- 
	
	
		
		
		
		
			
 ലോകകപ്പിലെ സ്വന്തം പ്രകടനത്തില്‍* തൃപ്തന&
		
		
				
				
		
			
				
					
ലോകകപ്പിലെ സ്വന്തം  പ്രകടനത്തില്‍* താന്‍* തൃപ്തനല്ലെന്ന് മലയാളികളുടെ പ്രിയതാരം ശ്രീശാന്ത്.  എന്നാല്‍* ലോകകപ്പ് നേടാനായത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകപ്പ്  വിജയത്തിനുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീശാന്ത്  മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച  രാത്രി 08.10ന് എയര്‍* ഇന്ത്യയുടെ വിമാനത്തിലാണ് ശ്രീശാന്ത് സഹോദരന്*  ദീപുവിനൊപ്പം വന്നിറങ്ങിയത്. ലോകകപ്പ് ഫൈനലില്‍* ആദ്യമായി കളിച്ച  ശ്രീശാന്തിന് നെടുമ്പാശ്ശേരിയില്‍* ഊഷ്മളസ്വീകരണമാണ് നല്‍കിയത്. തലപ്പാവും  ചന്ദനമാലയുമണിയിച്ചാണ് മലയാളികളുടെ അഭിമാനതാരത്തെ സ്വീകരിച്ചത്.
സച്ചിനൊപ്പം  ലോകകപ്പ് കളിക്കുക എന്നത് സ്വപ്നസാഫല്യമാണെന്ന് ശ്രീശാന്ത് പറഞ്ഞു. ഈ  ഡീമില്* ഒരംഗമാകാന്‍* കഴിഞ്ഞത് ദൈവാനുഗ്രഹമായി തന്നെ കാണുന്നു. തന്നെ  സംബന്ധിച്ച് ഇതൊരു തുടക്കമാണ്. ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്.  എന്നാല്‍*, ഇപ്പോള്‍* ലോകകപ്പിന്റെ ത്രില്ലിലാണെന്നും അതുകഴിഞ്ഞാല്‍* ഐ പി  എല്ലില്‍* ശ്രദ്ധ കേന്ദ്രീകരിക്കും. ഏഴിനോ എട്ടിനോ ക്യാമ്പില്‍*  റിപ്പോര്*ട്ട് ചെയ്യും. കെ സി എ ഭാരവാഹികള്‍* അടക്കമുള്ളവര്‍*  സ്വീകരിക്കാനെത്തിയതില്‍* അഹ്ലാദമുണ്ടെന്നും ശ്രീ പറഞ്ഞു.
ശ്രീശാന്തിനെ  സ്വീകരിക്കാന്‍* അച്*ഛന്* ശാന്തകുമാരന്‍* നായരും അമ്മ സാവിത്രിദേവിയും  ഒപ്പമെത്തിയിരുന്നു. ടെര്*മിനലിനുള്ളില്* കാത്തുനിന്ന അച്*ഛനെയും അമ്മയെയും  കെട്ടിപ്പിടിച്ചാണ് ശ്രീ ആഹ്ലാദം പങ്കുവെച്ചത്. സഹോദരി വിനിത, സഹോദര ഭാര്യ  കല്പന ദീപു എന്നിവരും ശ്രീയെ സ്വീകരിക്കാന്‍* എത്തിയിരുന്നു.
Keywords: Sree not satisfied his own performance in World Cup,sreesanth, sister vineetha, sreesanth father santhakumaran, mother savithri devi,IPL,
				
			 
			
		 
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks