1.ചര്*മസംരക്ഷണം പ്രായത്തെ തോല്*പ്പിക്കും


'ചര്*മം കണ്ടാല്* പ്രായം തോന്നുകയേയില്ല' എന്നത് വര്*ഷങ്ങളായി നമ്മള്* കേട്ടുകൊണ്ടിരിക്കുന്ന പരസ്യവാചകമാണ്. എന്നാല്* വെറും പരസ്യത്തിനപ്പുറം നമ്മുടെ ശരീരത്തിനെ സംബന്ധിച്ചുളള പരമമായ സത്യം കൂടിയാണിത്. ഓരോ മനുഷ്യനെയും യുവാവാക്കുന്നതും വയസനാക്കുന്നതും മുഖമോ, മുടിയോ ശരീരമോ ഒന്നുമല്ല, ചര്*മമാണ്. ആ ചര്*മം ബുദ്ധിപൂര്*വം സംരക്ഷിച്ചാല്* പ്രായത്തെ തോല്*പ്പിക്കാനാകുമെന്നതില്* സംശയമില്ല. നിങ്ങള്* എന്തുകഴിക്കുന്നു, എവിടെ പോകുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതെല്ലാം ചര്*മത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. ചര്*മസംരക്ഷണത്തിനായി അത്യാവശ്യം ചെയ്യേണ്ട ചില കാര്യങ്ങള്* നോക്കാം.

2. കഴിക്കാം വിറ്റാമിനുകള്*

ഇപ്പോഴിറങ്ങുന്ന മിക്ക സ്*കീന്* ക്രീമുകളിലും വിറ്റാമിന്* 'സി'യോ 'ഇ'യോ അടങ്ങിയിട്ടുണ്ട്. പുറമേ പുരട്ടുന്നതിനുപകരം ഈ വിറ്റാമിനുകള്* അടങ്ങുന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചാലോ? തിളങ്ങുന്ന ചര്*മമായിരിക്കും പകരം കിട്ടുക. ചര്*മം ചുക്കിച്ചുളിയുന്നത് ഒഴിവാക്കാനും ഈ വിറ്റാമിനുകള്*ക്ക് സാധിക്കും. സെലീനിയം എന്ന ധാതു അടങ്ങുന്ന ഭക്ഷണം കഴിക്കുന്നതും ചര്*മത്തിന് നല്ലതാണ്. മീന്*, സുര്യകാന്തിക്കുരു, ഓട്*സ്, ലിവര്* എന്നിവയിലെല്ലാം സെലീനിയം ധാരാളമായി ഉണ്ട്.

3. വ്യായാമം ചെയ്യാം


വ്യായാമം കൊണ്ട് മനുഷ്യശരീരത്തിനുണ്ടാകുന്ന ഗുണങ്ങളെ പറ്റി നമ്മള്* എത്രയോവട്ടം കേട്ടിട്ടുണ്ട്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്*മത്തിനും വ്യായാമം കൊണ്ട് ഗുണമേയുള്ളൂ. ചര്*മത്തിലെ രക്തചംക്രമണം വര്*ധിപ്പിക്കാനും ദോഷകാരികളായ ടോക്*സിനുകളെ കളയാനുമെല്ലാം വ്യായാമം സഹായിക്കുന്നു. രക്തയോട്ടം വര്*ധിക്കുന്നതോടെ ചര്*മത്തില്* കൂടുതല്* ഓക്*സിജനും മറ്റു പോഷകമൂല്യങ്ങളുമെത്തുന്നു. ചുളിവുകളെ തടയുന്ന കൊളാജന്റെ ഉത്പാദനത്തിന് ഇത് സഹായകമാകുന്നു. പതിവായി വ്യായാമം ചെയ്യുമ്പോള്* ശരീരം വിയര്*ക്കുന്നത് ചര്*മത്തിന് ദോഷകരമല്ലേ എന്നു സംശയിക്കുന്നവരുണ്ട്. ചര്*മത്തില്* അടഞ്ഞുകിടക്കുന്ന ദ്വാരങ്ങള്* തുറക്കാന്* സഹായിക്കുന്നതാണ് വിയര്*പ്പ്. വ്യായാമത്തിനുശേഷം നന്നായൊന്നു കുളിച്ചാല്* വിയര്*പ്പിന്റെ ശല്യം ഒഴിവാകുകയും ചെയ്യും.

4. ആരോഗ്യത്തിനായി ഉറങ്ങാം


ഒരാഴ്ച തുടര്*ച്ചയായി ഉറക്കമൊഴിച്ചുനോക്കു, അക്കാര്യം നിങ്ങളുടെ ശരീരം കണ്ടാല്* അറിയാന്* സാധിക്കും. വിളര്*ത്ത ചര്*മം, കണ്ണിനുതാഴെ കറുത്ത പാടുകള്*, ചത്ത കണ്ണുകള്*... ഇവയെല്ലാം നിങ്ങള്* ശരിയായി ഉറങ്ങുന്നില്ലെന്ന കാര്യം ലോകത്തോടു വിളിച്ചുപറയും. ദിവസവും 7-8 മണിക്കുറെങ്കിലും ശരിയായി ഉറങ്ങുന്നത് ശരീരത്തിനും ചര്*മവും നന്നായി നിലനിര്*ത്താന്* ഉപകരിക്കും. എങ്ങനെ ഉറങ്ങുന്നുവെന്ന കാര്യവും പ്രധാനമാണ്. വര്*ഷങ്ങളായി മുഖം തലയിണയില്* പൂഴ്ത്തിവച്ച് ഉറങ്ങുന്ന സ്വഭാവക്കാരനാണ് നിങ്ങളെങ്കില്* മുഖം ചുളിയുമെന്ന കാര്യത്തില്* സംശയം വേണ്ട. മലര്*ന്നുകിടന്ന് ഉറങ്ങി ശീലിക്കുകയെന്നതാണ് ഇതിന്റെ പ്രതിവിധി.

keywords: beauty tips, age reducing tips, age spot, darkness, age spots, wrinkles, skin care product,lotions, moisturizing cream, hand cream, feet cream, natural skin care, facial skin, sleeping tips, exercise, fitness, exercise equipment, stomach exercise