ആന്*ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്* പ്രവര്*ത്തിക്കുന്ന സ്മാര്*ട്*ഫോണുകള്*ക്ക് ലോകമെങ്ങും പ്രിയമേറുകയാണ്. ആപ്പിളിന്റെ ഐഫോണിനെയും നോക്കിയയുടെ സ്മാര്*ട്*സീരീസ് ഫോണുകളെയുമെല്ലാം വെല്ലുവിളിച്ചുകൊണ്ട് ആന്*ഡ്രോയ്ഡ് ഫോണുകളുടെ വില്പന കുതിച്ചുയരുന്നു. ഇതു കണ്ടറിഞ്ഞാണ് ഇന്ത്യന്* കമ്പനിയായ മൈക്രോമാക്*സ് പുതിയ ആന്*ഡ്രോയ്ഡ് മോഡല്* ഹാന്*ഡ്*സെറ്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. മൈക്രോമാക്*സ് ആന്*ഡ്രോ എ60 (Micromax Andro A60) എന്ന പുത്തന്* മോഡലിന് 6,990 രുപയാണ് വില. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ആന്*ഡ്രോയ്ഡ് ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്*ഡ്രോയിഡിനായി ഗൂഗിള്* രൂപംനല്*കിയ ഓപ്പണ്* ഹാന്*ഡ്*സെറ്റ് അലയന്*സ് എന്ന ബിസിനസ് കൂട്ടായ്മയില്* ലോകമെങ്ങുമുള്ള 79 മൊബൈല്* കമ്പനികള്* പങ്കാളികളാണ്. ഇവയില്* സാംസങും എല്*.ജി.യും മോട്ടറോളയുമെല്ലാം ഉള്*പ്പെടുന്നു. ഈ കൂട്ടായ്മയിലെ അംഗമായ ചൈനയിലെ സെഡ്.ടി.ഇ. ഇലക്ട്രോണിക്*സ് കോര്*പ്പറേഷനാണ് മൈക്രോമാക്*സിനുവേണ്ടി ആന്*ഡ്രോയ്ഡ് ഫോണുകള്* നിര്*മിച്ചുനല്*കുന്നത്്. ആന്*ഡ്രോയിഡ് 2.1 പതിപ്പാണ് ആന്*ഡ്രോയിയില്* ഉപയോഗിച്ചിരിക്കുന്നത്.

വിവിധ തരത്തിലുള്ള സേവനങ്ങള്*ക്ക് ഉപയോഗിക്കാവുന്ന ആന്*ഡ്രോയിഡ് അപ്ലിക്കേഷനുകളുടെ ഓണ്*ലൈന്*വിപണിയായ മാര്*ക്കറ്റില്* ഒരുലക്ഷത്തിലേറെ അപ്ലിേക്കഷനുകളാണുള്ളത്. ഇവയില്* വലിയൊരു പങ്ക് സൗജന്യമായി ഡൗണ്*ലോഡ് ചെയ്യാനാവും. ഇതൊക്കെയുണ്ടെങ്കിലും വിലക്കൂടുതല്* കാരണം ആന്*ഡ്രോയ്ഡ് ഫോണുകള്* സാധാരണക്കാര്*ക്ക് അപ്രാപ്യമായിരുന്നു. ആ സ്ഥിതിക്ക് മാറ്റം വരുത്താനാണ് ആന്*ഡ്രോ അവതരിപ്പിച്ചതെന്ന് മൈക്രോമാക്*സ് പറയുന്നു. 6,990 രുപയ്ക്ക് ആന്*ഡ്രോയ്ഡ് ഫോണ്* എന്ന പ്രലോഭനം തന്നെയാണ് ആന്*ഡ്രോയുടെ ഏറ്റവും വലിയ ആകര്*ഷണീയത. ആന്*ഡ്രോയ്ഡ് 2.1 പതിപ്പില്* തന്നെയുള്ള സാംസങ് ഗാലക്*സി 5ന് വില 8,500 രൂപയാണ്. സ്*പൈസ്, എല്*.ജി. തുടങ്ങിയ കമ്പനികളുടെ ആന്*ഡ്രോയ്ഡ് ഫോണുകള്*ക്ക് പതിനായിരത്തിന് മുകളിലേക്കാണ് വില.

240 x 320 പിക്*സല്* റെസല്യൂഷനോടു കൂടിയ 2.8 ഇഞ്ച് ടച്ച്*സ്*ക്രീനാണ് ഫോണിലേത്. അറുനൂറ് മെഗാഹെര്*ട്*സ് പ്രൊസസര്*, ജി.പി.എസ്., ത്രീജി, ്രേപാക്*സിമിറ്റി സെന്*സര്*, വൈഫൈ, ബ്ലൂടൂത്ത്, ആക്*സിലറോമീറ്റര്*, ഡിജിറ്റല്* കോംപസ്് എന്നിങ്ങനെ സ്മാര്*ട്*ഫോണ്* സങ്കേതങ്ങളെല്ലാം ആന്*ഡ്രോയിലുമുണ്ട്. ഒപ്പം വിവിധ ഓഡിയോ, വീഡിയോ ഫോര്*മാറ്റുകള്* പ്രവര്*ത്തിപ്പിക്കാനായി മ്യൂസിക് പ്ലെയര്*, വീഡിയോ പ്ലെയര്*, വീഡിയോ സ്ട്രീമിങ്, എഫ്.എം. റേഡിയോ എന്നിവയുമുണ്ട്. 150 എ.ബി. ഇന്റേണല്* മെമ്മറിയുള്ള ഫോണില്* 32 ജി.ബി. ഡാറ്റ കാര്*ഡ് വരെ ഉപയേഗിക്കാവുന്ന സ്*ലോട്ടുമുണ്ട്. 3.2 മെഗാപിക്*സല്* ഓട്ടോഫോക്കസ് ക്യാമറയാണ് ഫോണിലേത്. ശരാശരി ചിത്രങ്ങളെടുക്കാന്* ഇതു മതിയെങ്കിലും ഫോട്ടോഗ്രാഫി ഗൗരവമായെടുക്കുന്നവരെ ഇതിലെ ക്യാമറ നിരാശപ്പെടുത്തിയേക്കും.

ആന്*ഡ്രോയിഡിന്റെ പഴയ പതിപ്പായ 2.1 ആണ് ഫോണിലുള്ളതെന്നതും പോരായ്മയാണ്. ആന്*ഡ്രോയിഡ് മാര്*ക്കറ്റില്* നിന്ന് ഡൗണ്*ലോഡ് ചെയ്*തെടുക്കുന്ന അപ്ലിക്കേഷനുകള്* ഫോണ്* മെമ്മറിയില്* മാത്രമേ സൂക്ഷിക്കാനാകൂ എന്നതാണ് 2.1 പതിപ്പിന്റെ പരിമിതി. ഫോണിന്റെ ഇന്റേണല്* മെമ്മറി വെറും 150 എം.ബി. മാത്രമാണെന്നിരിക്കെ കൂടുതല്* അപ്ലിക്കേഷനുകള്* പ്രവര്*ത്തിപ്പിക്കാന്* ആന്*ഡ്രോയില്* കഴിയില്ലെന്ന് വ്യക്തം. അപ്ലിക്കേഷനുകള്* മെമ്മറി കാര്*ഡിലും സൂക്ഷിക്കാവുന്ന ആന്*ഡ്രോയ്ഡ് 2.2 പതിപ്പാണ് പുതിയ ആന്*ഡ്രോയിഡ് ഫോണുകളിലേറെയുമുള്ളത്. ആന്*ഡ്രോയുടെ ബാറ്ററി ആയുസും അത്ര തൃപ്തികരമല്ല. തുടര്*ച്ചയായ നാലു മണിക്കൂര്* സംസാരസമയവും 10 ദിവസത്തെ സ്റ്റാന്*ഡ്*ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ലൈഫ്. ദിവസവും ചാര്*ജ് ചെയ്തില്ലെങ്കില്* ഫോണ്* പണിമുടക്കുമെന്നാണ് ഇതില്* നിന്ന് മനസിലാക്കേണ്ടത്.