എല്ലാം കീഴടക്കിയവരെന്ന് കരുതി അഹങ്കരിക്കുന്ന മനുഷ്യകുലത്തിന് എത്രകാലം നിലനില്*ക്കാന്* കഴിയും? ലോക പ്രശസ്തനായ ഓസ്ട്രേലിയന്* ശാസ്ത്രജ്ഞന്* ഫ്രാങ്ക് ഫെന്നര്* (95) പറയുന്നത് 100 വര്*ഷത്തിനുള്ളില്* മനുഷ്യകുലമാകെ ഭൂമിയില്* നിന്ന് അപ്രത്യക്ഷമാവുമെന്നാണ്!

ജനസംഖ്യാ വിസ്ഫോടനവും അനിയന്ത്രിതമായ ഉപഭോഗവും കാരണം മനുഷ്യര്*ക്ക് അതിജീവനം അസാധ്യമായിത്തീരുന്നതിനാല്* അടുത്ത 100 വര്*ഷത്തിനപ്പുറം മനുഷ്യരാശിക്ക് പിടിച്ചുനില്*ക്കാന്* കഴിയില്ല എന്നാണ് ഫെന്നറുടെ പക്ഷം. ഓസ്ട്രേലിയന്* ദേശീയ സര്*വകലാശാല മുന്* പ്രഫസറായ ഇദ്ദേഹം ലോകത്തു നിന്ന് സ്മാള്*പോക്സ് തുടച്ചു നീക്കാന്* സഹായിച്ച പ്രമുഖ ശാസ്ത്രജ്ഞരിലൊരാളാണ്.

മാനവരാശിയുടെ നാശം മാറ്റാന്* കഴിയാത്തത് ആണെന്നും കാലാവസ്ഥാ വ്യതിയാനം ഇതിനുള്ള തുടക്കം മാത്രമാണെന്നും ഫെന്നര്* അഭിപ്രായപ്പെടുന്നു. ശാസ്ത്രമോ കാര്*ബണ്* പുറംന്തള്ളലോ ആഗോള താപനമോ ഇല്ലാതെ നാലായിരമോ അയ്യായിരമോ വര്*ഷം അതിജീവനം നടത്താമെന്ന് പൂര്*വികര്* കാണിച്ചു തന്നിട്ടുണ്ട്. എന്നാല്*, ഇപ്പോളതു സാധ്യമല്ല. മറ്റ് പല സ്പിഷീസുകള്* അപ്രത്യക്ഷമാവുന്നത് നാം കണ്ടപോലെ മനുഷ്യജാതിയും അപ്രത്യക്ഷമാവും എന്നും ഫെന്നര്* പറയുന്നു.

സ്മാള്* പോക്സിനു കാരണമായ വരിയോള വൈറസിനെ ഉന്മൂലനം ചെയ്യാന്* സഹായിച്ചതിന് ഫെന്നറിന് ബഹുമതികള്* ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്*ക്കൊപ്പം ചേര്*ന്ന് 22 ശാസ്ത്രപുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.