-
പാലാഴിമഥനം

അമൃതം എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി എന്ന കടൽ കടഞ്ഞുവെന്ന് ഹൈന്ദവ പുരാണങ്ങൾ പറയുന്നു. കടകോലായി മന്ദരപർവ്വതവും, കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു. പാലാഴിമഥനത്തെത്തുടർന്ന് അതിൽ നിന്നും നിരവധി ദിവ്യ വസ്തുക്കൾ പൊന്തിവന്നു. അവസാനമായി സ്വർണ്ണകുഭത്തിൽ അമൃതവുമായി ധന്വന്തരിദേവനും പൊങ്ങിവന്നുവെന്നാണ് ഐതീഹ്യം. നിരവധി പുരാണങ്ങളിൽ പാലഴിമഥനം പ്രതിപാദിച്ചിട്ടുണ്ട്. മഹാഭാരതത്തിലും, രാമായണത്തിലും, ഭാഗവതത്തിലും പാലഴിമഥനം വർണ്ണിച്ചിട്ടുണ്ട്.
പരമശിവന്റെ അവതാരമായ അത്രി മഹർഷിയുടെ പുത്രൻ ദുർവ്വാസാവ് മഹർഷിക്ക് ഒരിക്കൽ ദേവലോകത്തു വെച്ച് വിദ്യാധരസ്ത്രീകൾ ഒരു പാ*രിജാതമാല സമർപ്പിച്ചു. സന്യാസിയായ തനിക്ക് ദിവ്യഹാരത്തിന്റെ ആവശ്യമില്ലാത്തതിനാൽ അദ്ദേഹം മാല ഐരാവതത്തിന്റെ പുറത്തേറി വരുന്ന ദേവേന്ദ്രനു സ്നേഹപൂർവ്വം സമ്മാനിച്ചു. ദേവേന്ദ്രൻ പാരിജാത പുഷ്പമാല കിട്ടിയ സന്തോഷത്തിൽ അതു തലയിൽ ചൂടാനായി മാല ഐരാവതത്തിന്റെ മുകളിൽ വച്ചു തലമുടി വൃത്തിയായി ഒതുക്കികെട്ടി തുടങ്ങി. അതിനോടകം പൂവിന്റെ വാസനയുടെ ഉറവിടം തേടി ധാരാളം വണ്ടുകൾ പാറിവന്നു ഐരാവതത്തിനു ചുറ്റും പറക്കാൻ തുടങ്ങി. വണ്ടുകളുടെ ശല്യം കൂടിവന്നപ്പോൾ ഐരാവതം പൂമാലയെടുത്ത് നിലത്തിട്ട് ചതച്ചുകളഞ്ഞു. ഇതു കണ്ട് കോപിഷ്ഠനായ ദുർവ്വാസാവ് ദേവേന്ദ്രനെ ഉൾപ്പെടെ എല്ലാ ദേവന്മാരെയും ശപിച്ചു. ജരാനര ബാധിക്കട്ടെ ! എന്ന്. ശാപമോക്ഷത്തിനായി അപേക്ഷിക്കയാൽ പാലാഴികടഞ്ഞ് അമൃതം കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും ഉപദേശിച്ചു.

ത്രിമൂർത്തിമാരുടെ അനുഗ്രഹാശിസ്സുകളോടെ ദേവന്മാർ അസുരന്മാരെയും പാലാഴിമഥനത്തിനു ക്ഷണിച്ചു. (ദേവന്മാർ തനിച്ചു സാധിക്കഞ്ഞതിനാലാവാം അസുര സഹായം ആവശ്യപ്പെട്ടത്). കടക്കോലായി മന്ദരപർവ്വതത്തേയും കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും നിശ്ചയിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും പിടിച്ചു വലിക്കാൻ തുടങ്ങി. വലിയുടെ ശക്തിയിൽ മന്ദരപർവ്വതം തഴ്ന്നുപോയി. താഴ്ന്നുപോയ പർവ്വതത്തെ ഉയർത്താൻ വിഷ്ണു തന്റെ രണ്ടാമത്തെ അവതാരം കൂർമ്മം ആയി അവതരിച്ചു. കൂർമ്മാവതാരം മന്ദരപ്രവ്വതത്തെ യഥാസ്ഥനത്തേക്ക് വീണ്ടും ഉയർത്തി കൊണ്ടുവന്നു. വീണ്ടും പാലാഴിമഥനം തുടർന്നു, കുറച്ചു നേരത്തെ പാലാഴി കടയലിൽ വാസുകി അസ്ഥാരസ്യം വന്നു ഛർദ്ദിക്കുകയും, കാളകൂടം എന്ന മാരകവിഷം പുറത്തുവരികയും ചെയ്തു. പിന്നീട് ആ വിഷം പരമശിവൻ പാനം ചെയ്യുകയും, അതിലൂടെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിക്കുകയും ചെയ്തത് എന്നാണ് പറയപ്പെടുന്നത്.

More God's pictures:click here
Keywords:palazhimadhanam,lord shiva,lord vishnu,thrimoorthikal,vasuki
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks