- 
	
	
		
		
		
		
			 ചിത്ര സ്റ്റാര്‍* സിംഗറില്‍* നിന്ന് രാജിവയ്ക ചിത്ര സ്റ്റാര്‍* സിംഗറില്‍* നിന്ന് രാജിവയ്ക
			
				
					 
 ഏഷ്യാനെറ്റിലെ  ജനപ്രിയ റിയാലിറ്റി ഷോ ആയ ‘ഐഡിയ സ്റ്റാര്‍* സിംഗര്‍*’ ആറാം സീസണിന്*റെ  തുടക്കത്തില്‍* തന്നെ കല്ലുകടി. ജഡ്ജിംഗ് പാനലിലെ പ്രമുഖ അംഗമായ ഗായിക കെ  എസ് ചിത്ര രാജിവയ്ക്കാനൊരുങ്ങിയതായാണ് റിപ്പോര്*ട്ടുകള്*. ജഡ്ജിംഗ് പാനലിലെ  മറ്റ് പ്രമുഖരായ എം ജി ശ്രീകുമാറും എം ജയചന്ദ്രനും തമ്മിലുള്ള ശീതസമരം  പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെയാണ് ചിത്ര രാജിവയ്ക്കാനൊരുങ്ങിയത്.
 
 മകള്‍*  മരിച്ചതിന് ശേഷം ദുഃഖഭാരത്താല്‍* തളര്*ന്നുകഴിയുകയായിരുന്ന ചിത്രയെ ഏറെ  നിര്*ബന്ധിച്ചാണ് ഏഷ്യാനെറ്റ് ആറാം സീസണ്* സ്റ്റാര്‍* സിംഗറില്‍*  ജഡ്ജാക്കിയത്. സങ്കടങ്ങളില്‍* നിന്ന് അവര്‍*ക്ക് അതൊരു മോചനമാകുമെന്ന് ഏവരും  ഉപദേശിച്ചു. ഭര്*ത്താവും ബന്ധുക്കളുമെല്ലാം നിര്*ബന്ധിച്ചതോടെയാണ് അവര്‍*  ജഡ്ജാവാന്‍* സമ്മതിച്ചത്. എന്നാല്‍* ആറാം സീസണിന്*റെ ആദ്യ എപ്പിസോഡുകളുടെ  ചിത്രീകരണത്തിനിടെ എം ജി ശ്രീകുമാറിന്*റെയും എം ജയചന്ദ്രന്*റെയും ഈഗോ  ഉണര്*ന്നത് ചിത്രയെ വിഷമിപ്പിച്ചു.
 
 ശ്രീകുമാറും  ജയചന്ദ്രനും മത്സരാര്*ത്ഥികളുടെ പ്രകടനത്തില്‍* തികച്ചും ഭിന്നമായ  അഭിപ്രായങ്ങള്‍* പറയുകയും വ്യത്യസ്ത മാര്‍*ക്കുനല്*കുകയും ആ നിലപാടില്‍*  ഉറച്ചുനില്*ക്കുകയും ചെയ്തു. ഇതോടെ ചിത്രീകരണം തന്നെ  മുന്നോട്ടുകൊണ്ടുപോകാന്‍* കഴിയാത്ത അവസ്ഥയിലായി കാര്യങ്ങള്‍*.  ഇങ്ങനെയാണെങ്കില്‍* ജഡ്ജിംഗ് പാനലില്‍* നിന്ന് താന്‍* രാജിവയ്ക്കുകയാണെന്ന്  ചിത്ര അറിയിച്ചു.
 
 ചിത്രയുടെ  കടുത്ത തീരുമാനം അറിഞ്ഞതോടെ ഇരുവരും ചര്*ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്.  അധികം കുഴപ്പം വരാതെ പ്രശ്നങ്ങള്‍* ഒതുക്കിത്തീര്*ക്കാനാണ് സ്റ്റാര്‍*  സിംഗറിന്*റെ അണിയറ പ്രവര്*ത്തകര്* ശ്രമിക്കുന്നത്.
 
 അമൃത  ടി വിയുടെ റിയാലിറ്റി ഷോയില്‍* ജഡ്ജായതിനെ തുടര്‍*ന്ന് സ്റ്റാര്‍* സിംഗറില്‍*  നിന്ന് ശരത് പിന്**മാറിയിരുന്നു. ഈ ഒഴിവിലേക്കാണ് സംഗീത സംവിധായകനായ എം  ജയചന്ദ്രന്* എത്തിയത്. ഹരിഹരന്*, അനുരാധാ ശ്രീറാം എന്നിവരും സ്റ്റാര്‍*  സിംഗര്‍* ആറാം സീസണിലെ ജഡ്ജിംഗ് പാനലിലുണ്ട്.
 
 
 
 Keywords: Idea star singer, Amrutha TV  realityshow,sarath, M G Sreekumar,M Jayachandran,Hariharan, Anuradha Sreeram,judging panel, K S Chithra,Chithra offers to resign from Star Singer
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks