ലണ്ടന്*: ഒടുവില്* ലണ്ടന്* ലോകത്തെ വിസ്മയിപ്പിച്ചു. ഡാനിബോയല്* സൃഷ്ടിച്ച മാന്ത്രിക ലോകത്തിന് നടുവില്* 30-ാമത് ഒളിമ്പിക്*സിന് വര്*ണാഭമായ തുടക്കം. ഒളിമ്പിക് ദീപം ജ്വലിച്ചപ്പോള്* ഹര്*ഷാരവത്തോടെയാണ് ലോകം അതിനെ സ്വീകരിച്ചത്. തെംസ് നദിയിലൂടെ ഡേവിഡ് ബെക്കാം കൊണ്ടുവന്ന ദീപം കായിക താരങ്ങള്* ഏറ്റുവാങ്ങി സ്റ്റേഡിയത്തില്* എത്തിച്ചു. അത് അനേകമായി പിരിഞ്ഞ് പിന്നെ ഒന്നായി. രാഷ്ട്രത്തവന്മാരും യുഎന്* സെക്രട്ടറി ജനറല്* ബാന്* കീ മൂണും ചടങ്ങില്* പങ്കെടുക്കാന്* എത്തിയിരുന്നു.
സാംസ്*കാരിക പൈതൃകത്തെ സൗന്ദര്യവത്താക്കി ഒരു അഭിമാന നിമഷത്തെ എങ്ങനെ പൊലിപ്പിക്കാം എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഉദ്ഘാടന ചടങ്ങുകള്*. ഡാനി ബോയല്* എന്ന സംവിധായക പ്രതിഭയുടെ വിരല്* സ്പര്*ശത്തിലൂടെ ബ്രിട്ടന്റെ ജീവിതവും ചരിത്രവും സാഹിത്യവും കലകളും അര്*ഥവത്തായ പുനര്*ജനി നേടി. രാജ്യത്തെ ബൗദ്ധിക, കായിക രംഗങ്ങളില്* സൂക്ഷ്മതയോടെ നയിച്ചവരും ഓര്*മകളുടെ കൂടുപൊളിച്ച് വേദിയില്* എത്തി.സ്റ്റേഡിയത്തില്* തിങ്ങി നിറഞ്ഞവര്* വിസ്മയങ്ങളില്* ഇടയ്ക്ക് അസ്തപ്രജ്ഞരാവുകയും പിന്നെ പെട്ടെന്നുണര്*ന്നപോലെ ഹര്*ഷാവരവം മുഴക്കുകയും ചെയ്തു.


ബോയല്* ലോകത്തെ വില്മയിപ്പിക്കാന്* കരുതി വെച്ച അത്ഭുത ദ്വീപിന്റെ സൃഷ്ടി ഭാവനയുടെ സീമകളെ വെല്ലുവിളിക്കുന്നതു തന്നെയായി.
സ്റ്റേഡിയത്തിന്റെ കോണില്* സൃഷ്ടിക്കപ്പെട്ട കുന്നും അതിനു മുകളിലെ വൃക്ഷവും. അതിനുള്ളില്* നിന്നു പുറത്തുവരുന്ന മനുഷ്യരും. അവരുടെ ജീവിത പരിണാമങ്ങളും. ഒന്നേകാല്* മണിക്കൂറിന്റെ ചെറിയ ചിമിഴിലാണ് ബോയല്* ഒരുക്കിക്കാട്ടിയത്. ഇതിനെല്ലാം വര്*ണങ്ങളുടെ അപൂര്*വ ചാരുതയും പകര്*ന്നിരുന്നു. ആതുരസേവന രംഗത്തെ സ്മരിക്കാനും നമിക്കാനും വിസ്മയങ്ങള്*ക്കിടയില്* മറന്നില്ല എന്നും ശ്രദ്ധേയമായി. അതിനിടയില്* ആകാശത്തേക്കുയര്*ന്ന അഞ്ച് സ്വര്*ണ വളയങ്ങള്* പരസ്പരം കൈകോര്*ത്തപ്പോള്* സ്റ്റേഡിയം കരഘേഷം കൊണ്ട് അതിന്റെ പ്രതീകാത്മകതയ്ക്ക് അര്*ഥം നല്*കി.
വേഗവും ദൂരവും എന്തായാലും മനുഷികത വര്*ണങ്ങള്*ക്കും വര്*ഗങ്ങള്*ക്കും വിഭാഗിയതകള്*ക്കും വൈരങ്ങള്*ക്കും അപ്പുറമാണെന്നതിന്റെ ഘോഷമായിരുന്നു അത്.
ദൃശ്യങ്ങള്* പൂര്*ണമാകവെ ബ്രിട്ടിന്റെ പതാക ഉയര്*ന്നു. പിന്നെ ദേശീയ ഗാനവും. തുടര്*ന്ന് സ്വന്തം രാജ്യത്തിന്റെ പതാക അഭിമാനത്തോടെ ഏന്തിയ കായികതാരങ്ങളുടെ മാര്*ച്ച് പാസ്റ്റായി. അക്ഷരമാലാക്രമത്തില്* ആദ്യം കടന്നു പോയത് അംഗോളയായിരുന്നു. സുശീല്*കുമാര്* ഉയര്*ത്തിപ്പിടിച്ച പാതാകയ്ക്ക് പിന്നാലേ ഇന്ത്യന്* താരങ്ങളും പരമ്പരാഗത വേഷങ്ങളില്* നടന്നു നീങ്ങി.


Keywords: olympics latest news, olympics open ceremony, london olympics,