- 
	
	
		
		
		
		
			
 വരുന്നൂ - സി ബി ഐ കേസ് ഡയറി!
		
		
				
				
		
			
				
					സേതുരാമയ്യര്‍*  വീണ്ടും വരികയാണ്. ഇത് അഞ്ചാം തവണ. ഒരോ തവണ എത്തുമ്പോഴും വിജയം  വെട്ടിപ്പിടിക്കുന്ന മാന്ത്രികത ആവര്*ത്തിക്കാന്*. നീതിയുടെ ജാഗ്രത  പുലര്*ത്താന്*, നേരറിയാന്‍*. മമ്മൂട്ടി - കെ മധു - എസ് എന്‍* സ്വാമി  ടീമിന്*റെ സി ബി ഐ സീരീസിലെ അഞ്ചാമത്തെ സിനിമയുടെ തിരക്കഥ സ്വാമി ഏകദേശം  പൂര്*ത്തിയാക്കിയതായി റിപ്പോര്*ട്ട്.
മമ്മൂട്ടിയുടെ  ഡേറ്റ് പ്രശ്നം ഉള്ളതുകൊണ്ട് 2011 മേയ് മാസത്തിന് ശേഷമായിരിക്കും ഈ ചിത്രം  ആരംഭിക്കുക. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. സി ബി ഐ  അണിയറപ്രവര്*ത്തകരെല്ലാം പുതിയ ചിത്രത്തിന് പഞ്ചുള്ള ഒരു പേര്  കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ശ്യാം സൃഷ്ടിച്ച തീം മ്യൂസിക്  ചെറിയ മാറ്റങ്ങളോടെ പുതിയ ചിത്രത്തിലും ആവര്*ത്തിക്കും.
കൃഷ്ണകൃപയുടെ  ബാനറില്‍* കെ മധു തന്നെയാണ് പുതിയ സി ബി ഐ ചിത്രം നിര്*മ്മിക്കുന്നത്. ഒരു  കൊലപാതകവും അതിന്*റെ സത്യം തിരഞ്ഞുള്ള സേതുരാമയ്യരുടെ അന്വേഷണവുമാണ് പുതിയ  സിനിമയുടെയും പ്രമേയം.
ഒരു  സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍* സി ബി ഐ, നേരറിയാന്‍* സി ബി  ഐ എന്നിവയായിരുന്നു സി ബി ഐ സീരീസിലെ നാലു ചിത്രങ്ങള്‍*. ഇവയെല്ലാം വന്‍*  ബോക്സോഫീസ് ഹിറ്റുകളായിരുന്നു.
മുകേഷ്, ജഗതി, ജനാര്‍*ദ്ദനന്* എന്നിവരോടൊപ്പം അനന്യയും ഈ ചിത്രത്തില്‍* അഭിനയിക്കുന്നതായി സൂചനയുണ്ട്.
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks