-
ഷാജി കൈലാസിന്*റെ ആക്ഷന്* പടം, ദിലീപ് നായകന"
ഷാജി കൈലാസിന്*റെ ആക്ഷന്* പടം, ദിലീപ് നായകന്*!

ഷാജി കൈലാസ് കളം മാ*റിച്ചവിട്ടുകയാണെന്ന് മലയാളം വെബ്*ദുനിയ റിപ്പോര്*ട്ട് ചെയ്തിരുന്നല്ലോ. ജയറാമിനെ നായകനാക്കി മദിരാശി എന്ന കോമഡിച്ചിത്രം ചെയ്യുന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്*ട്ടുകളും നല്*കിയിരുന്നു. ‘സിംഹാസനം’ കഴിഞ്ഞാല്* മറ്റൊരു ഷാജിയെ മലയാള സിനിമയ്ക്ക് കാണാനാകുമെന്ന് ഷാജി തന്നെ ചില അഭിമുഖങ്ങളില്* വ്യക്തമാക്കിയിരുന്നു.
എന്നാല്* ഷാജി കൈലാസ് ക്യാംപില്* നിന്ന് ലഭിക്കുന്ന പുതിയ വാര്*ത്ത ഒരു ആക്ഷന്* ചിത്രവുമായി ബന്ധപ്പെട്ടാണ്. ദിലീപ് നായകനാകുന്ന ആക്ഷന്* സിനിമയാണ് ഷാജി ഒരുക്കുനത്. രാജേഷ് ജയരാമനാണ് ചിത്രത്തിന് രചന നിര്*വഹിക്കുന്നത്. എന്നാല്* ഇതൊരു വലിയ സിനിമയല്ല. ‘ഡി കമ്പനി’ എന്ന ആക്ഷന്* പാക്കേജിലെ ഒരു ലഘുചിത്രമാണ്. അര മണിക്കൂര്* മാത്രമാണ് ദൈര്*ഘ്യം.
ഷാജി കൈലാസും ദിലീപും ‘ദി ഡോണ്*’ എന്ന ചിത്രത്തിന് വേണ്ടി മുമ്പ് ഒരുമിച്ചിട്ടുണ്ട്. ആ സിനിമ ഒരു പരാജയമായിരുന്നു. എന്തായാലും ദിലീപിനെ നായകനാക്കി വീണ്ടും ഒരു ചിത്രം ഒരുക്കുമ്പോള്* വ്യത്യസ്തമായ ഒരു കഥയാണ് ഷാജി കൈലാസ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്*ട്ടുകള്*.
ജോഷി, എം പത്മകുമാര്*, ദീപന്*, വിനോദ് വിജയന്* എന്നിവരാണ് ഈ പാക്കേജിലെ മറ്റ് ചിത്രങ്ങള്* ഒരുക്കുന്നത്. ഇതില്* എം പത്മകുമാറിന്*റെ ലഘുചിത്രം ‘ഒരു ബൊളീവിയന്* ഡയറി 1995’ ചിത്രീകരണം പൂര്*ത്തിയായി. ദീപന്* ഒരുക്കുന സിനിമയുടെ പേര് ഗാംഗ്സ് ഓഫ് വടക്കുന്നാഥന്* എന്നാണ്. ജോഷി ചിത്രത്തില്* മോഹന്*ലാലാണ് നായകനാകുന്നത്.
തകര്*പ്പന്* ആക്ഷന്* രംഗങ്ങളാണ് ഡി കമ്പനിയുടെ പ്രത്യേകത. മാഫിയ ശശി, കനല്* കണ്ണന്*, അനല്* അരശ്, ത്യാഗരാജന്* എന്നിവരാണ് സിനിമയുടെ ആക്ഷന്* കോറിയോഗ്രാഫി തയ്യാറാക്കുന്നത്. എം ജയചന്ദ്രന്*, രതീഷ് വേഗ, ജാസി ഗിഫ്റ്റ്, ദീപക് ദേവ്, രാഹുല്* രാജ് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്യുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks