-
സീരിയല്‍* കണ്ട് കരഞ്ഞ് ഹൃദയം പൊട്ടിമരിച്ച
പ്രേക്ഷകരെ കണ്ണീര്* കടലില്‍* ആഴ്ത്തുന്ന ടിവി സീരിയലുകളെ പറ്റി ഏറെ വിമര്*ശനങ്ങള്* ഉയര്*ന്ന് കഴിഞ്ഞതാണ്. സ്ത്രീകളെ മുന്നില്‍* കണ്ടുകൊണ്ട് കണ്ണീര്*പ്പുഴയില്‍* നീന്തുന്ന നായികയെ ആവിഷ്കരിക്കുന്ന സീരിയല്‍* പരമ്പരകള്‍*ക്ക് ഇതാ ഒരു രക്തസാക്ഷി. സീരിയലില്‍* നായികയുടെ ദയനീയ രംഗങ്ങള്‍* കണ്ട് ഒരു വൃദ്ധ ഹൃദയം പൊട്ടിമരിച്ചു.
കര്*ണ്ണാടകയിലെ ബെലഗവി ബൈല്‍*ഹോംഗല്‍* ബസാപുരിലെ കാശമ്മ രുദ്രപ്പ ബദേലപ്പണ്ണവരാണ് (62) മരിച്ചത്. പ്രതിയാവട്ടെ പ്രമുഖ കന്നഡ ചാനലായ ഉദയ ടിവിയില്‍* രാത്രി ഒമ്പതിന് സംപ്രേഷണം ചെയ്യുന്ന ബംഗാര എന്ന സീരിയലും. ഓരോ എപ്പിസോഡിലും ദുരന്തങ്ങളില്‍* നിന്ന് ദുരന്തങ്ങളിലേക്ക് നീങ്ങുന്ന ബംഗാരയിലെ കാവേരിയെന്ന നായികയുടെ ആരാധികയാണ് കാശമ്മ.
വീട്ടില്‍* ടിവിയില്ലാതിരുന്നതു കൊണ്ട് അയല്‍* വീട്ടിയായിരുന്നു കാശമ്മ സീരിയല്‍* കാണാറ്*. ഇക്കഴിഞ്ഞ ദിവസം രാത്രി, തളര്**വാതം പിടിച്ച് കിടക്കുന്ന ഭര്*ത്താവ് രുദ്രപ്പയെ വീട്ടില്‍* തനിച്ചാക്കിയാണ് കാശമ്മ സീരിയില്‍* കാണാന്‍* പോയത്. നായികയായ കാവേരി ഒരു പ്രശ്നത്തില്‍* പെടുന്ന എപ്പിസോഡ് അവസാനിച്ചത്. കാവേരി കാറിന്റെ ഡിക്കിയില്‍* ഒളിയ്ക്കാന്‍* ശ്രമിയ്ക്കുന്ന രംഗം കണ്ടതോടെയാണ് കാശമ്മയുടെ നിയന്ത്രണം വിട്ടത്.
എപ്പിസോഡ് ആരംഭിക്കുമ്പോഴേ കരഞ്ഞുതുടങ്ങിയിരുന്ന കാശമ്മ, നായിക കാറിന്റെ ഡിക്കിയില്‍* ഒളിക്കുന്ന അവസാനം രംഗം കണ്ടതോടെ അലറിക്കരഞ്ഞ് കുഴഞ്ഞുവീണു. അയല്‍**വാസികളെല്ലാം ഉടനെ തന്നെ കാശമ്മയെ ആശുപത്രിയില്‍* എത്തിച്ചുവെങ്കിലും അവര്‍* മരിച്ച് കഴിഞ്ഞതായി ഡോക്ടര്‍*മാര്‍* സ്ഥിരീകരിച്ചു.
സീരിയലിലെ കണ്ണീര്*ക്കടല്‍* കണ്ട് ഒരു ജീവന്* പൊലിഞ്ഞത് കര്*ണാടകയെ നടുക്കിയിട്ടുണ്ട്. സിനിമയിലെ അതിരുകടന്ന ലൈംഗികതയ്ക്കും വയലന്**സിനും കത്തിവയ്ക്കുന്നത് പോലെ, സീരിയലിലെ അമിത കണ്ണീര്*ക്കടലിന് കത്തിവയ്ക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്തായാലും ഈ സംഭവത്തോടെ ‘ബംഗാര’ റേറ്റിംഗില്‍* ഒന്നാമതായി എത്തിയേക്കാം. ഒരു പൈസയും ചെലവിടാതെ ബംഗാരയ്ക്ക് കിട്ടിയ പരസ്യമാണല്ലോ കാശമ്മയുടെ ദയനീയ അന്ത്യം!
Serial actress pictures
Keywords:Serial actress,Bangara,Kaveri,Serial Took old Woman's Life
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks