- 
	
	
		
		
		
		
			 രാത്രി പെയ്ത മഴ രാത്രി പെയ്ത മഴ
			
				
					 
 
 രാത്രി പെയ്ത മഴ..
 പാതി പെയ്ത്,
 പാതി തോര്‍*ന്ന്,
 പാതി പെയ്യാതെ പെയ്ത്
 പിന്നെയുമോരോ തുള്ളി
 അമ്പുകളായി എയ്ത്,
 എന്റെ ജനല്‍*ച്ചില്ലില്‍* ചിത്രങ്ങള്‍* നെയ്ത്,
 പകലിന്റെ പകയെല്ലാമികഴ്ത്തി,
 ഇടക്കേതോ കാറ്റിന്റെ തോളത്തുമേറി
 ചാഞ്ചാടി വന്നൊരു മഴ!
 
 മഴയുടെ താരാട്ടു കേള്*ക്കാനായ്
 ഞാനെന്റെ ജാലകവാതില്‍*
 മെല്ലെത്തുറന്നപ്പോള്‍*
 ഒരു മിന്നല്‍* വന്നെന്റെ കണ്ണുപൊത്തിക്കളഞ്ഞു!
 പിന്നെയൊരു മേഘഗര്*ജ്ജനവും!
 
 പെട്ടെന്നെന്റെ മനസ്സിലെ
 പാട്ടുകളെല്ലാം നിലക്കുന്നു;
 എന്റെ മനസ്സിന്*റെ തുറന്നിട്ട
 ജാലകം കൊട്ടിയടക്കുന്നു;
 അകന്നുപോയ ഉറക്കത്തിന്റെ
 വഴിതേടി വീണ്ടും
 അലയുവാന്‍* തുടങ്ങുന്നു ഞാന്‍*!
 
 Gallery
 
 Keywords: poem, malayalam poem, kavithakal, malayalam kavithakal, kavitha rathrimazha
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks