-
തന്റെ കാമുകി മലയാളിയല്ലെന്ന്* ഫഹദ്* ഫാസില

തന്റെ കാമുകി മലയാളിയല്ലെന്ന്* ഫഹദ്* ഫാസില്*. ഇപ്പോള്* അമേരിക്കയില്* താമസിക്കുന്ന കഥാനായികയ്*ക്ക് താനവരെ പ്രണയിക്കുന്ന കാര്യം അറിയാമോയെന്ന്* പോലും ഉറപ്പില്ലെന്നും, അപ്രതീക്ഷിതമായി സംഭവിച്ചതാണ്* തന്റെ പ്രണയമെന്നും ഫഹദ്* പറയുന്നു.
താനവരെ പ്രണയിക്കുന്ന കാര്യം അവര്*ക്കറിയാമോ എന്നും തന്നോട്* തിരിച്ചവര്*ക്ക്* പ്രണയമുണ്ടോ എന്നൊന്നും ഉറപ്പായിട്ടില്ലാത്തതിനാല്* ഇപ്പോള്* കൂടുതലൊന്നും തന്റെ കാമുകിയെക്കറിച്ചോ പ്രണയകഥയെക്കുറിച്ചോ പറയാറായിട്ടില്ലെന്നും നടന്* പറയുന്നു. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും താനീ പ്രണയത്തിന്റെ കാര്യത്തില്* സീരിയസാണെന്ന്* ഫഹദിന്റെ നിലപാട്*. കേരളത്തിലെ മാധ്യമങ്ങളിലൂടെ തന്റെ വീവ്രമായ നിശബ്*ദപ്രണയത്തെക്കുറിച്ചറിഞ്ഞിട്ടും വീട്ടുകാരാരും ഇത്* ഗൗരവമായിട്ടെടുക്കാത്തതില്* നടന്* ചെറിയ നിരാശയുണ്ട്*.
നിക്കാഹ്* കഴിക്കാന്* ഉമ്മയുടെ സമ്മര്*ദ്ദം ഏറി വരികയാണ്*. എത്ര നിര്*ബ്ബന്ധിച്ചാലും വിവാഹം കഴിക്കാനുള്ള സമയമായെന്ന്* തോന്നുമ്പോള്* മാത്രമേ താന്* കെട്ടൂ എന്നാണ്* ഫഹദിന്റെ പക്ഷം. ബാപ്പയുടെ നിക്കാഹ്* 32-ാം വയസ്സിലായിരുന്നു. എല്ലാക്കാര്യത്തിലും ബാപ്പയെപ്പോലെയായ തനിക്ക്* ഇക്കാര്യത്തിലും ബാപ്പയെ മാതൃകയാക്കാനാണ്* ഇഷ്*ടമെന്നും ഫഹദ്* വെളിപ്പെടുത്തുന്നു. പക്ഷേ പ്രണയിച്ച പെണ്*കുട്ടിയെ തന്നെ നിക്കാഹ്* കഴിക്കണമെന്ന നിര്*ബ്ബന്ധമൊന്നും കക്ഷിക്കില്ലത്രേ. ഉമ്മ കണ്ടു പിടിച്ചുകൊണ്ട്* വരുന്ന പെണ്*കുട്ടിയോട്* ഇപ്പോഴത്തെ കാമുകിയോടുള്ളതിനേക്കാള്* പ്രണയം തനിക്ക്* തോന്നിയാല്* കാമുകിയെ തഴഞ്ഞ്* ഉമ്മ സെലക്*ട് ചെയ്*ത മൊഞ്ചത്തിയുടെ കഴുത്തില്* മിന്നു ചാര്*ത്തുമെന്നും പുതിയ തലമുറയുടെ സ്വപ്*ന നായകന്* പറയുന്നു.
Fahad Fazil
Keywords: fahad fazil marriage, fahad fazil latest news, fahad fazil gallery, fahad fazil images, fahad fazil new film, fahad fazil image gallery
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks