- 
	
	
		
		
		
		
			 ‘രണ്ടാമൂഴ’ത്തില്‍* ഭീമസേനന്*മോഹന്‍*ലാലാണ്. ‘രണ്ടാമൂഴ’ത്തില്‍* ഭീമസേനന്*മോഹന്‍*ലാലാണ്.
			
				
					 
 ‘അറബിയും ഒട്ടകവും പി  മാധവന്* നായരും - ഒരു മരുഭൂമിക്കഥ’യ്ക്ക് ശേഷം മോഹന്‍*ലാലും പ്രിയദര്*ശനും  വീണ്ടും ഒന്നിക്കുന്നു. എം ടി വാസുദേവന്‍* നായരുടെ തിരക്കഥയിലാണ് പുതിയ  ചിത്രം ഒരുങ്ങുന്നത്. വളരെ ഗൌരവ സ്വഭാവമുള്ള ഒരു സിനിമയായിരിക്കും ഇതെന്ന്  പ്രിയദര്*ശനും മോഹന്‍*ലാലും വെളിപ്പെടുത്തി.
 
 “ഏറെക്കാലമായി  എം ടിയുടെ തിരക്കഥയില്‍* ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.  വര്*ഷങ്ങളായി അതിനുള്ള ശ്രമമുണ്ട്. എന്നാല്‍* അതിനുള്ള സാഹചര്യം ഇതുവരെ  ഒരുങ്ങിയില്ല. എം ടിയ്ക്ക് ശാരീരിക സുഖമില്ലാത്തതിനാലാണ് ഈ പ്രൊജക്ടിനുള്ള  തിരക്കഥ വൈകുന്നത്. അത് ലഭിച്ചാലുടന്‍* ഈ സിനിമ സംഭവിക്കും” - പ്രിയദര്*ശന്*  വ്യക്തമാക്കി.
 
 “ഒരു  മരുഭൂമിക്കഥ സീരിയസായ ഒരു സിനിമയാക്കാനായിരുന്നു ആദ്യം ആലോചിച്ചത്.  എന്നാല്‍* നല്ലൊരു കോമഡിച്ചിത്രമാണ് ഞങ്ങളില്‍* നിന്ന് എല്ലാവരും  പ്രതീക്ഷിക്കുന്നതെന്ന് പലരും പറഞ്ഞു. അങ്ങനെയാണ് മാധവന്* നായര്‍*  ഉണ്ടാകുന്നത്” - മോഹന്‍*ലാല്‍* പറഞ്ഞു.
 
 ഇതോടെ  എം ടിയുടെ രണ്ട് തിരക്കഥകളില്‍* അഭിനയിക്കാനുള്ള അവസരമാണ് മോഹന്‍*ലാലിന്  ലഭിച്ചിരിക്കുന്നത്. എം ടിയുടെ തിരക്കഥയില്‍* ഹരിഹരന്* ഒരുക്കുന്ന  ‘രണ്ടാമൂഴ’ത്തില്‍* ഭീമസേനനായി വരുന്നത് മോഹന്‍*ലാലാണ്.
 
 
 Keywords: Arabiyum ottakavum p madhavan nair um, randamoozham, oru marubhoomi kadha,bheemasenan, M D Vasudevan Nair,comedy film news, Mohanlal , Priyadarshan Team Again
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks