-
കോബ്ര പണം വാരുന്നു; 2 ആഴ്ചകൊണ്ട് 5.10 കോടി ഗ്രോ

നിരൂപകര്* കൊത്തിക്കീറുകയാണ് കോബ്രയെ. മമ്മൂട്ടിയും ലാലും സ്*ക്രീനില്* കാണിച്ചുകൂട്ടുന്നതെല്ലാം കോബ്രായങ്ങളാണെന്നും അവര്* നിരൂപിയ്ക്കുന്നു. ഈ പരിഹാസങ്ങളെല്ലാം കേള്*ക്കുമ്പോഴും ലാല്* പുഞ്ചിരിയ്ക്കുകയാണ്.
വേറൊന്നുമല്ല, മമ്മൂട്ടിയെ നായകനാക്കി താനൊരുക്കിയ കോബ്ര ബോക്*സ് ഓഫീസില്* പണംവാരുന്നതാണ് ലാലിനെ സന്തോഷിപ്പിയ്ക്കുന്നത്. രണ്ടാഴ്ച കൊണ്ട് 5.10 കോടി രൂപ ഗ്രോസ് കളക്ഷന്* നേടി സേഫ് പൊസിഷനിലെത്തിയിരിക്കുകയാണ് ഈ മമ്മൂട്ടി ചിത്രം. സാറ്റലൈറ്റ് റേറ്റും വീഡിയോ അവകാശങ്ങളും കൂടി ചേരുമ്പോള്* കോബ്ര നിര്*മാതാക്കള്*ക്ക് ലാഭം നേടിക്കൊടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
കോബ്രയിലൂടെ പണമെറിഞ്ഞ് പണംവാരുന്ന സിനിമാക്കളിയില്* ഒരിയ്ക്കല്* കൂടി തന്റെ മികവുതെളിയിക്കുകയാണ് ലാല്*. വിമര്*ശനങ്ങള്* ഒരുപാട് കേട്ടെങ്കിലും കരിയറിലെ പരാജയങ്ങളുടെ തുടര്*ക്കഥയ്ക്ക് വിരാമിടാന്* കോബ്രയിലൂടെ കഴിയുന്നത് മമ്മൂട്ടിയ്ക്കും ആശ്വാസമേകും.
വിഷുവിന് മുമ്പ് തിയറ്ററുകളിലെത്തിയ മായാമോഹിനിയും ഓര്*ഡിനറിയും നേരത്തെ തന്നെ ഹിറ്റ് ചാര്*ട്ടില്* ഇടംപിടിച്ചിരുന്നു. സ്റ്റെഡി കളക്ഷനോടെ പ്രദര്*ശനം തുടരുകയാണ് ഈ രണ്ട് ചിത്രങ്ങള്*. അതേസമയം ബോക്*സ് ഓഫീസിലെ കറുത്ത കുതിരയാവുന്നത് ആഷിക് അബുവിന്റെ 22 ഫീമെയില്* കോട്ടയമാണ്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയ 22എഫ്*കെ ഹിറ്റ്*ലിസ്റ്റിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്* അടുത്തയാഴ്ചകളില്* ഈ സിനിമകളുടെയെല്ലാം കളക്ഷനില്* വന്* ഇടിവുണ്ടാകുമെന്നാണ് നിഗമനം. മോഹന്*ലാലിന്റെ ഗ്രാന്റ് മാസ്റ്റര്*, മല്ലു സിങ്, ഡയമണ്ട് നെക്*ലേസ് എന്നീ സിനിമകളെല്ലാം തിയറ്ററുകള്* കയ്യടക്കുമെന്നാണ് കരുതപ്പെടുന്നത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks