ഒരുകാലത്ത് മലയാള സിനിമ അടക്കിഭരിച്ച ഷക്കീല എന്ന മാദകറാണി ഇന്ന് മലയാളത്തില്* നിന്ന് ഏറെ അകന്നുനില്*ക്കുകയാണ്. ഇനിമുതല്* മാദകവേഷങ്ങളില്* അഭിനയിക്കില്ലെന്ന് തീരുമാനിച്ചതോടെ ഷക്കീലയ്ക്ക് അവസരങ്ങള്* ഇല്ലാതെയാകുകയായിരുന്നു. ഇടയ്ക്ക് തമിഴകത്ത് ചില കോമഡി റോളുകളിലൂടെ പിടിച്ചുനില്*ക്കാനുള്ള ശ്രമം ഷക്കീല നടത്തി.

ഏറ്റവും പുതിയ വാര്*ത്ത, ഷക്കീല വീണ്ടും മലയാള ചിത്രത്തില്* അഭിനയിക്കുന്നു എന്നതാണ്. പൃഥ്വിരാജ് നായകനാകുന്ന ‘തേജാഭായ് ആന്*റ് ഫാമിലി’ എന്ന കോമഡിച്ചിത്രത്തിലാണ് ഷക്കീല അഭിനയിക്കുന്നത്. അഭിനയപ്രാധാന്യമുള്ള ഒരു വേഷമാണ് ഷക്കീലയ്ക്ക് ഇതില്* ലഭിച്ചിരിക്കുന്നത്. പഴയ സെക്സ്ബോംബ് ഈ ചിത്രത്തില്* ഒരു സെന്*സസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

മാദകവേഷങ്ങള്* ഉപേക്ഷിച്ച ശേഷം ‘ഛോട്ടാമുംബൈ’ എന്ന മോഹന്*ലാല്* ചിത്രത്തില്* ഷക്കീല വേഷമിട്ടിരുന്നു. ശിവാ മനസിലെ ശക്തി, ബോസ് എങ്കിറ ഭാസ്കരന്* എന്നീ തമിഴ് ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായി. പിന്നീട് ഷക്കീലയുടെ വിവാഹം നിശ്ചയിച്ചെങ്കിലും അത് മുടങ്ങി. അതോടെയാണ് സിനിമയില്* കൂടുതല്* സജീവമാകാമെന്നുള്ള തീരുമാനം ഷക്കീല കൈക്കൊണ്ടത്.

തേജാഭായ് ആന്*റ് ഫാമിലിയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടരുകയാണ്. ഒരു അധോലോക രാജാവ് പ്രണയത്തിലകപ്പെടുന്നതും പിന്നീടുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്*റെ പ്രമേയം. വിന്*റര്*, ക്രേസി ഗോപാലന്* എന്നീ സിനിമകള്*ക്ക് ശേഷം ദീപു കരുണാകരന്* സംവിധാനം ചെയ്യുന്ന ചിത്രമാണിത്.