-
പ്രസവം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്*
പ്രസവം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്*
പ്രസവം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്*
ജീവിതത്തിലെ ഏറ്റവും സവിശേഷതയാര്*ന്ന കാലഘട്ടമാണ് ഗര്*ഭകാലം. ആഹ്ലാദവും ആകുലതകളും ജാഗ്രതയും പരിഭ്രമവുമൊക്കെ നിറഞ്ഞ ജീവിത ഘട്ടം. കഴിഞ്ഞ തലമുറയിലുള്ളവര്*ക്ക് മൂന്നോ നാലോ പ്രസവം സാധാരണമായിരുന്നു. അതിനു മുന്*പത്തെ തലമുറയിലാകട്ടെ എട്ടോ പത്തോ പന്ത്രണ്ടോ പ്രസവിക്കുന്നതു പോലും ഒരു സംഭവമല്ലായിരുന്നു. ഗര്*ഭധാരണവും പ്രസവവും കൂടുതല്* ശ്രദ്ധയും പരിചരണവും ആവശ്യമുള്ള, ഗൗരവമേറിയ കാര്യമാണ് എന്ന ബോധ്യം വന്നതോടെ ഗര്*ഭകാല പരിചരണം കൂടുതല്* ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും ക്രമീകരിക്കാനും തുടങ്ങി. ഒന്നോ രണ്ടോ തവണ മാത്രം പ്രസവിക്കുക എന്നത് പൊതുരീതിയായതോടെ ഗര്*ഭം നേരത്തേ തന്നെ ആസൂത്രണം ചെയ്യാനും ആവശ്യമായ ക്രമീകരണങ്ങള്* എടുക്കാനും ഇപ്പോള്* മിക്കവരും ശ്രദ്ധിക്കാറുണ്ട്. അത്തരം പ്ലാനിങ്ങുകള്* ഗര്*ഭത്തിന്റെയും പ്രസവത്തിന്റെയും കാര്യത്തില്* തികച്ചും ആവശ്യവുമാണ്.
വിവാഹ ശേഷം എത്രകാലം കഴിഞ്ഞു വേണം ഗര്*ഭധാരണം എന്ന് യഥാസമയം തീരുമാനമെടുക്കണം. ഗര്*ഭധാരണത്തിനു മുമ്പു തന്നെ അതിനു വേണ്ടി ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകള്* നടത്തേണ്ടതാണ്. അമ്മയുടെ പ്രായം, പ്രസവശേഷം വിശ്രമത്തിന് സമയം കണ്ടെത്താനുള്ള സാഹചര്യങ്ങള്* എന്നിവയെല്ലാം കണ്ടറിഞ്ഞാവണം ഗര്*ഭവും പ്രസവവും പ്ലാന്* ചെയ്യുന്നത്.
പ്രസവം എപ്പോള്*
ഗര്*ഭധാരണത്തിന്റെയും പ്രസവത്തിന്റെയും കാര്യത്തില്* അമ്മയുടെ പ്രായം വളരെ പ്രധാനമാണ്. 22 വയസ്സിനും 26 വയസ്സിനും ഇടയില്* ആദ്യ പ്രസവം നടക്കുന്നതാണ് ഏറ്റവും നല്ലത്. 30 വയസ്സുവരെ ആയാലും പലര്*ക്കും പ്രശ്*നങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്* ആദ്യ പ്രസവം 30നു ശേഷമാകുന്നത് ചില വൈഷമ്യങ്ങള്* ഉണ്ടാക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസം, ജോലി, തുടങ്ങി ഏറെ പ്രാധാന്യമുള്ള ജീവിത പ്രശ്*നങ്ങളുമായി കഴിയുന്നവരാണ് നമ്മുടെ യുവതികളിലേറെയും. പലരുടെയും വിവാഹം നടക്കുന്നതു തന്നെ 26 ഓ 28ഓ വയസ്സു കഴിയുമ്പോഴാവും. അതുകൊണ്ടു തന്നെ 26 വയസ്സിനു മുമ്പു പ്രസവിക്കാന്* പലര്*ക്കും കഴിയാതെ പോകാറുണ്ട്. എങ്കിലും ഇത് 30 വയസ്സിനപ്പുറത്തേക്കു നീളാതെ ശ്രദ്ധിക്കാനായാല്* നല്ലത്്. അങ്ങനെ കഴിയാത്തവര്* പ്രസവത്തിനു മുമ്പു തന്നെ ഡോക്ടറെ കണ്ട് ആരോഗ്യ സാഹചര്യങ്ങള്* വിലയിരുത്തുകയും പ്രശ്*നങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് നന്നായിരിക്കും.
21-22 വയസ്സിനു മുമ്പ് പ്രസവിക്കുന്നതും ആരോഗ്യകരമല്ല. ആര്*ത്തവം തുടങ്ങി ഏതാനും മാസം കഴിയുന്നതോടെ ഗര്*ഭധാരണ ശേഷി കൈവരുമെങ്കിലും പെണ്*കുട്ടിയുടെ ശരീരവും മനസ്സും ഗര്*ഭപ്രസവങ്ങള്*ക്ക് ഒരുങ്ങിയിട്ടുണ്ടാവില്ല. സ്ത്രീ മാനസിക വളര്*ച്ചയും പക്വതയും നേടിയ ശേഷം മാത്രം പ്രസവത്തിനൊരുങ്ങുന്നതാണ് നല്ലത്. അരക്കെട്ടിന്റെ വളര്*ച്ച പൂര്*ത്തിയായി യോനീ കവാടം ശരിയായ വികാസം നേടുന്നത് 21-22 വയസ്സോടെ മാത്രമാണ്. അതുകൊണ്ടാണ് 21-22 വയസ്സിനു ശേഷം മതി പ്രസവം എന്നു പറയുന്നത്. ശാരീരിക വളര്*ച്ച പൂര്*ത്തിയാകുന്നതിനു മുമ്പു പ്രസവിക്കുന്ന പെണ്*കുട്ടികള്*ക്ക് പിന്നീട് ആരോഗ്യ പ്രശ്*നങ്ങളുണ്ടാകാനുമിടയുണ്ട്.
ഗര്*ഭധാരണം എങ്ങനെ
അണ്ഡാഗമനത്തോടടുത്ത ദിവസം ലൈംഗിക ബന്ധത്തിലേര്*പ്പെടുമ്പോളാണ് ഗര്*ഭധാരണം നടക്കുന്നത്. വളര്*ച്ച പൂര്*ത്തിയായ അണ്ഡം അണ്ഡാശയത്തില്* നിന്ന് പുറത്തു വന്ന് ഫാലോപ്പിയന്* നാളിയിലെത്തുന്നതിനെയാണ് അണ്ഡാഗമനം അഥവാ ഓവുലേഷന്* എന്നു പറയുന്നത്. 28 ദിവസത്തെ ക്രമമായ ആര്*ത്തവചക്രമുള്ള സ്ത്രീകളില്* ആര്*ത്തവാരംഭത്തിനു ശേഷം 14-ാം ദിവസമാണ് അണ്ഡാഗമനം. ലൈംഗിക ബന്ധത്തിന്റെ ഫലമായി എത്തുന്ന കോടിക്കണക്കിന് പുംബീജങ്ങളില്* ഒരെണ്ണം അണ്ഡവുമായി ചേര്*ന്ന്് ഭ്രൂണമായി മാറി വളര്*ച്ച തുടരുന്ന പ്രക്രീയയാണ് ഗര്*ഭധാരണം. ഓരോ സ്്ഖലനത്തിലൂടെയും ഉള്ളിലെത്തുന്ന കോടിക്കണക്കിന് ബീജങ്ങളില്* ഒരെണ്ണം മാത്രമേ അണ്ഡവുമായി ചേരുകയുള്ളൂ. ഓവുലേഷനോടടുത്ത ദിവസങ്ങളില്* ലൈംഗിക ബന്ധത്തിലേര്*പ്പെടുമ്പോഴാണ് ഗര്*ഭധാരണം നടക്കുന്നത്. അണ്ഡത്തിന് ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ. എന്നാല്* പുരുഷബീജത്തിന് മൂന്നു ദിവസം വരെ ആയുസ്സുണ്ട്. അതിനാല്* ഓവുലേഷനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്* ലൈംഗിക ബന്ധത്തിലേര്*പ്പെട്ടാലും ബീജം ഉള്ളില്* തങ്ങി നിന്ന് അണ്ഡാഗമനം ഉണ്ടാകുമ്പോള്* അതിനോടു ചേര്*ന്ന് ഗര്*ഭധാരണം നടന്നു എന്നു വരാം. ഓവുലേഷന്റെ ദിവസം കൃത്യമായി മനസ്സിലാക്കാന്* പലപ്പോഴും അത്ര എളുപ്പമല്ല. അതു കൊണ്ടു തന്നെ ഗര്*ഭധാരണം വളരെ കൃത്യമായി കണക്കാക്കാന്* വിഷമമാണ്.
ഗര്*ഭ നിര്*ണയം
പെണ്*കുട്ടി രാവിലെ ഓക്കാനിക്കുന്നതു കാണുമ്പോള്*, അവള്* ഗര്*ഭിണിയാണ്് എന്നു തീരുമാനിക്കുന്നതാണ് സിനിമകളിലും മറ്റും കാണാറുള്ള പതിവു ദൃശ്യം. എന്നാല്* ഓക്കാനവും ഛര്*ദിയും പോലുള്ള പ്രഭാതാസ്വസ്ഥതകളൊക്കെ തുടങ്ങുന്നത് ഗര്*ഭം രണ്ടു മാസത്തോളം പിന്നിട്ട ശേഷം മാത്രമായിരിക്കും. പതിവായുള്ള ആര്*ത്തവം മുടങ്ങുന്നതാണ് ഗര്*ഭത്തിന്റെ ആദ്യ ലക്ഷണം. കൃത്യമായ ആര്*ത്തവമുള്ളവര്*ക്ക് ഇത് എളുപ്പം തിരിച്ചറിയാന്* കഴിയും. ആര്*ത്തവം മുടങ്ങിയതായി കണ്ടാല്* എട്ടു പത്തു ദിവസത്തിനകം എച്ച്.സി.ജി. പരിശോധനയിലൂടെ ഗര്*ഭധാരണം ഉറപ്പാക്കാവുന്നതാണ്. ഈ പരിശോധനക്കുള്ള കിറ്റ്്് മരുന്നുകടകളില്* വാങ്ങാന്* കിട്ടും. കിറ്റില്* ഒന്നോ രണ്ടോ തുള്ളി മൂത്രം ഇറ്റിച്ച് അഞ്ചു മിനിറ്റിനകം ഫലം അറിയാം.
സ്വയം പരിശോധിച്ച് ഗര്*ഭനിര്*ണയം നടത്തിക്കഴിഞ്ഞാലും അധികം വൈകാതെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകള്* നടത്തി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യാവസ്ഥകള്* ഉറപ്പാക്കേണ്ടതാണ്.
തുടര്*ച്ചയായി രണ്ടു തവണ ആര്*ത്തവം മുടങ്ങിയാല്* ഉടന്* വൈദ്യ പരിശോധന നടത്താനാണ് മുന്*പ് നിര്*ദേശിച്ചിരുന്നത്. എന്നാല്* ഗര്*ഭധാരണത്തിനു ശ്രമിക്കുന്നവര്* പലപ്പോഴും അത്രയും കാത്തിരിക്കാറില്ല. ആദ്യ തവണ ആര്*ത്തവം മുടങ്ങുമ്പോള്* തന്നെ മിക്കവരും പരിശോധനകള്* നടത്തി കാര്യം ഉറപ്പാക്കാറുണ്ട്. കഴിവതും നേരത്തെ ഇത് ഉറപ്പാക്കുന്നതു തന്നെയാണു നല്ലത്.
ഗര്*ഭം എത്രകാലം
പത്തും തികഞ്ഞ് പ്രസവിക്കുന്നു എന്നാണല്ലോ പൊതുവെ പറയാറുള്ളത്. പത്തു മാസം അഥവാ നാല്പത് ആഴ്ചയാണ് ഗര്*ഭകാലം എന്നാണ് സങ്കല്പം. അവസാനമായി ആര്*ത്തവം വന്ന ദിവസം മുതലാണ് ഗര്*ഭകാലം കണക്കാക്കാറുള്ളത്. എന്നാല്* ഈ ആര്*ത്തവം മുതല്* അണ്ഡാഗമനം വരെയുള്ള 14 ദിവസം ഗര്*ഭദിനങ്ങളല്ല. അവസാന ആര്*ത്തവം കഴിഞ്ഞ്് 14-ാം ദിവസം പുറത്തു വരുന്ന അണ്ഡവും ബീജവും ചേരുമ്പോഴാണല്ലോ ഗര്*ഭധാരണം നടക്കുക. അണ്ഡ ബീജസംയോഗം മുതല്* പ്രസവിക്കുന്നതു വരെയുള്ള കാലയളവ് ഏകദേശം 266-270 ദിവസമാണ്.
പ്രസവം എന്ന്
അണ്ഡവും ബീജവുമായി ചേരുന്നത് എന്നായിരിക്കും എന്നു കൃത്യമായി കണ്ടെത്താന്* അത്ര എളുപ്പമല്ല. അതുകൊണ്ട് അവസാന ആര്*ത്തവത്തിന്റെ തുടക്ക ദിവസത്തെ അടിസ്ഥാനമാക്കിയാണ് പ്രസവത്തീയതി കണക്കാക്കുന്നത്. അവസാന ആര്*ത്തവത്തിന്റെ തുടക്കദിവസം മുതല്* നാല്പത് ആഴ്ച പൂര്*ത്തിയാകുന്ന ദിവസം എന്നുപറയാം. ഇങ്ങനെ കണക്കാക്കുന്ന ദിവസത്തെ പ്രതീക്ഷിത പ്രസവദിനം (ഋഃുലരലേറ ഉമലേ ീള ഉലഹശ്*ലൃ്യഋഉഉ) എന്നാണു പറയുന്നത്. അവസാന ആര്*ത്തവം തുടങ്ങിയ ദിവസത്തോട് ഒന്*പതു കലണ്ടര്* മാസവും ഏഴു ദിവസവും കൂട്ടിയാണ് പ്രതീക്ഷിത പ്രസവ ദിനം കണക്കാക്കുന്നത്.
അവസാന ആര്*ത്തവം തുടങ്ങിയത് ആഗസ്ത് 15-നാണ് എന്നു കരുതുക. അതിനോട് ഒമ്പതു കലണ്ടര്* മാസം ചേര്*ക്കുമ്പോള്* മെയ് 15 എന്നു കിട്ടും. ഇതിനോട് ഏഴു ദിവസം കൂടി കൂട്ടിയാല്* മെയ് 22 ആയി. പ്രതീക്ഷിത പ്രസവ ദിനം മെയ് 22 എന്നു കിട്ടും. അവസാന ആര്*ത്തവത്തിന്റെ അടിസ്ഥാനത്തില്* ഇങ്ങനെ പ്രതീക്ഷിത പ്രസവദിനം കണക്കാക്കാവുന്നതാണ്.
തടിയും തൂക്കവും
ഗര്*ഭധാരണത്തിനൊരുങ്ങുമ്പോള്*ത്തന്നെ ഭാവിമാതാവിന്റെ ആരോഗ്യകാര്യങ്ങള്* ഉറപ്പാക്കേണ്ടതാണ്. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടെന്നും വിളര്*ച്ച പോലുള്ള പ്രശ്*നങ്ങളൊന്നുമില്ല എന്നും ഉറപ്പു വരുത്തണം. പ്രസവത്തിനു മുമ്പ് പൊണ്ണത്തടിയുള്ള സ്ത്രീകള്* ഇപ്പോള്* നമ്മുടെ നാട്ടില്* അത്രയധികമില്ല. എന്നാല്* ഇത്തരക്കാരുടെ എണ്ണം കൂടി വരികയാണ്. മുമ്പ് ഗര്*ഭിണികളില്* വിളര്*ച്ചവ്യാപകമായിരുന്നു. ഇപ്പോള്* സ്ത്രീകളില്* വിളര്*ച്ചയുടെ തോതില്* ഗണ്യമായ കുറവു കാണുന്നുണ്ട്.
ഗര്*ഭകാലത്ത് ശരിയായ ഭക്ഷണവും വിശ്രമവും മതിയായ വ്യായാമവും വേണം. ഗര്*ഭസ്ഥശിശുവിന്റെ വളര്*ച്ചയ്ക്കനുസരിച്ച് അമ്മയുടെ തടിയും തൂക്കവും കൂടി വരും. ഗര്*ഭകാലത്തു നടത്തുന്ന ഓരോ പരിശോധനയിലും ഗര്*ഭിണിയുടെ തൂക്കം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ഗര്*ഭം പൂര്*ത്തിയാവുമ്പോഴേക്ക് 10-12 കിലോ വരെ തൂക്കം കൂടേണ്ടതാണ്. ഇതില്* ആദ്യത്തെ മൂന്നു മാസം തൂക്കം കൂടുന്നത് അത്ര പ്രകടമായിരിക്കില്ല. ഈ കാലത്ത് ഗര്*ഭസ്ഥശിശുവിന്റെ ശാരീരിക വളര്*ച്ച സാവധാനത്തിലായിരിക്കും. അതുകൊണ്ടാണ് ഗര്*ഭിണിക്ക് പ്രകടമായ തൂക്കക്കൂടുതല്* അനുഭവപ്പെടാത്തത്. മൂന്നാം മാസം മുതല്* ഓരോആഴ്ചയും ഗര്*ഭിണിയുടെ ശരീര ഭാരം 200 മുതല്* 400 വരെ ഗ്രാം വീതം കൂടിക്കൊണ്ടിരിക്കും. ഗര്*ഭകാലത്ത് 8-9 കിലോയെങ്കിലും തൂക്കം കൂടാത്ത ഗര്*ഭിണികളുടെ കുഞ്ഞുങ്ങള്*ക്ക് തൂക്കക്കുറവുണ്ടാകാന്* സാധ്യത കൂടുതലാണ്്.
പരിശോധനകള്* എപ്പോള്*
ഗര്*ഭനിര്*ണയത്തിനുളള പരിശോധന സ്വയം നടത്തിയാലും ആദ്യ മാസത്തില്* തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകള്* നടത്തുന്നതാണു നല്ലത്. ഗര്*ഭധാരണം ഉറപ്പാക്കിയല്ലോ, ഇനി പതുക്കെ മതി പരിശോധന എന്നു തീരുമാനിക്കുന്നത് ആരോഗ്യകരമല്ല. മറ്റു പ്രശ്*നങ്ങള്* ഒന്നുമില്ലാത്തവര്* മാസത്തിലൊരിക്കല്* ഡോക്ടറെ കണ്ട് പരിശോധനകള്* നടത്തണം. ഏഴുമാസം വരെ ഇങ്ങനെ, മാസത്തിലൊരിക്കല്* ഡോക്ടറെ കാണണം. തുടര്*ന്ന്, എട്ട് ഒമ്പത് മാസങ്ങളില്* രണ്ടാഴ്ചയിലൊരിക്കല്* ഡോക്ടറെ സന്ദര്*ശിക്കണം. അവസാനമാസത്തില്* ആഴ്ചയിലൊരിക്കല്* ഡോക്ടറെ സന്ദര്*ശിക്കേണ്ടതാണ്.
മറ്റെന്തെങ്കിലും പ്രശ്*നങ്ങളുള്ളവര്*ക്ക് ഈ ക്രമം മതിയാവില്ല. അവര്* പ്രശ്*നത്തിന്റെ സ്വഭാവത്തിനനുസരിച്ച്് ഡോക്ടറുടെ നിര്*ദേശപ്രകാരം കൂടുതല്* തവണ പരിശോധനകള്* നടത്തേണ്ടി വരും. ഗര്*ഭധാരണത്തിനു മുമ്പു തന്നെ പ്രമേഹം, പ്രഷര്*, അപസ്മാരം തുടങ്ങി എന്തെങ്കിലും പ്രശ്*നങ്ങളുള്ളവര്* നേരത്തെ ഡോക്ടറെ കണ്ട് ഉപദേശം തേടിയ ശേഷം മാത്രം ഗര്*ഭധാരണത്തിനൊരുങ്ങുന്നതാണു നല്ലത്.
ഭക്ഷണം ചിട്ടയോടെ
ഗര്*ഭംധരിക്കാന്* തീരുമാനിക്കുമ്പോള്* മുതല്* ഭക്ഷണകാര്യത്തില്* ശ്രദ്ധയും ചിട്ടയും പിലര്*ത്തേണ്ടതാണ്. പാല്*, പഴവര്*ഗങ്ങള്*, പച്ചക്കറികള്*, പയറുവര്*ഗങ്ങള്*, മത്സ്യം തുടങ്ങിയവയൊക്കെ ധാരാളം കഴിക്കാന്* ശ്രദ്ധിക്കേണ്ടതാണ്. ഗര്*ഭിണികള്* മറ്റുള്ളവരെക്കാള്* 300 കിലോ കലോറി അധിക ഊര്*ജത്തിനു വേണ്ട ഭക്ഷണ പാനീയങ്ങള്* നിത്യവും കഴിക്കണമെന്നാണ് നിര്*ദേശിക്കാറുള്ളത്. കൃത്രിമ ഭക്ഷണങ്ങളും ഹീനഭക്ഷണങ്ങളും പമാവധി ഒഴിവാക്കുന്നതാണു നല്ലത്. നല്ല പാല്* നിത്യവും കഴിക്കേണ്ടതാണ്. വായ്ക്ക് രുചിയില്ല, കഴിക്കാന്* തോന്നുന്നില്ല എന്നൊക്കെ പറഞ്ഞ് പല ഗര്*ഭിണികളും ഭക്ഷണങ്ങള്* ഒഴിവാക്കാറുണ്ട്. ഇത് അപകടകരമായ പ്രവണതയാണ്. സ്വന്തം ആരോഗ്യത്തിനു വേണ്ടി മാത്രമല്ല ജനിക്കാന്* പോകുന്ന ഓമനക്കുഞ്ഞിനു വേണ്ടിക്കൂടിയാണ് ഭക്ഷിക്കുന്നത് എന്ന ധാരണയോടെ മികച്ച ഭക്ഷണം വേണ്ടത്ര കഴിക്കാന്* ഗര്*ഭിണികള്* ശ്രദ്ധിക്കണം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks