- 
	
	
		
		
		
		
			 രണ്*ബീറിന്റെ നായികയായി ഇല്യാന ബോളിവുഡില& രണ്*ബീറിന്റെ നായികയായി ഇല്യാന ബോളിവുഡില&
			
				
					ത്രീ ഇഡിയറ്റ്*സിന്റെ തമിഴ് പതിപ്പില്* അഭിനയിക്കാന്* സമ്മതം മൂളിയതിന് പിന്നാലെ ഇല്യാന ബോളിവുഡിലേക്കും ചേക്കേറുന്നു. ബോക്*സ് ഓഫീസ് വിജയങ്ങളുമായി ബോളിവുഡിന്റെ ഇഷ്ട താരമായി മാറിക്കഴിഞ്ഞ രണ്*ബീര്* കപൂറിന്റെ ചിത്രത്തിലൂടെയായിരിക്കും ഇല്യാന ഹിന്ദി പ്രേക്ഷകര്*ക്ക് മുമ്പിലെത്തുക.
 
 അനുരാഗ് ബസു സംവിധാനം ചെയ്യുന്ന 'സൈലന്റ്' എന്ന സിനിമയിലെ നായിക വേഷത്തിലാവും ഇല്യാന അഭിനയിക്കുക. രണ്ട് നായികമാരാണ് ചിത്രത്തില്*. തുല്യപ്രാധാന്യമുള്ള വേഷങ്ങളില്* ഒന്ന് ചെയ്യുന്നത് പ്രിയങ്ക ചോപ്രയാണ്. ഇല്യാനയുടെ അമ്മ തന്നെയാണ് ബോളിവുഡ് ചിത്രത്തിന് കരാര്* ഒപ്പിട്ട വിവരം വെളിപ്പെടുത്തിയത്
 
 
 ബോളിവുഡ് സിനിമാക്കാര്* ഇല്യാനയുടെ ഡേറ്റിനായി ശ്രമം തുടങ്ങിയിട്ട് ഏറെക്കാലമായി. പ്രമുഖ ബാനറുകളും സൂപ്പര്* ഡയറക്ടര്*മാരും ഇല്യാനയെ നായികയാക്കാന്* ആഗ്രഹിച്ചിരുന്നു. പക്ഷേ തെലുങ്ക് സിനിമ വിട്ട് പോകാന്* അവര്* കൂട്ടാക്കിയില്ല. തെലുങ്ക് സിനിമയില്* ഓഫറുകളുടെ പ്രളയമാണ് ഒരു കോടിയിലേറെ പ്രതിഫലം വാങ്ങുന്ന ഈ താരത്തിന്. തമിഴില്* ശോഭിക്കാതെ തെലുങ്കിലെ ഒന്നാം നമ്പര്* നായികയായ ഇല്യാനയുടെ ബോളിവുഡ് പരീക്ഷണം ഫലം കാണുമോ. കാത്തിരിക്കുക..
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks