-
ശല്യക്കാരനായ തൈറോയ്ഡ്*
കേരളത്തിലെ സ്ത്രീകളില്* 35 മുതല്* 40 വരെ ശതമാനം പേരും ഇന്ന് തൈറോയിഡിന്റെ പിടിയിലാണ്. ഇതിലേറെയും 35 വയസ്സ് കഴിഞ്ഞവരാണ്. പക്ഷേ, ഇതിനെ കാര്യമായെടുക്കുന്നവര്* കുറവാണെന്നത് പ്രശ്*നമാകുന്നുണ്ട്. ശരീരത്തിന്റെ മറ്റു പല പ്രവര്*ത്തനങ്ങളെയും ഇത് ബാധിക്കും.
തൈറോയിഡ് പ്രധാനമായും അഞ്ച് വിധമുണ്ടെന്ന് ഡോക്ടേഴ്*സ് ഡയഗേ്*നാസ്റ്റിക് ന്യൂക്ലിയര്* മെഡിസിന്* ആന്*ഡ് റിസര്*ച്ച് സെന്ററിലെ ചീഫ് കണ്*സള്*ട്ടന്റ് ഡോ. കെ. അജിത് ജോയ് പറയുന്നു. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്*ത്തനക്ഷമത താഴേക്കു പോകുന്ന ഹൈപോ തൈറോയിഡിസം ആണ് ആദ്യത്തേത്. തലച്ചോറിന്റെ നിയന്ത്രണത്തില്* നിന്ന് തൈറോയിഡ് ഗ്രന്ഥി പുറത്തു ചാടുകയും ടി 3, ടി 4 ഹോര്*മോണുകള്* അമിതമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് രണ്ടാം തരം. ഇതിന് ഹൈപര്* തൈറോയിഡിസം എന്നു പറയാം. തൈറോയിഡ് ഗ്രന്ഥികളില്* നീര് കെട്ടുന്നതാണ് തൈറോഡൈറ്റ്. ഇതില്* ഹൈപര്* - ഹൈപോ തൈറോയിഡിസത്തിന്റെ ലക്ഷണം ഒരുപോലെ പ്രകടമാണെങ്കിലും ഗ്രന്ഥിയുടെ പ്രവര്*ത്തനക്ഷമത താഴേക്കു തന്നെയാണ്. തൈറോയിഡിനെ ബാധിക്കുന്ന അര്*ബുദമാണ് നാലാം തരം. കണ്*ജനിറ്റിയല്* ഹൈപോ തൈറോയിഡിസവും പ്രശ്*നമാണ്. ജന്മനാ തൈറോയിഡ് ഗ്രന്ഥി ഇല്ലാതിരിക്കുന്നതോ പ്രവര്*ത്തനരഹിതമായതോ ആയ അവസ്ഥയാണിത്.
ഏതെങ്കിലും കാരണം കൊണ്ട് ഗ്രന്ഥിയുടെ ശേഷി കുറയുകയാണെങ്കില്* ആവശ്യമായ തോതില്* ഹോര്*മോണ്* നല്*കി പ്രശ്*നം പരിഹരിക്കാം. എന്നാല്* ഹൈപര്* തൈറോയിഡിസം ചികിത്സിച്ചു ഭേദമാക്കാന്* മൂന്നു മാര്*ഗ്ഗങ്ങളുണ്ട്. ആന്റി തൈറോയിഡ് മരുന്നുകള്* സ്വീകരിക്കുകയാണ് ആദ്യ മാര്*ഗ്ഗം. റേഡിയോ ആക്ടീവ് 131 അയഡിന്* ഒരു പ്രാവശ്യം ഉപയോഗിച്ച് തൈറോയിഡ് നിയന്ത്രിക്കാം. 90 ശതമാനം പേരിലും ഒരു തവണത്തെ പ്രയോഗത്തിലൂടെ തൈറോയിഡ് ഭേദമാകും. ബാക്കി 10 ശതമാനത്തില്* രണ്ടാമതൊരു തവണ കൂടി വേണ്ടി വന്നേക്കാം. കഴുത്തില്* മുഴ പോലെ കെട്ടിയിട്ടുള്ള തൈറോയിഡ് നീക്കാന്* ശസ്ത്രക്രിയയും ആവശ്യമായി വരാറുണ്ട്. മുമ്പ് കേരളത്തില്* വ്യാപകമായുണ്ടായിരുന്ന രോഗമായിരുന്നു അയഡിന്* ഡെഫിഷ്യന്*സി ഗോയിറ്റര്*. എന്നാല്* അയഡൈസ്ഡ് ഉപ്പ് ഉപയോഗിച്ചു തുടങ്ങിയതോടെ ഇത് ഇല്ലാതായി. തമിഴ്*നാട്ടിലൊക്കെ ഈ രോഗമുള്ളവരെ ഇപ്പോഴും കാണാം.
മൂന്നു മാസത്തിലൊരിക്കല്* മുറപോലെ കേരളത്തില്* വരുന്ന വൈറല്* പനിയും ജലദോഷവും തൈറോയിഡിന് വലിയൊരു പരിധിവരെ കാരണമാണ്. അമിതവണ്ണം, രക്തസമ്മര്*ദ്ദം, ഇന്*സുലിന്* പ്രതിരോധം എന്നിവയും തൈറോയിഡിന് കാരണങ്ങളാകുന്നു.
സ്ത്രീകളെയാണ് തൈറോയിഡ് കൂടുതലായി ബാധിക്കുന്നത്. ഹൈപോ തൈറോയിഡ് പലപ്പോഴും പോളിസിസ്റ്റിക് ഒവേറിയന്* ഡിസീസ് എന്ന രോഗത്തിനു വഴിവെയ്ക്കും. വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. പോളിസിസ്റ്റിക് ഒവേറിയന്* ഡിസീസ് കാരണം തൈറോയിഡ് ബാധിക്കുന്ന കേസുകളും കുറവല്ല.
തൈറോയിഡിനെ പ്രതിരോധിക്കുക എളുപ്പമല്ല. രോഗലക്ഷണങ്ങള്* കണ്ടാലുടനെ ചികിത്സിക്കുകയാണ് മാര്*ഗ്ഗം. അമിതവണ്ണം തടയുക എന്നത് തൈറോയിഡിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇതില്* വ്യായാമത്തിനുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ. ഭക്ഷണം ക്രമീകരിക്കുകയാണ് മറ്റൊരു വഴി. മത്സ്യം നല്ലൊരു ഭക്ഷ്യവസ്തുവാണ്. അയഡിന്* അടങ്ങിയ ഉപ്പ് ആവശ്യമായ അളവില്* ഉപയോഗിക്കുക. ഉപ്പിന്റെ ഉപയോഗം കൂടുന്നതും നല്ലതല്ല. അത് അമിത രക്തസമ്മര്*ദ്ദത്തിനു വഴിവെയ്ക്കും. അതുവഴി തൈറോയിഡിനും.
Keywords: thyroid, thyroid disease, thyroid treatment, Symptoms of thyroid,
hypothyroidism, thyroid gland
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks