-
ഉറക്കം മൌലിക അവകാശമാണെന്ന് സുപ്രീംകോടത
ശ്വസിക്കാനും വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള അവകാശം പോലെ തന്നെയാണ് ഒരു പൌരന് ഉറങ്ങാനുള്ള അവകാശവും. പറയുന്നത് മറ്റാരുമല്ല, രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയാണ്. വിശ്രമം എന്നത് ഒരാളുടെ ജീവിതചക്രത്തിലെ പ്രധാനകാര്യമാണ്. ഉറങ്ങുമ്പോള്‍* ശല്യപ്പെടുത്തിയാല്‍* അത് ആ വ്യക്തിയുടെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
അഴിമതിക്കെതിരെ യോഗഗുരു ബാബാ രാംദേവ് ഡല്*ഹി രാംലീലാ മൈതാനിയില്‍* നടത്തിയ സമരത്തിനിടെ, അര്*ധരാത്രി ഉണ്ടായ പൊലീസ് നടപടിയേക്കുറിച്ചുള്ള ഹര്*ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍* വ്യക്തമാ*ക്കിയത്.
ഉറങ്ങുക എന്നത് സ്വാഭാവിക വിശ്രമം ആണെന്നും അത് നിഷേധിക്കപ്പെടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കോടതി പറഞ്ഞു. ജൂണ്‍* നാലിനുണ്ടായ പൊലീസ് നടപടിയില്‍* ഡല്*ഹി പൊലീസിനെ കോടതി രൂക്ഷമായി വിമര്*ശിച്ചു.
Keywords:Yogaguru,Baba Ramdev,Ramleela,Right to Sleep a Fundamental Right, Says Supreme Court
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks