ക്രെഡിറ്റ് കാര്*ഡ് ഉപയോഗിക്കാം ഫലപ്രദമായി



ക്രെഡിറ്റ് കാര്*ഡ് ഉപയോഗിക്കാം ഫലപ്രദമായി

അടിയന്തര ഘട്ടങ്ങളില്* പണം ആവശ്യമായി വരുമ്പോള്* പലപ്പോഴും ആശ്വാസമാകുന്നത് ക്രെഡിറ്റ് കാര്*ഡുകളാണ്. എന്നാല്* ഇവ ഫലപ്രദമായി ഉപയോഗിച്ചില്ലെങ്കില്* ആശ്വാസം കടക്കെണിയ്ക്ക് വഴിമാറും.

ചിലര്* ചോദിക്കും, 'എന്തിനാ ക്രെഡിറ്റ് കാര്*ഡ്; ഡെബിറ്റ് കാര്*ഡ് പോരേ?' പക്ഷെ ഒരത്യാവശ്യ ഘട്ടത്തില്* ബാങ്ക് അക്കൗണ്ടില്* പണമില്ലെങ്കില്* ഡെബിറ്റ് കാര്*ഡ് (എടിഎം കാര്*ഡ്) കൊണ്ട് എന്ത് പ്രയോജനം. ഇതുപോലുള്ള അവസരങ്ങളിലാണ് ക്രെഡിറ്റ് കാര്*ഡിന്റെ ശരിക്കുള്ള ഗുണം മനസ്സിലാകുന്നത്.

ഇടപാട് (ഷോപ്പിങ്) നടന്ന് 45-50 ദിവസങ്ങള്*ക്കുള്ള ക്രെഡിറ്റ് കാര്*ഡ് കമ്പനിയ്ക്ക് തുക അടച്ചാല്* മതിയെന്നതാണ് ഏറ്റവും വലിയ ആശ്വാസം. ഉപയോഗിക്കുന്നതിന് അനുസരിച്ച് ബോണസ് പോയന്റുകളും എയര്*ലൈന്* മൈല്*സുമൊക്കെ ലഭിക്കും. ഇതു ശേഖരിച്ച് ഡിസ്*കൗണ്ടും സൗജന്യ യാത്രയുമൊക്കെ നടത്താം.

45 ദിവസം പലിശ ഇല്ല
45 ദിവസത്തെ ക്രെഡിറ്റ് ലഭിക്കുമെന്ന് കരുതി കൈയില്* പണമില്ലെങ്കിലും കണ്ണില്*കണ്ട എന്തു സാധനവും വാങ്ങിക്കൂട്ടരുത്. 45 ദിവസത്തിനുള്ളില്* പണം തിരിച്ചടയ്ക്കണമെന്ന കാര്യം ഓര്*മയിലുണ്ടാവണം.

45 ദിവസത്തിനുള്ളില്* പണമടയ്ക്കാന്* നിര്*ബന്ധമായും ശ്രമിക്കണം. അല്ലെങ്കില്* പലിശ കുമിഞ്ഞുകൂടും. പ്രതിമാസം 2.5 ശതമാനവും 3 ശതമാനവുമൊക്കെയാണ് പലിശ. അതായത് 36 ശതമാനത്തോളം വരും വാര്*ഷിക പലിശ.

45 ദിവസത്തിനുള്ളില്* തിരിച്ചടവിന് സാധിക്കില്ലെന്ന് ഉറപ്പുള്ള അവസരങ്ങളില്* ക്രെഡിറ്റ് കാര്*ഡ് ഉപയോഗിച്ചുള്ള ഇടപാട് നടത്താതിരിക്കുന്നതാണ് ബുദ്ധി. ഇനി അഥവാ തിരിച്ചടവ് മുടങ്ങിയാല്*, അത് അടച്ചുതീര്*ക്കുന്നതു വരെ ആ കാര്*ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ് ഒഴിവാക്കണം. അല്ലെങ്കില്* ആ തുകയ്ക്കും പലിശ ഈടാക്കും.

തിരിച്ചടവ്
ഏതെങ്കിലും കാരണവശാല്* ക്രെഡിറ്റ് കാര്*ഡിലെ തുക സമയപരിധിയ്ക്കുള്ളില്* തിരിച്ചടയ്ക്കാനായില്ലെങ്കില്* ബാങ്കുകളില്* നിന്ന് വ്യക്തിഗത വായ്പയെടുത്താണെങ്കില്* പോലും ക്രെഡിറ്റ് കാര്*ഡ് ബാലന്*സ് അടച്ചു തീര്*ക്കണം. ക്രെഡിറ്റ് കാര്*ഡ് കമ്പനിയ്ക്ക് അടയ്ക്കാനുള്ള തുകയുടെ പലിശയെക്കാള്* കുറവായിരിക്കും വ്യക്തിഗത വായ്പയ്ക്കുള്ള പലിശ.

കൃത്യമായ തിരിച്ചടവ് നടത്തുന്നവര്*ക്ക് ചില ബാങ്കുകള്* പലിശ നിരക്ക് കുറച്ചുകൊടുക്കാറുണ്ട്. സാധാരണ 2.5-3 ശതമാനമാണ് പലിശയെങ്കില്* ഇത്തരക്കാര്*ക്ക് 1.99 ശതമാനം മുതല്* 2.5 ശതമാനം വരെ മാത്രമാണ് നിരക്ക്.

പണമെടുക്കരുത്
ക്രെഡിറ്റ് കാര്*ഡ് ഉപയോഗിച്ച് പണമെടുക്കാതിരിക്കാന്* പ്രത്യേകം ശ്രദ്ധിക്കണം. ക്രെഡിറ്റ് കാര്*ഡ് ഉപയോഗിച്ച് പണം പിന്*വലിക്കുന്നതിന് 45 ദിവസത്തെ പലിശ രഹിത കാലാവധി ലഭിക്കുകയില്ല. പണമെടുത്ത ആ നിമിഷം മുതല്* പലിശ ഈടാക്കും. നേരത്തെ സൂചിപ്പിച്ച പോലെ 2.5 - 3 ശതമാനമാണ് പ്രതിമാസ പലിശ.

കൂടുതല്* കാര്*ഡുകള്* വേണ്ട
പലരും അഞ്ചും ആറും ക്രെഡിറ്റ് കാര്*ഡുകള്* ഉപയോഗിക്കുന്നതു കാണാം. എന്നാല്* ഒന്നോ രണ്ടോ കാര്*ഡില്* കൂടുതല്* ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാര്*ഡുകളുടെ എണ്ണം കൂടുമ്പോള്* അവ ഉപയോഗിച്ചുള്ള ഇടപാടുകള്* വര്*ധിക്കും. ഇതോടെ അക്കൗണ്ടുകള്* മാനേജ് ചെയ്യുന്നതു ദുഷ്*ക്കരമാകും. ഒന്നില്* കൂടുതല്* കാര്*ഡ് ഉപയോഗിച്ച് പണം മറിയ്ക്കുന്നവരാണ് പലപ്പോഴും കടക്കെണിയില്* പെടുന്നത്.

ക്രെഡിറ്റ് പരിധി
ക്രെഡിറ്റ് പരിധി കടക്കാതിരിക്കാന്* പ്രത്യേകം ശ്രദ്ധിക്കണം. മിക്ക കാര്*ഡ് കമ്പനികളും പരിധിയ്ക്ക് മുകളില്* പണം അനുവദിക്കാറില്ല. എന്നാല്* മുടക്കം കൂടാതെ തിരിച്ചടവ് നടത്തുന്ന ഇടപാടുകാര്*ക്ക് ചില കമ്പനികള്* ക്രെഡിറ്റ് പരിധിയ്ക്ക് മുകളിലും പണം ഉപയോഗിക്കാന്* അവസരം നല്*കും. അതിനാല്* ക്രെഡിറ്റ് കാര്*ഡ് പരിധി വിട്ട് ട്രാന്*സാക്ഷന്* നടത്താതിരിക്കാന്* ശ്രദ്ധിക്കണം. പരിധിയ്ക്ക് മുകളിലുള്ള തുകയ്ക്ക്, ഇടപാട് നടക്കുന്ന അന്നു മുതല്* പലിശ നല്*കേണ്ടിവരും.

ഉപയോഗം അനുസരിച്ച് തിരഞ്ഞെടുക്കുക
എന്താവശ്യത്തിനാണോ ക്രെഡിറ്റ് കാര്*ഡ് ഏറ്റവും കൂടുതല്* ഉപയോഗിക്കാന്* സാധ്യതയുള്ളതെന്ന് മനസ്സിലാക്കി വേണം കാര്*ഡ് തിരഞ്ഞെടുക്കാന്*. സ്ഥിരമായി വിദേശ യാത്ര നടത്തുന്ന ഒരാളിന് വിമാനക്കമ്പനികളും കാര്*ഡ് കമ്പനികളും ചേര്*ന്ന് അവതരിപ്പിച്ചിട്ടുള്ള ട്രാവല്* കാര്*ഡുകള്* തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തരം കാര്*ഡ് ഉപയോഗിച്ച് വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്* ഡിസ്*കൗണ്ടും ബോണസ് പോയന്റുകളും എന്തിന് സൗജന്യ ടിക്കറ്റുകള്* വരെ ലഭിക്കാന്* അവസരമുണ്ട്.

സ്ഥിരമായി പെട്രോള്*/ഡീസല്* വാങ്ങാനാണ് കാര്*ഡ് ഉപയോഗിക്കേണ്ടതെങ്കിലോ? ഇത്തരക്കാര്*ക്ക് ഫ്യുവല്* കാര്*ഡുകള്* ലഭ്യമാണ്. രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളൊക്കെ ബാങ്കുകളുമായും ക്രെഡിറ്റ് കാര്*ഡ് കമ്പനികളുമായും ചേര്*ന്ന് ഇത്തരം കാര്*ഡുകള്* പുറത്തിറക്കിയിട്ടുണ്ട്.