-
നടന്* കാര്*ത്തി വിവാഹിതനായി
തമിഴ് നടന്* കാര്*ത്തി വിവാഹിതനായി. ഈറോഡ് സ്വദേശി രഞ്ജിനിയാണു വധു. പുലര്*ച്ചെ അഞ്ചരയ്ക്കായിരുന്നു വിവാഹച്ചടങ്ങ്. കോയമ്പത്തൂര്* പീളമേട്ടിലെ കൊടിശ്യ ട്രേഡ് ഫെയര്* കോംപ്ലക്സിലായിരുന്നു ചടങ്ങുകള്* നടന്നത്.
അച്ഛന്* ശിവകുമാര്*, സഹോദരനും നടനുമായ സൂര്യ, ഭാര്യ ജ്യോതിക, നടി നഗ്മ, പ്രഭു, സംവിധായകന്* ഷങ്കര്* തുടങ്ങി ബന്ധുക്കളുടെയും ചലച്ചിത്രപ്രവര്*ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സിനിമ പ്രവര്*ത്തകര്*ക്കായി വ്യാഴാഴ്ച സത്കാരം ഒരുക്കുന്നുണ്ട്.
ചെന്നൈയിലെ പ്രശസ്തമായ സ്റ്റെല്ലാമേരി കോളജിലെ എംഎ ലിറ്ററേച്ചര്* വിദ്യാര്*ഥിനിയാണു വധു രഞ്ജിനി. എന്*ജിനീയറിംഗ് കഴിഞ്ഞു ന്യൂയോര്*ക്കില്* നിന്ന് മാസ്റ്റേഴ്സും പൂര്*ത്തിയാക്കി ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നതിനിടയില്* പരുത്തിവീരന്* എന്ന ചിത്രത്തിലൂടെയാണ് കാര്*ത്തി വെള്ളിത്തിരയിലെത്തുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks