- 
	
	
		
		
		
		
			 “പൃഥ്വിരാജ് ഇനി ആരോടും ഇങ്ങനെ ചെയ്യരുത്” “പൃഥ്വിരാജ് ഇനി ആരോടും ഇങ്ങനെ ചെയ്യരുത്”
			
				
					‘ഡോക്ടര്‍* ലവ്’ എന്ന ചിത്രം  ഓണം റിലീസുകളില്‍* നമ്പര്‍* വണ്‍* ആയി മുന്നേറുകയാണ്. നവാഗത സംവിധായകനായ കെ  ബിജു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകന്* കുഞ്ചാക്കോബോബന്* ആണ്. എന്നാല്‍*  ബിജു ആദ്യം ഈ ചിത്രം പ്ലാന്‍* ചെയ്തത് ഒരു ‘പൃഥ്വിരാജ് പ്രൊജക്ട്’ എന്ന  നിലയിലാണ്.
 
 “ഡോക്ടര്‍*  ലവിലെ ആദ്യ നായകന്* പൃഥ്വിരാജായിരുന്നു. സ്ക്രിപ്റ്റ് പൂര്*ത്തിയായ ശേഷം  എല്ലാ ഒരുക്കങ്ങളും നടന്നതാണ്. ആ സമയത്താണ് പൃഥ്വി ഈ പ്രൊജക്ടില്‍* നിന്നും  പിന്**മാറിയത്. താരം മാറിയാല്‍* നിര്*മ്മാതാവും പിന്**മാറും. എന്തു  ചെയ്യണമെന്നറിയാതെ മൂന്നുവര്*ഷം ഞാന്‍* ഇരുട്ടില്‍* തപ്പി. ഒരാള്‍*ക്കും ഇനി  ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത് എന്നുള്ളതുകൊണ്ടാണ് ഞാന്‍* ഇത്  തുറന്നുപറയുന്നത്” - കെ ബിജു ഒരു പ്രമുഖ ടി വി ചാനലിന് അനുവദിച്ച  അഭിമുഖത്തില്‍* വ്യക്തമാക്കി.
 
 സിനിമാലോകത്ത്  പരിചയമില്ലാത്ത ആളല്ല കെ ബിജു. കഴിഞ്ഞ 15 വര്*ഷമായി മലയാള സിനിമയിലെ  തിരക്കുള്ള അസോസിയേറ്റ് ഡയറക്ടറായിരുന്നു ബിജു. എന്നാല്‍* ഡോക്ടര്‍* ലവില്‍*  നിന്നു പൃഥ്വി പിന്**മാറിയ ശേഷം അസോസിയേറ്റ് ഡയറക്ടറായി പോലും ജോലി  ചെയ്യാനാവാത്ത അവസ്ഥയാണ് ഉണ്ടായതെന്ന് ബിജു പറയുന്നു.
 
 “കങ്കാരു  എന്ന സിനിമയുടെ അസോസിയേറ്റായിരുന്നു ഞാന്‍*. ആ സിനിമയുടെ ലൊക്കേഷനില്‍*  വച്ചാണ് ഡോക്ടര്‍* ലവിന്*റെ കഥ ഞാന്‍* പൃഥ്വിയോട് പറയുന്നത്. അദ്ദേഹം  പ്രോത്സാഹിപ്പിച്ചു. എനിക്ക് സ്വന്തമായി എഴുതാനുള്ള ധൈര്യവും പൃഥ്വിയാണ്  നല്*കിയത്. തിരക്കഥയുടെ ആദ്യപകുതി വായിച്ച് ഇഷ്ടപ്പെടുകയും ചെയ്തു. തന്*റെ  അടുത്ത സിനിമ ഡോക്ടര്‍* ലവ് ആയിരിക്കുമെന്ന് പൃഥ്വി തന്നെ പ്രഖ്യാപിക്കുകയും  ചെയ്തു. എന്നാല്‍* പിന്നീട് തിരക്കഥയില്‍* ചില അഭിപ്രായവ്യത്യാസങ്ങള്‍*  പൃഥ്വിക്ക് ഉണ്ടായി. ഒടുവില്‍* പ്രൊജക്ടില്‍* നിന്ന് പിന്**മാറുകയും ചെയ്തു” -  കെ ബിജു പറയുന്നു.
 
 പൃഥ്വിരാജിന്*റെ കഴിവുകളെ  താന്‍* മാനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്*റെ അനുമാനങ്ങളോട്  യോജിപ്പില്ലെന്ന് സംവിധായകന്* കെ ബിജു വ്യക്തമാക്കുന്നു. “പൃഥ്വിരാജിനെ ഒരു  നല്ല പെര്*ഫോര്‍*മര്* എന്ന നിലയില്‍* ഞാന്‍* മാനിക്കുന്നു. എന്നാല്‍*  അദ്ദേഹത്തിന്*റെ പല ജഡ്ജുമെന്*റുകളോടും എനിക്ക് വിയോജിപ്പുണ്ട്.  സിനിമയെപ്പറ്റി അദ്ദേഹം പറയുന്ന കാഴ്ചപ്പാടുകള്‍* പലതും അദ്ദേഹം  തെരഞ്ഞെടുക്കുന്ന സിനിമകളില്‍* ഉണ്ടാകാറില്ല. ഡോക്ടര്‍* ലവ് എന്തുകൊണ്ടാണ്  പൃഥ്വി വേണ്ടെന്നുവച്ചത് എന്നതിന്*റെ ഉത്തരം ഇപ്പോഴും എനിക്ക്  ലഭിച്ചിട്ടില്ല” - ബിജു പറയുന്നു.
 
 പൃഥ്വി  പിന്**മാറിയപ്പോള്‍* ഡോക്ടര്‍* ലവ് എന്ന പ്രൊജക്ട് നിലച്ചു.  മൂന്നുവര്*ഷങ്ങള്* ഒന്നും സംഭവിക്കാതെ കടന്നുപോയി. തനിക്ക് നഷ്ടമായ  മൂന്നുവര്*ഷങ്ങള്* തിരിച്ചുതരാന്‍* ആര്*ക്കും കഴിയില്ലെന്ന് ബിജു പറയുന്നു.  നായകന്*റെ സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബനും നിര്*മ്മാതാവായി ജോയ്തോമസ്  ശക്തികുളങ്ങരയും എത്തിയതോടെയാണ് ഡോക്ടര്‍* ലവിന് വീണ്ടും ജീവന്* വച്ചത്.
 
 പൃഥ്വിയെ  നായകനാക്കി ആലോചിച്ച പ്രൊജക്ട് ആണെന്നറിഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ ബോബന്*  ‘ഡോക്ടര്‍* ലവ്’ ഏറ്റെടുക്കുന്നത്. “ചാക്കോച്ചനോട് ആദ്യം ഞാന്‍* ചോദിച്ചത്  ഒരു രണ്ടാം കെട്ടിന് തയ്യാറാണോ എന്നായിരുന്നു. ഈ ചിത്രത്തിന്*റെ  സബ്ജക്ടിലും സ്ക്രിപ്റ്റിലുമുള്ള വിശ്വാസം കൊണ്ടാണ് ചാക്കോച്ചന്* ഈ സിനിമ  ചെയ്യാന്‍* തീരുമാനിച്ചത്.” - ബിജു വ്യക്തമാക്കുന്നു.
 
 പൃഥ്വിരാജ്  നായകനായ തേജാഭായ് ആന്‍*റ് ഫാമിലിയും ചാക്കോച്ചന്*റെ ഡോക്ടര്‍* ലവും  തമ്മിലായിരുന്നു ഓണക്കാല റിലീസുകളില്‍* പ്രധാന മത്സരം. ഡോക്ടര്‍* ലവ് വന്‍*  വിജയത്തിലേക്ക് നീങ്ങുമ്പോള്‍* തേജാഭായ് ശരാശരി കളക്ഷനുമായി മുന്നേറുകയാണ്.
 
 തേജ ഭായ്  തകര്*ന്നടിഞ്ഞു
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks