നടന്* പൃഥ്വിരാജിനെതിരായി മാതൃഭൂമി പത്രത്തിന്റെ പേരില്* ഇന്റര്*നെറ്റില്* വ്യാജവാര്*ത്ത പ്രചരിപ്പിച്ച കേസില്* ഒരാണ് പിടിയില്*. തിരുവനന്തപുരം നേമം സ്വദേശി എസ് ഷിബുവിനെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്* അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള സൈബര്* ടീം പിടികൂടിയത്.


മല്ലിക സുകുമാരന്*, മാതൃഭൂമി ഇലക്*ട്രോണിക്*സ് മീഡിയ മാനേജര്* കെ ആര്* പ്രമോദ് എന്നിവരാണ് ഇത് സംബന്ധിച്ച് പരാതി നല്*കിയത്. ഫേസ്ബുക്ക്, ഓര്*ക്കുട്ട് എന്നിവയിലൂടെയാണ് ഈ വ്യാജവാര്*ത്ത പ്രചരിക്കുന്നത്. 'സൂപ്പര്* സ്റ്റാര്* പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നു' എന്ന തലക്കെട്ടിലുള്ള മാതൃഭൂമിയുടെ ഒന്നാം പേജാണ് കൃത്രിമമായി ഉണ്ടാക്കിയിരിക്കുന്നത്. കൈകൂപ്പി ചിരിച്ച് നില്*ക്കുന്ന പൃഥ്വിയുടെ ഫോട്ടോയുമുണ്ട്.

സുപ്രിയ മേനോന്*, മല്ലിക സുകുമാരന്*, സംവിധായകന്* വിനയന്* തുടങ്ങിയവരുടെ നര്*മ്മം കലര്*ന്ന പ്രതികരണങ്ങളും വാര്*ത്തയുടെ ഒപ്പം ചേര്*ത്തിട്ടുണ്ട്. ടിന്*റുമോന്*-എഫ് എക്*സ് എന്ന വാട്ടര്*മാര്*ക്കും വാര്*ത്തയിലുണ്ട്.

എന്നാല്* പൃഥ്വിരാജിനെ അപകീര്*ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഈ വാര്*ത്ത നിര്*മ്മിച്ചത് പിടിയിലായ ഷിബു തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ ഓര്*ക്കുട്ട്, ഫേസ്ബുക്ക് അക്കൌണ്ടുകളില്* ഈ വ്യാജവാര്*ത്ത ഉള്*പ്പെടുത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.


Keywords: Fake news aganist Prithviraj,One under custody,tintumon FX, supriya menon, mallika sukumaran, director vinayan,cyber team,facebook, orkut