- 
	
	
		
		
		
		
			
 മമ്മൂട്ടിയെപ്പോലെയാകാനാണ് എന്*റെ ശ്രമം:
		
		
				
				
		
			
				
					
മമ്മൂട്ടിയെപ്പോലെ വിജയിച്ച  ഒരു നടനാകുകയാണ് തന്*റെ ലക്*ഷ്യമെന്ന്  പൃഥ്വിരാജ്. എന്നാല്*  താന്* ആരെയും അനുകരിക്കാറില്ലെന്നും പൃഥ്വി പറയുന്നു.
“ആരെയും  ഞാന്* അനുകരിക്കുന്നില്ല. എന്നാല്*, എന്*റെ ജീവിതശൈലി പഴയ മമ്മൂട്ടിയെ  ഓര്*മ്മിപ്പിക്കുന്നുണ്ടെങ്കില്* അത് എന്*റെ ഭാഗ്യമാണ്. കാരണം, എന്*റെ  ലക്*ഷ്യം എന്നുപറയുന്നത് മമ്മൂട്ടിയെപ്പോലെ ഒരു സക്സസ്ഫുള്* ആക്ടറായി മാറുക  എന്നതാണ്” - ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്* പൃഥ്വി  പറയുന്നു.
‘വാസ്തവം’  എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്*ഡ്  പൃഥ്വിരാജിന് ലഭിച്ചു. എന്നാല്* സംസ്ഥാന പുരസ്കാരമല്ല, ഓസ്കര്* അവാര്*ഡാണ്  തന്നെ മോഹിപ്പിക്കുന്നതെന്ന് പൃഥ്വി പറയുന്നു.
“ഞാന്*  വലിയ സ്വപ്നങ്ങള്* കാണാറുണ്ട്. ഒരു ഓസ്കര്* അവാര്*ഡ് ഞാന്* സ്വപ്നം  കാണുന്നു. സ്വപ്നം കാണുക മാത്രമല്ല, അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു.  ചിലപ്പോള്* കിട്ടില്ലായിരിക്കാം. പക്ഷേ, ആ പരിശ്രമം കൊണ്ട് ഒരു നാഷണല്*  അവാര്*ഡെങ്കിലും കിട്ടിയാലോ?” - പൃഥ്വി ചോദിക്കുന്നു.
ഒരു മലയാള സിനിമയ്ക്ക്  മുക്കാല്* കോടിയോളം പ്രതിഫലം വാങ്ങുന്ന താരമാണ് പൃഥ്വിരാജ്. കുറഞ്ഞ കാലം  കൊണ്ട് അറുപതിലധികം സിനിമകളില്* അഭിനയിച്ചുകഴിഞ്ഞ പൃഥ്വിരാജിന് എത്ര  സമ്പാദ്യമുണ്ടാകും എന്നത് കൌതുകമുണര്*ത്തുന്ന ചോദ്യമാണ്. പൃഥ്വി പറയുന്നത്  കേള്*ക്കുക. 
“തിരുവനന്തപുരത്ത്  വലിയവിളയില്* ഞാന്* ഒരു വീട് പണിതു. കൊച്ചി കടവന്ത്രയിലും വീടായി.  മൂന്നാറില്* കുറച്ച് എസ്റ്റേറ്റുണ്ട്. കാറുകള്* വാങ്ങുന്നത് എനിക്കൊരു  ഹോബിയാണ്. ബി എം ഡബ്ല്യു സി4 ഉള്*പ്പടെ ആറ്* ഫോറിന്* കാറുകള്* ഇപ്പോള്*  എനിക്കുണ്ട്” - പൃഥ്വി പറയുന്നു.
“എന്*റെ  സമ്പാദ്യമാണ് ഉറുമിയായി മാറിയത്. എനിക്കറിയാവുന്ന ഒരേയൊരു തൊഴില്*  സിനിമയാണ്. അതുകൊണ്ട് സിനിമയുമായി ബന്ധപ്പെട്ട ബിസിനസല്ലാതെ മറ്റൊന്നും  ഞാന്* ചെയ്യില്ല. നല്ല രീതിയില്* പ്ലാന്* ചെയ്ത് കാര്യങ്ങള്*  നിര്*വഹിക്കുകയാണെങ്കില്* 25 കോടി മുതല്* മുടക്കി സിനിമയെടുത്താലും  മുടക്കുമുതല്* തിരിച്ചുപിടിക്കാന്* മലയാളത്തില്* സാധിക്കുമെന്ന് ഇപ്പോള്*  എനിക്ക് മനസിലായി.” - പൃഥ്വിരാജ് വ്യക്തമാക്കി.
ഓഗസ്റ്റ്  സിനിമയുടെ ബാനറില്* പൃഥ്വിരാജ് നിര്*മ്മിക്കുന്ന അടുത്ത ബിഗ്ബജറ്റ് ചിത്രം  സംവിധാനം ചെയ്യുന്നത് അമല്* നീരദാണ്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന  ചിത്രത്തില്* വില്ലന്* വേഷമാണ് പൃഥ്വി കൈകാര്യം ചെയ്യുന്നത്. ശങ്കര്*  രാമകൃഷ്ണനാണ് തിരക്കഥ.
				
			 
			
		 
			
			
			
				
					Last edited by rameshxavier; 06-07-2011 at 04:46 AM.
				
				
			
			
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks