എം.പദ്മകുമാർ സംവിധാനം ചെയ്യുന്ന ഒറീസ എന്ന ചിത്രത്തിൽ ദേവദാസിയുടെ വേഷത്തിൽ കനിഹ എത്തുന്നു. നായികയുടെ സഹോദരി വേഷമാണ് കനിഹയുടേത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്*.

ഒരു ഗ്രാമത്തിലെ പരമ്പരാഗത ആചാരങ്ങളാണ് ഈ ചിത്രത്തിൽ പ്രമേയമാകുന്നത്. 18 വയസ്സു കഴിഞ്ഞ പെണ്*കുട്ടികളെ പ്രമാണി കുടുംബങ്ങള്* ദത്തെടുക്കുന്ന രീതിയുണ്ട് ഈ ഗ്രാമത്തില്*. ഇങ്ങനെ ദത്തെടുക്കപ്പെടുന്ന പെണ്*കുട്ടിയായ ചന്ദ്രബാലയെയാണ് കനിഹ അവതരിപ്പിക്കുക. ദേവദാസിയായി ജീവിക്കേണ്ടിയും വരുന്നു ചന്ദ്രബാലയ്ക്ക്.

ചിത്രത്തിൽ സഹോദരിയുടെ വേഷത്തിൽ അഭിനയിക്കുന്നതിന് മടിയില്ലെന്ന കനിഹ പറഞ്ഞു. തികച്ചും അഭിനയ സാദ്ധ്യതയുള്ള വേഷമാണെന്ന് മനസിലായതിനാണ് ഈ കഥാപാത്രം സ്വീകരിച്ചതെന്ന് കനിഹ പറഞ്ഞു.

ഈ അടുത്തകാലത്ത് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ തനുശ്രീ ഘോഷ്,​ പുതുമുഖം സാനികാ നന്പ്യാരും ഈ ചിത്രത്തിന്റെ ഭാഗമാണ്.


Kaniha

Keywords: kaniha new stills, kaniha devadasi, kaniha oressa, kaniha pictures, kaniha gallery, kaniha images