- 
	
 തട്ടത്തിന്* മറയത്ത് - നിരൂപണം
		
					തട്ടത്തിന്* മറയത്ത് - നിരൂപണം

‘വിണ്ണൈത്താണ്ടി വരുവായാ’  വായനക്കാര്‍* കണ്ടതാണോ? കണ്ടതാണെങ്കില്‍* ആ ചിത്രത്തിലെ രംഗങ്ങള്‍*, അതിന്*റെ  ഫീല്‍* ഒക്കെ ഒന്നു മനസിലേക്ക് കൊണ്ടുവരിക. വളരെ ഫ്രഷ് ആയ ഒരു  പ്രണയചിത്രമായി ഇന്നും ആ സിനിമ അനുഭവപ്പെടുന്നു. എന്തായാലും, വിനീത്  ശ്രീനിവാസന്* ‘വിണ്ണൈത്താണ്ടി വരുവായാ’ പലതവണ കണ്ടിട്ടുണ്ട് എന്നുറപ്പ്.  വിനീതിനെ ആ ചിത്രം വലിയ തോതില്‍* സാധീനിച്ചിട്ടുണ്ടെന്നും.
‘തട്ടത്തിന്*  മറയത്ത്’ ഒരു ഫീല്‍*ഗുഡ് മൂവിയാണ്. തിയേറ്ററില്‍* വരുന്ന പ്രേക്ഷകരെ സിനിമ  തീരുവോളം ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാതെ, രസിപ്പിക്കുന്ന കടമ  പൂര്*ണമായും നിര്*വഹിച്ചിട്ടുണ്ട്. പുതുമയില്ലാത്ത കഥയാണെങ്കിലും  ആഖ്യാനത്തിന്*റെ മികവ് ചിത്രത്തെ ഒരു നല്ല അനുഭവമാക്കി മാറ്റിയിരിക്കുന്നു.  നല്ല ഡയലോഗുകള്‍*, നല്ല വിഷ്വല്‍**സ്. ‘തട്ടത്തിന്* മറയത്ത്’  തിയേറ്ററിലെത്തി കാണേണ്ട സിനിമ തന്നെയാണ്.
ഒരു  പൊലീസ് സ്റ്റേഷന്* സീനില്‍* നിന്നാണ് കഥ തുടങ്ങുന്നത്. മുസ്ലിം പെണ്*കുട്ടി  ആയിഷ(ഇഷ തല്‍**വാര്*)യുമായി പ്രണയം മൂത്ത നായകന്* വിനോദ്(നിവിന്‍* പോളി)  അവളുടെ വീട്ടിലെത്തി സാഹസം കാട്ടിയതിന് പൊലീസ് പിടിയിലായി. മനോജ് കെ ജയന്*  എസ് ഐ ആയ പൊലീസ് സ്റ്റേഷനിലേക്കാണ് അവനെ കൊണ്ടുവരുന്നത്. അവിടെവച്ച് അവന്*  തന്*റെ പ്രണയകഥ പറഞ്ഞുതുടങ്ങുന്നു. കഥയില്‍* ലയിച്ച് എസ് ഐയും പൊലീസുകാരും!
ഒരു കല്യാണവീട്ടില്‍* വച്ചാ*ണ്  വിനോദ് ആയിഷയെ ആദ്യമായി കാണുന്നത്. അത് അങ്ങനെയാവണമെന്ന നിര്*ബന്ധം പല  സംവിധായകര്‍*ക്കുമുണ്ടെന്നു തോന്നുന്നു. മുമ്പ് അന്**വര്* എന്ന അമല്‍* നീരദ്  ചിത്രത്തിലും ഇതേ രീതിയിലുള്ള ഒരു രംഗം ഓര്*ക്കുന്നു. ഈ രീതിയിലുള്ള  ഫസ്റ്റ് സൈറ്റിന് കല്യാണവീടിന്*റെ ഒരു താളം കിട്ടുമല്ലോ. അതിന്*റെ ഒരു  വര്*ണപ്പകിട്ടും സംഗീതവും. എന്തായാലും ആ പതിവ് രീതിയില്‍* നിന്നുകൊണ്ട്  വിനീത് മനോഹരമായി തന്*റെ നായകന്*റെയും നായികയുടെയും കൂടിക്കാഴ്ച  സാധ്യമാക്കുന്നു.
പിന്നീട്  പ്രണയകാലമാണ്. നല്ല അടിപൊളിയായി അങ്ങ് പ്രണയിക്കുന്നു. പെണ്*കുട്ടിക്ക്  ചെക്കനോട് തിരിച്ചും പ്രണയം തോന്നണമല്ലോ. അവളുടെ പ്രണയം നേടിയെടുക്കണമല്ലോ.  ഏതൊരു സാമ്പ്രദായിക പ്രണയചിത്രത്തെയും പോലെ തട്ടത്തില്‍* മറയത്തും കൃത്യമായ  അളവ് നിയമങ്ങള്‍* പാലിച്ച് പ്രണയവും പരിസരകഥകളുമായി മുന്നേറുന്നു.
ആദ്യപകുതിയില്‍*  മൂന്ന് ഗാനങ്ങളുണ്ട്. അതൊന്നും ബോറടിപ്പിക്കുന്നതല്ല. ഗാനരംഗങ്ങളെല്ലാം  മനോഹരമായി വിഷ്വലൈസ് ചെയ്യാന്‍* വിനീത് ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്.  ജോമോന്* ടി ജോണിന്*റെ ഛായാഗ്രഹണവും ഷാനിന്*റെ സംഗീതവുമാണ് ചിത്രത്തിന്*റെ  പ്ലസ് പോയിന്*റ്.
കഥയില്‍* നിന്ന്  വ്യതിചലിക്കുന്നില്ലെങ്കിലും അല്‍*പ്പം അകന്നുനില്*ക്കുന്ന ചില രംഗങ്ങള്‍* ഈ  സിനിമയിലുണ്ട്. സെക്കന്*റ്ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സണ്ണി വെയിന്‍*  വരുന്ന സീക്വന്*സാണ് അതിലൊന്ന്. നായകന്*റെ പ്ലസ് ടു പഠനകാലം  കാണിക്കുന്നതൊക്കെ അല്‍*പ്പം ഓവറായില്ലേ എന്ന് സന്ദേഹിച്ചെങ്കിലും സണ്ണി ആ  രംഗം ഉജ്ജ്വലമാക്കി. രാവണപ്രഭു ഡയലോഗൊക്കെ തിയേറ്ററില്‍* തകര്*പ്പന്*  കയ്യടിയുണ്ടാക്കി.
അതുപോലെ  കുട്ടു, ഭഗത്, മനോജ് കെ ജയന്* തുടങ്ങിയവരും പ്രേക്ഷകരെ ആകര്*ഷിച്ചു.  ആയിഷയായി അഭിനയിച്ച ഇഷയോട് അല്‍*പ്പം അകല്*ച്ച തോന്നിയെങ്കിലും പിന്നീട് ആ  കഥാപാത്രത്തോട് റിലേറ്റ് ചെയ്യാന്‍* സാധിച്ചു. നായികയ്ക്ക് ഡയലോഗ് വളരെ  കുറച്ചേയുള്ളൂ. ഇഷ അന്യഭാഷാ താരമായതിന്*റെ പരിമിതിയെ വിനീത് ശ്രീനിവാസന്*  മറികടക്കുന്നത് ഡയലോഗ് കുറച്ചുകൊണ്ടുള്ള ബുദ്ധിപരമായ തീരുമാനത്തിലൂടെയാണ്.
നിവിന്‍*  പോളി ഗംഭീര പ്രകടനമാണ് നടത്തുന്നത്. താടിയും രോഷം തിളയ്ക്കുന്ന  കണ്ണുകളുമായി മലര്*വാടിയില്‍* കണ്ട നിവിന്‍* പോളിയെ ഈ സിനിമയില്‍*  കാണാനാവില്ല. രോഷാകുലനായ നായകനായി തിളങ്ങിയിരുന്ന ചിമ്പുവിന് ഗൌതം മേനോന്*  കൊടുത്തതുപോലെ ഒരു മേക്ക് ഓവര്‍* ഈ ചിത്രത്തിലൂടെ നിവിന്‍* പോളിക്ക്  നല്*കാന്‍* വിനീതിന് സാധിച്ചിരിക്കുന്നു. വളരെ എക്സ്പ്രസീവായ കണ്ണുകളുണ്ട്  നിവിന്‍. നല്ല ചിരിയും. മലയാള സിനിമയിലെ പ്രണയനായകന്  ഇതില്‍*ക്കൂടുതലെന്തുവേണം? ‘മലയാളിക്ക് എന്തിനാടാ സിക്സ്പാക്?’ എന്ന്  ഒരിക്കല്‍* നായകന്* ചോദിക്കുന്നതുപോലുമുണ്ട്.

അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ  ക്ലൈമാക്സിലേക്കുള്ള കത്തിക്കയറ്റമോ ഒന്നും തട്ടത്തിന്* മറയത്തിലില്ല.  വളരെ സ്വാഭാവികമായ കഥാവളര്*ച്ചയാണുള്ളത്. അതുകൊണ്ടുതന്നെ ‘പ്രെഡിക്ടബിള്‍*’  എന്ന ആരോപണം ഉയരാനും സാധ്യതയുണ്ട്. എന്നാല്‍* ഈ സ്വാഭാവിക മുന്നേറ്റം  തന്നെയാണ് ചിത്രത്തിന്*റെ മേന്‍**മയും.
ഇതൊരു  ന്യൂ ജനറേഷന്* സിനിമയാണോ? നിലവിലുള്ള കണ്*സെപ്ട് അനുസരിച്ച് തീര്*ത്തും  അല്ല. ഇതില്‍* അവിഹിതമില്ല, ‘എഫ്’ വേര്*ഡ്സിന്*റെ പ്രയോഗമില്ല,  നഗരജീവിതത്തിന്*റെ യാന്ത്രികതയുമില്ല. അനിയത്തിപ്രാവിന്*റെ ജനുസില്‍*  പെടുത്താവുന്ന ഒരു സാധാരണ ചിത്രമാണ്. ന്യൂ ജനറേഷന്* സിനിമ മാത്രമേ  ദഹിക്കുള്ളൂ എന്ന് നിര്*ബന്ധമുള്ളവര്‍* തട്ടത്തിന്* മറയത്ത് കളിക്കുന്ന  തിയേറ്ററില്‍* നിന്ന് അകന്നുനില്*ക്കുക. ഇതൊരു സ്മോള്‍* ടൌണ്‍* ലൌ  സ്റ്റോറിയാണ്. ആ ചിന്തയോടെ തിയേറ്ററിലെത്തിയാല്‍* മനസ് നിറച്ച്  തിരിച്ചുപോരാം.
അബ്ദുള്‍*  റഹ്*മാന്‍* എന്ന കഥാപാത്രമായി ശ്രീനിവാസന്*റെ സാന്നിധ്യം ചിത്രത്തിലുണ്ട്.  ശ്രീനിയുടെയും മുകേഷിന്*റെയും നിര്*മ്മാണക്കമ്പനിയായ ലൂമിയര്‍* ഫിലിംസാണ്  ചിത്രം നിര്*മ്മിച്ചത്. ലാല്‍* ജോസാണ് വിതരണം.
ചിരിച്ചുകളിച്ചുള്ള  ആദ്യപകുതി. രണ്ടാം പകുതി കുറച്ച് ഗൌരവത്തിലായി. വളരെ ദൈര്*ഘ്യം കുറഞ്ഞ  രണ്ടാം പകുതിയാണ്. പടം പെട്ടെന്ന് തീര്*ന്നു എന്ന തോന്നലുണ്ടാക്കും.  ഉസ്താദ് ഹോട്ടലിന് ശേഷം സംതൃപ്തമായ മനസും ചുണ്ടില്‍* പുഞ്ചിരിയുമായി  പ്രേക്ഷകരെ തിയേറ്ററില്‍* നിന്ന് യാത്രയാക്കുന്ന സിനിമയാണ് തട്ടത്തിന്*  മറയത്ത്.
Tags:latest malayalam film previews, Latest Malayalam film reviews, latest malayalam film's, latest malayalam movie news, latest tamil film news, malayalam film news, Malayalam film Thattathin Marayathu Review, Malayalam film ‘Thattathin Marayathu’ reviews, malayalam padam Thattathin Marayathu Review, Thattathin Marayathu, Thattathin Marayathu cineama reviews, Thattathin Marayathu film reviews, Thattathin Marayathu gallery, Thattathin Marayathu malayalam movie, Thattathin Marayathu malayalam padam reviews, Thattathin Marayathu movie, Thattathin Marayathu movie previews, Thattathin Marayathu movie review, Thattathin Marayathu movie reviews, Thattathin Marayathu Photo's, Thattathin Marayathu preview, Thattathin Marayathu previews, Thattathin Marayathu review, Thattathin Marayathu reviews, Thattathin Marayathu stills, Thattathin Marayathu story, Thattathin Marayathu wallpappers
SEE MORE REVIEWS
				
	Tags for this Thread
	
				Posting Permissions
			
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	Forum Rules
 
Bookmarks