-
മോഹന്*ലാല്* ഇനി ഗ്രാന്*ഡ്മാസ്റ്റര്*
ചതുരംഗത്തില്* എതിരാളിയുടെ 65 നീക്കങ്ങള്* വരെ മുന്**കൂട്ടി കണ്ട് കളിക്കാന്* ശേഷിയുള്ളവരെയാണ് ഗ്രാന്**ഡ്മാസ്റ്റര്* എന്ന് വിശേഷിപ്പിക്കുക. ജീവിതത്തില്* അത്തരം ദീര്*ഘവീക്ഷണമുള്ളവര്* ഉണ്ടാകുമോ? എന്തായാലും, അത്തരം ഒരു കഥാപാത്രവുമായി മോഹന്*ലാല്* എത്തുന്നു. ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് - ഗ്രാന്*ഡ്മാസ്റ്റര്*!
എതിരാളി തനിക്കെതിരെ നടത്തുന്ന നീക്കങ്ങളെ വളരെ മുമ്പേ കണ്ടറിഞ്ഞ് പ്രതിരോധിക്കുന്ന കഥാനായകന്*. എത്രയൊക്കെ കണക്കുകൂട്ടലുകള്* നടത്തിയാലും ശത്രുക്കളുടെ ചില നീക്കങ്ങള്* അപ്രതീക്ഷിതമായിരിക്കും. അത്തരം ഒരു ആക്രമണത്തില്* അടിതെറ്റുന്ന നായകന്*. മോഹന്*ലാലിന്*റെ അഭിനയജീവിതത്തിലെ ഉജ്ജ്വലമായ ഭാവാവിഷ്കാരം സാധ്യമാകുന്ന ചിത്രമായിരിക്കും ഇതെന്ന് ബി ഉണ്ണികൃഷ്ണന്* അറിയിക്കുന്നു.
നഗരത്തിലെ ഒരു ഉന്നത സര്*ക്കാര്* ഉദ്യോഗസ്ഥനായാണ് മോഹന്*ലാല്* എത്തുന്നത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന, വളരെ ഫാസ്റ്റായി കഥ പറഞ്ഞുപോകുന്ന സിനിമയായിരിക്കും ഇതെന്ന് സംവിധായകന്* പറയുന്നു. യു ടി വി മോഷന്* പിക്ചേഴ്സ് നിര്*മ്മിക്കുന്ന ഗ്രാന്*ഡ്മാസ്റ്ററിന്*റെ സംഗീത സംവിധായകന്* ദീപക് ദേവ് ആണ്.
മാടമ്പിയിലൂടെ ‘അമ്മ മഴക്കാറിന് കണ്*നിറഞ്ഞൂ’ എന്ന ഗാനം നല്*കിയ ബി ഉണ്ണികൃഷ്ണന്* ഗ്രാന്*ഡ്മാസ്റ്ററിലും ഒരു വിഷാദഗാനം സമ്മാനിക്കുന്നുണ്ട്. “അരികെയോ നീ അകലെയോ... വിടതരാതെ എന്തേ പോയി നീ” എന്ന ഈ ഗാനം അടുത്ത വര്*ഷത്തെ ഹിറ്റ്ചാര്*ട്ടില്* ഇടം*പിടിക്കുമെന്ന് ഉണികൃഷ്ണനും ദീപക്ദേവും വിശ്വസിക്കുന്നു. ടൈറ്റില്* സോംഗ് ഉള്*പ്പടെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുണ്ടാവുക.
മലയാളത്തില്* ഒരു നടനും ഇതുവരെ വാങ്ങിയിട്ടില്ലാത്ത ഉയര്*ന്ന പ്രതിഫലത്തിലാണ് മോഹന്*ലാല്* ഈ ചിത്രത്തില്* അഭിനയിക്കുക. മറ്റെല്ലാ പ്രൊജക്ടുകളും മാറ്റിവച്ച് നവംബറില്* തന്നെ മോഹന്*ലാല്* ഡേറ്റ് നല്*കിയിരിക്കുകയാണ്. കൊച്ചിയാണ് പ്രധാന ലൊക്കേഷന്*. മോഹന്*ലാലിന് ഗ്രാന്*ഡ്മാസ്റ്ററില്* മൂന്ന് നായികമാരുണ്ടാകുമെന്നാണ് സംവിധായകന്* നല്*കുന്ന സൂചന.
Keywords: Title songs, Unnikrishnan, Deepakdev, Mohanlal,Madambi, film news,amma mazhakarinu kan niranju,Grand Master Mohanlal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks