സൂചനയാണത്രേ !
ആരോഗ്യത്തെ കുറിച്ച് രക്തസമ്മര്*ദ്ദവും ഭാരവും ഒക്കെ നല്*കുന്ന സൂചനകളെക്കാള്‍*, ഗവേഷകരുടെ അഭിപ്രായത്തില്‍*, ഒരാള്‍* മറുപടി പറയാനെടുക്കുന്ന സമയം പ്രാധാന്യമര്*ഹിക്കുന്നു. ബ്രിട്ടണിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ജീവിതാരോഗ്യത്തെ കുറിച്ചും മരണത്തെ കുറിച്ചുമൊക്കെ മറുപടിക്ക് എടുക്കുന്ന സമയം വ്യക്തമാക്കുന്നു എന്നും ഗവേഷകര്‍* പറയുന്നു.
മന്ദഗതിയില്‍*, വളരെ പതുക്കെ ചോദ്യങ്ങളോട് പ്രതികരിക്കുന്നവര്‍* അകാലത്തില്‍* മരണമടയാനുള്ള സാധ്യത അധികമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. മറ്റുള്ളവരെക്കാള്‍* പെട്ടെന്ന് മരിക്കാനുള്ള സാധ്യത ഇവരില്‍* രണ്ടിരട്ടിയാണെന്നും ഗവേഷകര്‍* പറയുന്നു.
പെട്ടെന്ന് മറുപടി പറയുന്നവരില്‍* തലച്ചോറിലെ വിവര വിശകലന പ്രവര്*ത്തനം നന്നായി നടക്കുന്നു. ഇത് ശാരീരിക പ്രവര്*ത്തനങ്ങളുടെ ഏകോപനം നല്ലനിലയിലാണെന്നതിന്*റെയും സൂചനയാണെന്ന് ഗവേഷകര്‍* വ്യക്തമാക്കുന്നു.
ഗവേഷകര്‍* 7,414 ആളുകളിലാണ് പഠനം നടത്തിയത്. ഇരുപത് വര്*ഷത്തെ പഠനത്തിനു ശേഷം പുറത്തുവിട്ട ഫലം “ഇന്‍*റലിജന്*സ്” ജേര്*ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks