- 
	
	
		
		
		
		
			
 അവര്‍* ഒന്നിച്ചു, ഭരത്ചന്ദ്രനും ജോസഫ് അലക്
		
		
				
				
		
			
				
					
സൌന്ദര്യപ്പിണക്കങ്ങള്‍* അവര്‍*  മറന്നു. മലയാള സിനിമയുടെ ബോക്സോഫീസില്‍* കോടികളുടെ കിലുക്കമുണര്*ത്താന്*  മെഗാസ്റ്റാറും ആക്ഷന്‍* സൂപ്പര്‍*സ്റ്റാറും ഒന്നിച്ചു. അതേ, ജോസഫ് അലക്സായി  മമ്മൂട്ടിയും ഭരത്ചന്ദ്രനായി സുരേഷ്ഗോപിയും വീണ്ടും എത്തുന്നു. രണ്*ജി  പണിക്കരുടെ തിരക്കഥയില്‍* ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ദി കിംഗ് ആന്‍*റ്  ദി കമ്മീഷണര്‍*’ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്*റെ ഷൂട്ടിംഗ് കൊച്ചിയില്‍*  ആരംഭിച്ചു.
“ശക്തമായ  ഒരു തിരക്കഥ. അത് ഏറ്റവും കരുത്തോടെ ആവിഷ്കരിക്കുകയാണ്. ജനങ്ങള്‍*  ഏറ്റെടുക്കുമെന്നാണ് വിശ്വാസം” - ഷാജി കൈലാസ് പറഞ്ഞു. ദേശീയ സുരക്ഷാ  വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഇത്തവണ ജോസഫ് അലക്സ്. ഡല്*ഹി പൊലീസിലെ  അതികായനായാണ് ഭരത്ചന്ദ്രന്* വരുന്നത്. ഇവര്‍*ക്കൊപ്പം സെന്‍**ട്രല്*  സെക്രട്ടേറിയറ്റില്‍* ജോലി ചെയ്യുന്ന പെണ്*കുട്ടിയായി സംവൃത സുനിലും  അഭിനയിക്കുന്നു. റീമാ സെന്നാണ് നായിക.
“ദി  കിംഗ്, കമ്മീഷണര്‍* എന്നീ സിനിമകള്‍*ക്ക് പ്രേക്ഷകര്‍* വലിയ സ്വീകരണമാണ്  നല്*കിയത്. ഈ ചിത്രങ്ങളിലെ നായക കഥാപാത്രങ്ങള്‍* ഒരുമിച്ചെത്തുമ്പോള്‍* ഒരു  ഡബിള്‍* ഡോസാണ് പ്രേക്ഷകര്‍* പ്രതീക്ഷിക്കുന്നതെന്ന് ഞങ്ങള്‍*ക്കറിയാം. ആ  ബോധ്യത്തോടെ തന്നെയാണ് ദി കിംഗ് ആന്‍*റ് ദി കമ്മീഷണര്‍* ഒരുക്കുന്നത്. ഈ  ചിത്രം സമകാലിക സംഭവവികാസങ്ങളും ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയുമൊക്കെ  ചര്*ച്ച ചെയ്യുന്നതായിരിക്കും”  - രണ്*ജി പണിക്കര്‍* പറഞ്ഞു.
ജനാര്‍*ദ്ദനന്*,  ജഗതി ശ്രീകുമാര്‍*, വിജയരാഘവന്* തുടങ്ങിയവരും ഈ സിനിമയില്‍* അഭിനയിക്കുന്നു.  ആന്‍*റോ ജോസഫ് നിര്*മ്മിക്കുന്ന ചിത്രത്തിന്*റെ പ്രധാന ലൊക്കേഷന്‍*  ഡല്*ഹിയാണ്.
				
			 
			
		 
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks