- 
	
	
		
		
		
		
			 കോഴിക്കോട് മിഠായിത്തെരുവില്‍* തീപിടുത്ത കോഴിക്കോട് മിഠായിത്തെരുവില്‍* തീപിടുത്ത
			
				
					കോഴിക്കോട്: മിഠായിത്തെരുവില്‍* വ്യാഴാഴ്ച പുലര്*ച്ചെയുണ്ടായ  തീപിടുത്തത്തില്‍* 8 കടകള്‍* കത്തിനശിച്ചു. മൊയ്തീന്*പള്ളിക്ക് സമീപമുള്ള  കടകളിലാണ് തീപിടുത്തമുണ്ടായത്. പുലര്*ച്ചെ നാല് മണിയോടെയാണ്  അഗ്നിബാധയുണ്ടായത്.  മൊയ്തീന്*പള്ളിക്ക് എതിര്*വശത്തുള്ള ബേബിമാളിന്  സമീപമുള്ള പഴയകെട്ടിടത്തിലുള്ള കടകളാണ് കത്തിയത്.
 
 പത്തോളം അഗ്നിശമന യൂണിറ്റുകള്‍* രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് തീ  നിയന്ത്രണവിധേയമാക്കിയത്. റെഡിമെയ്ഡ് തുണിത്തരങ്ങള്‍* വില്‍*ക്കുന്ന രണ്ട്  കടകളും സ്*റ്റേഷനറി കടകളുമാണ് കത്തിയത്. വൈദ്യുതി ഷോര്‍*ട്ട്*സര്*ക്യൂട്ടാണ്  അഗ്*നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. കളക്ടര്‍* പി.ബി സലിം, സിറ്റി  പോലീസ് കമ്മീഷണര്‍* പി വിജയന്* എന്നിവര്‍* സംഭവസ്ഥലത്തെത്തി. തീപിടുത്തതിന്  പിന്നില്‍* അട്ടിമറിസാധ്യതയില്ലെന്ന് പോലീസ് വ്യക്തമാക്കി.
 
 സംഭവത്തില്‍* പ്രതിഷേധിച്ച് വ്യാപാരികള്‍* മിഠായി തെരുവില്‍* വൈകീട്ട് ആറ് വരെ  ഹര്*ത്താല്‍* ആചരിക്കും.
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks