തന്ത്രികള്‍* പൊട്ടിയ വീണയാണിന്നു ഞാന്‍* ...
താളം തെറ്റിയ ഗീതമാണിന്നു ഞാന്‍*...
പാഴായ രാഗങ്ങള്‍* കോര്‍*ത്തിണക്കിയ..
ചടുല സംഗീതമാണ് ഇന്നെന്‍* ജീവനം....
ഓര്*മ്മകള്* നല്*കുന്ന വേദന കൊണ്ടു ഞാന്‍*
വിരഹത്തിന്* ഗീതകം തീര്*ത്തിടട്ടെ ?
ഹൃദയത്തില്‍* കോറിയ മുറിവിന്* നിണങ്ങളാല്‍* -
വരികള്‍* ഓരോന്നുമെന്* മനതാരില്‍* കുറിക്കട്ടെ ?
പലകുറി ആശിച്ചു കുറിച്ചിട്ട വരികളില്‍*
ഈണങ്ങള്‍* ചേര്*ത്തു കൊണ്ടിന്നു, ഞാന്‍* -
പാടാന്‍* മറന്ന രാഗങ്ങള്‍* കൊണ്ടൊരു
അനുരാഗ ഗാനം പാടാം നിനക്കായി...
ആശകള്‍* ഇനിയും പൂര്*ണ്ണ മാവാത്തോരീ-
ജീവന്റെ താളം നിലയ്ക്കുന്നോരാ അന്ത്യ -
നിമിഷത്തില്‍* ഞാന്‍* ഏറ്റു പാടുമാ-
ഹൃദയ തന്ത്രികള്‍* പൊട്ടിയ ഗീതം
വികാര ഗദ്ഗദ സംഗീതം
Keywords: kavithakal,viraha geethakam, poems, sad poems, sad songsmalayalam kavithakal, author sanju
Bookmarks