-
ഗായകന്* സന്നിദാനന്ദന്* വിവാഹിതനായി

ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ‘സ്റ്റാര്* സിംഗര്*’ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം*കവര്*ന്ന ഗായകന്* സന്നിദാനന്ദന്* വിവാഹിതനായി. കോട്ടയം പനച്ചിക്കാട്ട്* വെള്ളിയാത്തേല്* രാജന്റെയും രാജമ്മയുടെയും മകളായ ആഷയാണ് വധു. സന്നിദാനന്ദന്റെ ഇഷ്ടദൈവമായ ‘ലോകരത്തിക്കാവ് ഭഗവതി’യുടെ ക്ഷേത്ര നടയ്ക്കല്* വച്ച് ശനിയാഴ്ച രാവിലെ ശുഭമുഹൂര്*ത്തതിലാണ് വിവാഹം നടന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
സ്പെഷല്* എഡ്യുക്കേഷനില്* ബിരുദമെടുത്തു വടക്കാഞ്ചേരി ബിആര്*സിക്കു കീഴിലുള്ള സ്കൂളില്* അധ്യാപികയാണ്* ആഷ*. നെടുങ്കുന്നം കോളേജില്* ആഷ* ബിരുദപഠനം നടത്തുമ്പോഴാണ്, സന്നിധാനന്ദന്* കോളേജിലെ യുവജനോത്സവത്തിന് ഗാനമേള അവതരിപ്പിക്കാന്* എത്തിയത്. സന്നിധാനന്ദന്റെ ‘ഫാന്*’ ആയിരുന്ന ആഷ പരിചയപ്പെടാന്* എത്തി. ആ പരിചയമാണ് വിവാഹത്തില്* കലാശിച്ചത്.
തയ്യൂര്* ചെങ്ങഴിക്കോട്* നാരായണന്റെയും തങ്കമണിയുടെയും മകനാണ് സന്നിധാനന്ദന്*. പാവപ്പെട്ട കുടുംബത്തില്* ജനിച്ചുവളര്*ന്ന സന്നിധാനന്ദന്* ഏറെ കഷ്ടതകള്*ക്കിടയില്*നിന്നാണ്* ഏഷ്യാനെറ്റിലെ സ്റ്റാര്* സിംഗര്* റിയാലിറ്റിഷോയില്* എത്തിപ്പെട്ടത്. സന്നിദാനന്ദന്റെ പാടാനുള്ള കഴിവും എളിമ നിറഞ്ഞ പെരുമാറ്റവും സ്റ്റാര്* സിംഗര്* എന്ന റിയാലിറ്റി ഷോയെ മലയാളികള്*ക്ക് പ്രിയപ്പെട്ടതാക്കി.
ഇതിനകം, നിരവധി സിനിമാഗാനങ്ങള്* ആലപിച്ചുകഴിഞ്ഞിട്ടുണ്ട് സന്നിധാനന്ദന്*. ആദ്യഗാനം മോഹന്* സിതാരയുടെ സംഗീതസംവിധാനത്തില്* സ്വര്*ണം എന്ന ചിത്രത്തിലെ ചന്ദ്രശേഖര നന്ദന എന്ന ഗാനമാണ്*. എം ജയചന്ദ്രന്* സംഗീതം നല്*കിയ ലിവിംഗ്* ടുഗെതര്* എന്ന ചിത്രത്തിലെ ഗാനവും തമിഴില്* റോണി റാഫേല്* സംഗീതം ചെയ്ത ആര്*വം എന്ന ചിത്രത്തിലെ ഗാനവുമാണ്* ഏറ്റവും പുതിയത്*. ഇടയ്ക്ക്* ഒരു ടിവി പരമ്പരയിലും സന്നിധാനന്ദന്* അഭിനയിച്ചിട്ടുണ്ട്.
Keywords: Sannidhanandan is ready for marriage,Sannidhanandan idea star singer,chandrashekara nandana, mohan sithara, M.Jayachandran, Ronny Raphel, living together, serial actor, Idea star singer reality show
Last edited by sherlyk; 04-10-2011 at 05:21 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks