-
ഐശ്വര്യയുടെ പ്രസവം: വാതുവെപ്പ് സജീവം
ഐശ്വര്യയുടെ പ്രസവം: വാതുവെപ്പ് സജീവം

മുംബൈ: ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്റ പ്രസവം സംബന്ധിച്ച വാര്*ത്തകള്* അമിതപ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതിന് ചാനലുകള്*ക്ക് വിലക്കേര്*പ്പെടുത്തിയെങ്കിലും കോടികളുടെ വാതുവെപ്പാണ് ഇതിന്റെ പേരില്* നടക്കുന്നതെന്ന് റിപ്പോര്*ട്ട്. മുന്* മിസ് വേള്*ഡ് കൂടിയായ ഐശ്വര്യറായും ഭര്*ത്താവും നടനുമായ അഭിഷേക് ബച്ചനും പ്രസവത്തിനായി നവംബര്* 11 എന്ന തീയതി തിരഞ്ഞെടുത്തുവെന്ന വാര്*ത്തയാണ് വാതുവെപ്പ് സജീവമാക്കിയത്.
11-11-11 എന്ന ദിവസം ഐശ്വര്യയ്ക്ക് കുഞ്ഞ് പിറക്കുമോ, അത് ആണോ പെണ്ണോ, സിസേറിയന്* ആകുമോ തുടങ്ങിയ നിരവധി ചോദ്യങ്ങള്* മുന്നോട്ടുവെച്ചാണ് വാതുവെപ്പ് സംഘങ്ങള്* സജീവമായിരിക്കുന്നത്. ഏകദേശം 150 കോടി രൂപയുടെ ബിസിനസ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുവെന്നാണ് മുംബൈയില്* നിന്നുള്ള റിപ്പോര്*ട്ടുകള്*.
പ്രസവം സംബന്ധിച്ച് പൊടിപ്പും തൊങ്ങലും വെച്ച് അമിതപ്രാധാന്യത്തോടെ ചാനലുകള്* വാര്*ത്ത നല്*കരുതെന്ന് രാജ്യത്തെ ടെലിവിഷന്* ചാനലുകളുടെ പ്രവര്*ത്തനങ്ങളെ നിയന്ത്രിക്കുന്ന ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്*സ് അസോസിയേഷന്* ഉത്തരവിറക്കിയത് രണ്ട് ദിവസം മുമ്പാണ്. മറ്റ് പ്രധാനപ്പെട്ട വാര്*ത്തകള്* പലതും ഉണ്ടായിരിക്കെ ഈ വാര്*ത്തയ്ക്ക് അമിതപ്രാധാന്യം നല്*കാന്* സാധ്യതയുണ്ടെന്ന് കണ്ടെത്തലിനെ തുടര്*ന്നായിരുന്നു ഈ നിര്*ദേശം ബി.ഇ.എ. പുറത്തിറക്കിയത്. നിര്*ദേശം പുറത്തുവന്നതിനെ തുടര്*ന്ന് ഇത് സംബന്ധിച്ച വാര്*ത്തകള്* ചാനലുകള്* വലിയ പ്രാധാന്യത്തോടെ നല്*കിയിട്ടുമില്ല.
എന്നാല്* മാധ്യമങ്ങള്* എന്തും ചെയ്യട്ടെ വാതുവെപ്പ് തുടരാം എന്ന തീരുമാനത്തിലാണ് നിയമവിരുദ്ധമായി പ്രവര്*ത്തിക്കുന്ന രാജ്യത്തെ വാതുവെപ്പ് സംഘങ്ങള്*. ക്രിക്കറ്റില്* സച്ചിന്* തെണ്ടുല്*ക്കര്* നൂറാം സെഞ്ച്വറി തികയ്ക്കുമോ എന്ന കാര്യത്തില്* വാതുവെപ്പില്* ഏര്*പ്പെട്ടിരുന്ന സംഘങ്ങള്* ഡല്*ഹി ടെസ്റ്റില്* സച്ചിന്* പുറത്തായതോടെ ഐശ്വര്യയുടെ വാര്*ത്തയിലേക്ക് തിരിയുകയായിരുന്നു. ഐശ്വര്യയുടെ പ്രസവ വാര്*ത്ത നല്*കുന്നതിന് നിയന്ത്രണം ഏര്*പ്പെടുത്തിയുള്ള ഉത്തരവില്* പത്ത് നിര്*ദേശങ്ങളാണ് ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്*സ് അസോസിയേഷന്* ചാനലുകള്*ക്കായി നല്*കിയിട്ടുള്ളത്.
സംഭവത്തെക്കുറിച്ച് മുന്*കൂട്ടിയുള്ള വാര്*ത്തകള്* നല്*കരുത്, ഔദ്യോഗികമായി ബച്ചന്* കുടുംബം വിവരം പുറത്തുവിട്ടാലല്ലാതെ കുഞ്ഞിനെ സംബന്ധിച്ച വാര്*ത്ത നല്*കരുത്, ഈ വാര്*ത്ത ബ്രേക്കിങ് ന്യൂസ് എന്ന പേരില്* നല്*കാന്* പാടില്ല, ഇത് സംബന്ധിച്ച് ഫോട്ടോയോ എം.എം.എസ്. ക്ലിപ്പുകളോ ചാനലുകള്* നല്*കരുത്, ജ്യോതിഷികളെ ചാനലില്* വിളിച്ചുവരുത്തി ഈ വാര്*ത്ത ചര്*ച്ച ചെയ്യുകയോ അത് സംപ്രേഷണം ചെയ്യുകയോ അരുത്, ആസ്പത്രിയ്ക്ക് മുന്നില്* ലൈവ് ന്യൂസ് നല്*കാനായി വാഹനങ്ങളുമായി പോയി തമ്പടിക്കരുത്...തുടങ്ങിയ പത്ത് നിര്*ദേശങ്ങളാണ് ബി.ഇ.എ. ചാനലുകള്*ക്ക് നല്*കിയിട്ടുള്ളത്.
Keywords : Characters, Videos ... Aishwarya Rai Bachchan's pregnancy coverage has media restrictions ... His daughter-in-law Aishwarya Rai is expected to deliver a baby in mid-November.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks