-
നാളെ മെയ് 21; ലോകാവസാനം സംഭവിക്കുമോ?
അന്ധവിശ്വാസം പ്രചരിപ്പിച്ച് കോടിക്കണക്കിന് ആളുകളെ ഭീതിയിലാഴ്ത്താനാകും എന്നതിന്റെ ജീവിച്ചിരിക്കുന്നതിന്റെ ഉദാഹരണമാണ് കാലിഫോര്*ണിയയിലെ ഓക്*ലന്*ഡിലുള്ള ഹരോള്*ഡ് കാമ്പിംഗ് എന്ന പാസ്റ്റര്*. ബൈബിള്* അരച്ചുകലക്കിക്കുടിച്ച്, കൂട്ടിയും കിഴിച്ചും കക്ഷി പ്രവചിച്ചു, ‘2011-ലെ മെയ് മാസം 21-ന് ലോകം അവസാനിക്കും’ എന്ന്. ഇതിന്റെ അലയൊലികള്* ഇങ്ങ് ഇന്ത്യയിലുമെത്തി എന്നതാണ് കൌതുകം. ദൈവത്തില്* വിശ്വസിക്കുന്നവര്* മെയ് 21-ന് സ്വര്*ഗത്തിലേക്ക് എടുക്കപ്പെടുമെന്നും ബാക്കിയുള്ളവര്* ‘സമ്പൂര്*ണ ലോകാവസാനം’ നടക്കുന്ന ഒക്*ടോബര്* 21 വരെ ഭൂമിയില്* നരകിച്ച് ജീവിക്കുമെന്നുമാണ് ഇവരുടെ വാദം.
കഴിഞ്ഞ 70 വര്*ഷത്തെ ബൈബിള്* പഠനത്തില്* നിന്നാണ് താന്* അന്ത്യവിധി ദിനത്തെ കുറിച്ച് മനസ്സിലാക്കിയതെന്നാണ് ഹരോള്*ഡ് കാമ്പിംഗ് പറയുന്നത്. ഫാമിലി റേഡിയോ എന്ന മതകാര്യ റേഡിയോയുടെ നടത്തിപ്പുകാരനാണ് ഹരോള്*ഡ്. എഡി 33-ന് ആണ് യേശുവിനെ കുരിശില്* തറച്ചത് എന്നും ഈ മെയ് 21 വരുമ്പോള്* അതു കഴിഞ്ഞ് 722,500 ദിവസം തികയുമെന്നും ഇദ്ദേഹം സമര്*ത്ഥിക്കുന്നു. വിശുദ്ധ സംഖ്യകളായ അഞ്ച്, 10, 17 എന്നിവ തുടര്*ച്ചയായി രണ്ട് തവണ ഗുണിച്ചാല്* ലഭിക്കുന്ന സംഖ്യയാണ് 722,500 എന്നും കാമ്പിന്* വിശദീകരിക്കുന്നു.
മറ്റൊരു വിശദീകരണവും കക്ഷി തരുന്നുണ്ട്. നോഹ രക്ഷപ്പെട്ട വെള്ളപ്പൊക്കം ഉണ്ടായത് 4990 ബിസിയിലാണ്*. താന്* വെള്ളപ്പൊക്കം കൊണ്ട് ലോകം നശിപ്പിക്കാന്* പോവുകയാണെന്ന് ദൈവം നോഹയെ അറിയിച്ചിരുന്നു. ഏഴ് ദിവസം മുമ്പാണ് ഭൂമിയെ നശിപ്പിക്കാനുള്ള തന്റെ പദ്ധതിയെ പറ്റി നോഹയോട് ദൈവം പറഞ്ഞത്. ഈ ഏഴുദിവസമെന്നത് ഏഴായിരം വര്*ഷങ്ങള്*ക്കു തുല്യമാണെന്നാണ് ഹരോള്*ഡിന്റെ നിലപാട്. അതായത് 4990-ന്റെ കൂടെ 7001 വര്*ഷങ്ങള്* കൂട്ടിയാല്* 2011 കിട്ടുമെന്ന് സാരം*. ആളുകളില്* ഭീതി വിതയ്ക്കാന്* ഹരോള്*ഡ് ഒറ്റയ്ക്കല്ല. ഒരുഡസനിലധികം പ്രവാചകന്മാര്* ഹരോള്*ഡിനെ പിന്തുണയ്ക്കുന്നുണ്ട്.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലെല്ലാം ലോകാവസാന പ്രവചനവുമായി പോസ്റ്ററുകള്* ഉയര്*ന്നിട്ടുണ്ട്. ‘കരുതിയിരിക്കുക, മെയ് 21-ന് എല്ലാം അവസാനിക്കും’ എന്ന് എഴുതിവച്ചിട്ടുള്ള പോസ്റ്ററുകള്* ദുബായ് നഗരത്തില്* നിന്ന് ഈയടുത്ത ദിവസം അധികൃതര്* നീക്കം ചെയ്തത് വാര്*ത്തയായിരുന്നു. ഇന്ത്യയില്*, ഉത്തര്*പ്രദേശിലെ പിലിഭിറ്റിലും ഇറ്റാവയിലും ഒറീസയിലെ ഭുവനേശ്വറിലും മധ്യപ്രദേശിലെ ബെറ്റൂളിലുമാണ് ലോകാവസാനത്തെ കുറിച്ച് പരാമര്*ശിക്കുന്ന പരസ്യങ്ങള്* പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വെള്ളപ്പൊക്കം കൊണ്ട് ഭൂമി നശിപ്പിക്കില്ല എന്ന് നോഹയ്ക്ക് ദൈവം ഉറപ്പ് കൊടുത്തിട്ടുള്ളതിനാല്* ഇത്തവണത്തെ ലോകാവസാനം നടക്കുക ഭൂമികുലുക്കം കൊണ്ടാണെത്രെ. ശക്തമായ ഭൂമികുലുക്കത്തില്* എല്ലാം തകര്*ന്നു തരിപ്പണമാകുമെന്നും ഭൂമി മുഴുവന്* മൃതദേഹങ്ങള്*കൊണ്ടു നിറയുമെന്നും ഹരോള്*ഡ് പ്രവചിക്കുന്നു. മെയ് 21-ന് മരിക്കാന്* കഴിയുന്ന ആളുകള്* ഭാഗ്യം ചെയ്തവരാണ്. കാരണം, അവരുടെ ആത്മാവുകള്* നേരെ സ്വര്*ഗത്തിലേക്ക് എടുക്കപ്പെടും. എന്നാല്* മരിക്കാതെ ഭൂമിയില്* അവശേഷിക്കുന്നവരുടെ കാര്യമാണ് കഷ്ടം. അഗ്നി കൊണ്ട് ഭൂമിയെ ദൈവം സമ്പൂര്*ണമായി അവസാനിപ്പിക്കുന്ന ഒക്*ടോബര്* 31 വരെ ഇവര്* നരകിച്ച് ജീവിക്കേണ്ടി വരും. വെള്ളവും ഭക്ഷണവും ഇവര്*ക്ക് ലഭിക്കുകയുമില്ല!
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks