-
‘തകര’ വീണ്ടും, ചെല്ലപ്പനാശാരിയായി നെടുമുട
നീലത്താമര, രതിനിര്*വേദം എന്നീ സിനിമകള്* റീമേക്ക് ചെയ്യാന്* കാരണക്കാരന്* ജി സുരേഷ്കുമാര്* എന്ന നിര്*മ്മാതാവാണ്. രേവതി കലാമന്ദിറിന്*റെ ബാനറില്* സുരേഷ് ഈ ചിത്രങ്ങള്* പുനര്*നിര്*മ്മിക്കുകയായിരുന്നു. നീലത്താമര ഹിറ്റായപ്പോള്* രതിനിര്*വേദം മെഗാഹിറ്റായി മാറി. കേരളക്കരയാകെ ‘രതിച്ചേച്ചി’ തരംഗമായി മാറുകയും ചെയ്തു. ‘അവളുടെ രാവുകള്*’ ഐ വി ശശി റീമേക്ക് ചെയ്യുന്നു എന്ന വാര്*ത്തയാണ് പിന്നീടെത്തിയത്. ചിത്രത്തില്* പൃഥ്വിരാജും പ്രിയാമണിയും കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കും.
ഇപ്പോള്* പുതിയ വാര്*ത്ത വന്നിരിക്കുന്നു. ഭരതന്* - പത്മരാജന്* ടീമിന്*റെ ക്ലാസിക് ചിത്രമായ ‘തകര’, ഐ വി ശശി - പത്മരാജന്* ടീമിന്*റെ ‘ഇതാ ഇവിടെ വരെ’ എന്നീ സിനിമകള്* റീമേക്ക് ചെയ്യാന്* പോകുന്നു. രണ്ട് ചിത്രങ്ങളും നിര്*മ്മിക്കുന്നത് സുരേഷ്കുമാര്* തന്നെ. ഇതാ ഇവിടെ വരെയുടെ റീമേക്ക് ഐ വി ശശി തന്നെ സംവിധാനം ചെയ്യും.
1980ല്* പുറത്തിറങ്ങിയ തകരയില്* പ്രതാപ് പോത്തന്*, സുരേഖ, നെടുമുടി വേണു എന്നിവരായിരുന്നു പ്രധാന താരങ്ങള്*. നെടുമുടി അവതരിപ്പിച്ച ‘ചെല്ലപ്പനാശാരി’ എന്ന കഥാപാത്രം ഏറെ പ്രശംസ ലഭിച്ചതാണ്. കൌതുകകരമായ സംഗതി തകരയുടെ റീമേക്കിലും ചെല്ലപ്പനാശാരിയെ അവതരിപ്പിക്കുന്നത് നെടുമുടി തന്നെയായിരിക്കും എന്നതാണ്.
ബുദ്ധിമാന്ദ്യമുള്ള തകര എന്ന ചെറുപ്പക്കാരനും ഒരു യുവതിയും തമ്മിലുള്ള പ്രണയമായിരുന്നു ‘തകര’യുടെ പ്രമേയം. രതിയും പകയും ചിത്രത്തിന്*റെ അടിസ്ഥാന ഭാവങ്ങളായിരുന്നു. ഒട്ടേറെ ‘ഇന്*റിമേറ്റ്’ രംഗങ്ങളാല്* വിവാദം സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു തകര.
1977ല്* റിലീസ് ചെയ്ത ‘ഇതാ ഇവിടെ വരെ’യില്* ജയഭാരതിയും സോമനുമായിരുന്നു പ്രധാന വേഷങ്ങളില്*. പ്രതികാരദാഹിയായ ഒരു ചെറുപ്പക്കാരന്* ഒരു ഗ്രാമത്തിലെത്തുന്നതും അയാളുടെ വരവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമായിരുന്നു ‘ഇതാ ഇവിടെ വരെ’ പറഞ്ഞത്.
രണ്ടു സിനിമകളിലും പരമാവധി പുതുമുഖങ്ങളെ അവതരിപ്പിക്കാനാണ് സുരേഷ്കുമാര്* ഒരുങ്ങുന്നത്. തകര ആര് സംവിധാനം ചെയ്യും എന്ന് തീരുമാനിച്ചിട്ടില്ല.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks